ഹോളിവുഡ്​ നടിയോടൊപ്പം രാഹുൽ ഗാന്ധി; ചർച്ചയിലേർപ്പെട്ട്​ സാമൂഹിക മാധ്യമങ്ങൾ

ന്യൂയോർക്ക്​: രണ്ടാഴ്​ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്​പാനിഷ്​ ആസ്​​ട്രേലിയൻ നടിയോടൊപ്പം ക​ണ്ടത്​ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 

രാഹുലിനോടൊപ്പമുള്ള ചിത്രം നതാലിയ റാമോസ്​ എന്ന ഹോളിവുഡ്​ നടി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തതോടെ ചർച്ച തുടങ്ങിയിരിക്കുകയാണ്​. 

‘‘കഴിഞ്ഞ രാത്രി വാക്​ചാതുര്യവും ഉൾക്കാഴ്​ചയുമുള്ള രാഹുൽ ഗാന്ധിയോ​െടാപ്പമായിരുന്നു. താൻ വളരെ അനുഗ്രഹീതയാണെന്ന്​ തോന്നുന്നു. വിവിധയിടങ്ങളി​െല ചിന്തകൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കിൽ മാത്രമേ ലോകത്തെ മികച്ച സ്​ഥലമാക്കി മാറ്റാൻ സാധിക്കൂ’’വെന്നും അവർ ചിത്രം പോസ്​റ്റ്​ ചെയ്​തുകൊണ്ട്​ കുറിച്ചിരുന്നു. 

രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകു​െമന്ന്​ നിങ്ങൾ സ്വപ്​നം കണ്ടോളൂ; ഇന്ത്യയിൽ കുടംബ വാഴ്​ചയുണ്ടല്ലോ എന്നും രാഹുൽ ഗാന്ധി നൽകിയ ഉൾക്കാഴ്​ച എന്താണെന്നും തുടങ്ങി നിരവധി കമൻറുകളാണ്​ പോസ്​റ്റിനു ലഭിച്ചിട്ടുള്ളത്​.  

Tags:    
News Summary - Rahul With Hollywood Actor -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.