യു.​എ​സ്​ നീ​തി​ന്യാ​യ വ​കു​പ്പും എ​ഫ്.​ബി.​െ​എ​യും പ​ക്ഷം ചേ​രു​ന്നു –ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ നീ​തി​ന്യാ​യ വ​കു​പ്പും എ​ഫ്.​ബി.​െ​എ​യും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​രോ​പി​ച്ചു. 

റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​വ രാ​ഷ്​​ട്രീ​യം ക​ല​ർ​ത്തി​യ​താ​യും ട്രം​പ്​ കു​റ്റ​പ്പെ​ടു​ത്തി. ജ​യിം​സ്​ കോ​മി​യെ എ​ഫ്.​ബി.​െ​എ ​ത​ല​പ്പ​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ശേ​ഷം നി​യ​മി​ച്ച ക്രി​സ്​​റ്റ​ഫ​ർ റേ​ക്കെ​തി​രെ​യും ട്രം​പ്​ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​ർ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യു​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​​വേ​ള​യി​ൽ എ​ഫ്.​ബി.​െ​എ രാ​ഷ്​​ട്രീ​യ പ​ക്ഷ​പാ​തി​ത്വം കാ​ണി​െ​ച്ച​ന്ന സു​പ്ര​ധാ​ന മെ​മ്മോ പു​റ​ത്തു​വി​ടു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ട്രം​പി​​​െൻറ ട്വീ​റ്റ്. രേ​ഖ പു​റ​ത്തു​വി​ടു​ന്ന​തി​െ​ന​​തി​രെ എ​ഫ്.​ബി.​െ​എ രം​ഗ​ത്തു​വ​ന്നി​രു​ന്നു.  

Tags:    
News Summary - Trump accuses top FBI and justice department officials of bias in Russia investigation - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.