Posted On
date_range Updated On
date_range ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുയാത്രാ വിമാനം യാത്രക്കിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യാത്ര വിമാനമായ സെസ്നയിൽ പൈലറ്റ് മാത്രമാണുണ്ടായത്. പൈലറ്റ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
രണ്ടാമത്തെ വിമാനം ടർബോപ്രോബ് പൈപ്പർപി.എ 42 ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം ഒട്ടാവയിൽ സുരക്ഷിതമായി ഇറങ്ങിയെന്ന് കാനഡ ഗതാഗത വക്താവ് അറിയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.