ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോയുടെ കോവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്. ജൂലൈ ഏഴിനാണ് 65കാരനായ ബൊല്‍സൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം നടത്തുന്ന മൂന്നാമത്തെ ടെസ്റ്റാണ് പോസിറ്റീവാകുന്നത്. ഇൗ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്കു കൂടി അദ്ദേഹം ക്വാറൻറീനിൽ തുടരാൻ നിർബന്ധിതനായിരിക്കുകയാണ്. വരാനിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം തൽക്കാലത്തേക്ക് റദ്ദാക്കുകയും ചെയ്തു. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലായിരുന്നു പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചത്. ബൊല്‍സനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ കോവിഡിനെ നിസാരവത്കരിച്ചതിന് ബൊൽസൊനാരോ വിമർശനങ്ങൾ നേരിട്ടിരുന്നു. ‘തനിക്ക് ഈ ഐസൊലേഷൻ മടുത്തു’ എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കോവിഡിനെ ചെറുപനിയെന്നും വിശേഷിപ്പിച്ചിരുന്നു. പ്രസിഡൻഷ്യൽ പാലസിൽ െഎസൊലേഷനിൽ കഴിയുകയായിരുന്ന ബൊൽസൊനാരോ പാലസ് വളപ്പിൽ വളർത്തുന്ന റിയ പക്ഷികൾക്ക് തീറ്റകൊടുക്കാൻ പുറത്തിറങ്ങിയതും അദ്ദേഹത്തിന് അവയിൽ നിന്ന് ആക്രമണം ഏറ്റതും വാർത്തയായിരുന്നു.
കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞ് എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. മാസ്ക് ധരിക്കേണ്ട കാര്യമില്ലെന്നും മാധ്യമങ്ങളാണ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും ആരോപിച്ച് പ്രസിഡന്‍റ് രംഗത്തെത്തുകയുണ്ടായി. മാസ്ക് ധരിക്കാതെ നിരവധി പൊതുചടങ്ങുകളിലെത്തിയ ബൊൽസൊനാരോ ആരോഗ്യ മന്ത്രിയെ പിരിച്ചുവിട്ടതിനും മറ്റും ആഗോളതലത്തിൽ വിമർശനങ്ങളേറ്റുവാങ്ങുകയും ചെയ്തു. ബ്രസീലിലെ കാലാവസ്ഥയില്‍ വൈറസ് വ്യാപിക്കില്ലെന്ന് കോവിഡ് രാജ്യത്ത് നേരിയ തോതിൽ പടരുന്ന സമയത്ത് ബൊൽസൊനാരോ പറഞ്ഞിരുന്നു. എന്നാൽ നിലവിൽ രാജ്യത്തിെൻറ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.