സെപ്റ്റംബർ ഏഴുവരെ ഡാലസ് കൗണ്ടി വിദ്യാലയങ്ങൾ അടച്ചിടും

ന്യൂയോർക്ക്​: ഡാലസ് കൗണ്ടിയിലെ ഗവൺമ​െൻറ്​, പ്രൈവറ്റ് വിദ്യാലയങ്ങൾ സെപ്റ്റംബർ ഏഴു വരെ അടച്ചിടുമെന്ന് ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാലയങ്ങളിൽ ഹാജരായി പഠനം തുടരുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലനിൽക്കുന്നതെന്നും വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് കോവിഡ്​ വ്യാപനത്തിന് കാരണമാകുമെന്നും ഡാലസ് കൗണ്ടി ഹെൽത്ത് ആൻറ്​ ഹ്യൂമൺ സർവീസസ് അറിയിച്ചു. ആഗസ്റ്റ് 17 ന് തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ ഡാലസ് ഐ.എസ്.ഡി സൂപ്രണ്ട് മൈക്കിൾ ഹിനോറൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഡാലസ് കൗണ്ടിയിലെ കൊവിഡ്–19 രോഗികളുടേയും മരണപ്പെടുന്നവരുടേയും സംഖ്യ അനുദിനം വർധിച്ചുവരുന്നതു ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ടെക്സസിൽ ഇതുവരെ 3561 പേർ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഈയാഴ്ചയിൽ മരണം നടന്നത് 20 ശതമാനമാണ്. 10457 പേർ ആശുപത്രികളിൽ രോഗികളായി കഴിയുന്നു. ഡാലസ് കൗണ്ടിയിലെ പല ദേവാലയങ്ങളിലും കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ചുരുക്കം ചിലർ മാത്രം പങ്കെടുത്തു നടത്തിയിരുന്ന ആരാധനകളും രോഗവ്യാപനം വർധിച്ചതോടെ മാറ്റിവച്ചിരിക്കുകയാണ്.

News Summary - Schools will shut down to September in Dalas county

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.