ഷിക്കാഗോയിലെ അപ്പാർട്​മെന്‍റിൽ വെടിവെപ്പ്​; ആറുപേർക്ക്​ പരിക്ക്​

ഷിക്കാഗോ: അമേരിക്കയിലെ ദക്ഷിണ ഷിക്കാഗോയിൽ അപ്പാർട്​മെന്‍റ്​ സമുച്ചയത്തിൽ നടന്ന വെടിവെപ്പിൽ കുട്ടികളടക്ക ം ആറുപേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച രാത്രി സ്ഥലത്ത് നടന്ന ഒരു കൂട്ടായ്​മക്കിടെയായിരുന്നു ആ​ക്രമണമെന്ന്​ പൊലീസ്​ പറഞ്ഞു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്​.

സംഭവത്തിൽ ആരെയും ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. പരിക്കേറ്റവരിൽ 14 വയസ്സുകാർ അടക്കമുള്ളവരുണ്ട്​.

വെടിവെപ്പിനു പിന്നിൽ ആരാണെന്ന്​ വ്യക്തമായിട്ടില്ലെന്ന്​ പൊലീസ് പറഞ്ഞു., സംഭവസ്ഥലത്ത്​ തോക്കുധാരിയായ യുവതി ഉണ്ടായിരു​െന്നന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Six People Shot in Chicago apartment-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.