സ്വീകരിക്കാൻ ഒരു കോടിപേർ എത്തുമെന്ന്​ മോദി പറഞ്ഞു​ -ട്രംപ്​

കൊളറാഡോ സ്​പ്രിങ്​സ്​: അഹമ്മദാബാദിൽ തന്നെ ഒരു കോടി ആളുകൾ സ്വീകരിക്കുമെന്ന്​ മോദി പറഞ്ഞതായി അവകാശപ്പെട് ട്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. 22 കിലോമീറ്റർ നീളുന്ന റോഡ്​ മാർച്ചിലാണ്​ ഒരു കോടിയാളുകൾ സ്വീകരിക ്കുമെന്നാണ്​ അവകാശവാദം. എന്നാൽ അഹമ്മദാബാദ്​ മുൻസിപ്പൽ ബോഡിയുടെ വെളിപ്പെടുത്തലനുസരിച്ച്​ ഒരു ലക്ഷത്തോളം ആളുകൾ മാത്രമാണ്​ ട്രംപി​​​​െൻറ സ്വീകരണ വേളയിൽ​ പ​ങ്കെടുക്കുക.

‘അറുപത്​ ലക്ഷം മുതൽ ഒരു കോടിയോളം ആളുകൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലേക്കുള്ള യാത്രക്കിടെ ത​ന്നെ സ്വീകരിക്കുമെന്നാണ്​ അറിയിച്ചിരുക്കുന്നത്​. ഇന്ത്യയിൽ അത്രയും ആളുകൾ എന്നെ സ്വീകരിക്കാച്ചാൽ ഇവിടെയുള്ള ആൾക്കൂട്ടത്തിൽ ഞാൻ അങ്ങേയറ്റം അസംതൃപ്​തനാവും. ഇവിടെ നമുക്ക്​ നിയന്ത്രിതമായ സൗകര്യമാണുള്ളത്​. ആയിരങ്ങൾ വേദിയിലേക്ക്​ കയറാനാകാതെ പുറത്താണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - rump Says PM Modi Told Him 10 Million People Will Welcome Him-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.