????????? ????????????? ??? ???????

എത്യോപ്യൻ പ്രധാനമന്ത്രിക്ക് അനുകൂലമായി റാലി നടത്തിയവർക്കു നേരെ ബോംബാക്രമണം

അഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ പ്രധാനമന്ത്രി ആബി അഹ്​മദ് അനുകൂലികൾ നടത്തിയ റാലിക്കുനേരെ ബോംബാക്രമണം. 29 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി.

ഒറോമിയ മേഖലയിലെ അംബോയ ിൽ നടന്ന റാലിക്കുനേരെയാണ് ആബി അഹ് മദ് അനുകൂലികൾ ആക്രമത്തിനിരയായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഒറോമോ ലിബറേഷൻ ഫ്രണ്ട് (ഒ.എൽ.എഫ്.) ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എത്യോപ്യയിൽ ആഗസ്റ്റ് 29ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിൽ തെരഞ്ഞെടുപ്പ് പ്രചരണം ഒൗദ്യോഗികമായി ആരംഭിക്കും.

Tags:    
News Summary - Supporters of Ethiopia PM injured in bomb blast during rally-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.