Posted On
date_range Updated On
date_range കവനയുടെ ഒഴിവിലേക്ക് ഇന്ത്യൻ വംശജക്ക് സാധ്യത
വാഷിങ്ടൺ: ഏറെ വിവാദങ്ങൾക്കു ശേഷം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനയുടെ ഒഴിവിലേക്ക് ഡി.സി സർക്യൂട്ട് കോർട്ട് ജഡ്ജിയായി ഇന്ത്യൻ വംശജയെത്തിയേക്കും. നിലവിൽ ഇൻഫർമേഷൻ ആൻഡ് െറഗുലേറ്ററി അഫയേഴ്സ് ഒാഫിസിൽ അഡ്മിനിസ്ട്രേറ്ററായ നവോമി ജഹാംഗീർ റാവുവിനാണ് (45) സാധ്യത കൽപിക്കപ്പെടുന്നത്.
ഇൗ പദവിയിലേക്കായി നവോമിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഭിമുഖം നടത്തിക്കഴിഞ്ഞു. നിയമിക്കപ്പെട്ടാൽ ശ്രീനിവാസനുശേഷം യു.എസ് ഫെഡറൽ കോർട്ടിലെത്തുന്ന ഇന്ത്യൻ വംശജയാവും നവോമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.