ന്യൂയോർക്: യു.എസിൽ പൂജാരിക്കു നേരെ ആക്രമണം. ന്യൂയോർക് നഗരപ്രാന്തമായ േഫ്ലാറൽ പ ാർക്കിെല ശിവശക്തി പീഠ് ക്ഷേത്രത്തിനു സമീപമാണ് 52കാരനായ സ്വാമി ഹരീഷ് ചന്ദർ പുരി ആ ക്രമണത്തിനിരയായത്. ആയുധവുമായി പിറകിൽനിന്നെത്തിയ ആക്രമി ഏറെനേരം മർദനം തുടർന്നു. മുഖത്തുൾപ്പെടെ ശരീരത്തിലുടനീളം പരിക്കേറ്റ പൂജാരിയെ ഉടൻ ആശുപത്രിയിലാക്കി.
സംഭവത്തിൽ 52കാരനായ സെർജിയോ ഗോവിയ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വംശീയാക്രമണമാണോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രതിക്കെതിരെ ആക്രമണം, ആയുധം കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
‘ഇത് എെൻറ നാടാണെന്ന്’ വിളിച്ചുപറഞ്ഞായിരുന്നു ആക്രമണമെന്ന് നാട്ടുകാർ പറഞ്ഞു. മിനിസോടയിൽനിന്നുള്ള ഇൽഹാൻ ഉമർ ഉൾപ്പെടെ നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട് രാജ്യം വിട്ടുപോകാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ ആവശ്യപ്പെട്ടതിനു പിറകെയാണ് ആക്രമണം. ഇവരെ പുറത്താക്കാനാവശ്യപ്പെട്ട് ട്രംപിെൻറ അനുയായികൾ കഴിഞ്ഞ ദിവസം നോർത്ത് കരോലൈനയിൽ പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.