വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെതിരെ യു.എസ് സെനറ്റിൽ പുരോഗമിക്കുന്ന ഇംപീച്ച്മെൻറ് നടപടികൾ നിർവീര്യമാക്കി ഭരണകക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങൾ. തെളിവുകളും സാക്ഷികളെയും തടയാൻ വോട്ടുചെയ്തതോടെയാണ് കൂടുതൽ നടപടികളില്ലാതെ ട്രംപിന് അനുകൂലമായി ഇംപീച്ച്മെൻറ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ എതിരാളി ജോ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന നിബന്ധനയിൽ യുക്രെയ്ന് പ്രത്യേക സൈനികസഹായം നൽകിയതിന് തെളിവുകൾ പുറത്തുകൊണ്ടുവന്ന മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഉൾപ്പെടെ ഒരാളെപ്പോലും ഇതോടെ സെനറ്റ് വിചാരണ നടത്തില്ല.
യു.എസ് ചരിത്രത്തിൽ ഇതുവരെ എല്ലാ ഇംപീച്ച്മെൻറിലും പ്രതികൾക്കെതിരെ സെനറ്റിൽ സാക്ഷിവിസ്താരം നടന്നിരുന്നു. അതാണ്, ഇത്തവണ റിപ്പബ്ലിക്കൻ ഇടപെടലിൽ ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.