Posted On
date_range Updated On
date_range എച്ച് 1 ബി വിസ തട്ടിപ്പ്; ഇന്ത്യൻ വംശജൻ പിടിയിൽ
വാഷിങ്ടൺ: എച്ച് 1 ബി വിസ തട്ടിപ്പ് കേസിൽ 46കാരനായ ഇന്ത്യൻ വംശജൻ പിടിയിൽ. തൊഴിൽ കൺസൾട്ടിങ് കമ്പനി നടത്തുന്ന കിഷോർ കുമാർ കവുറു എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. 10 മുതൽ 20 വർഷം വരെ തടവും 25,000 ഡോളർവരെ പിഴയും ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2007മുതൽ നാല് കൺസൾട്ടിങ് കമ്പനികൾ നടത്തുന്ന കിഷോർ, തൊഴിൽ മന്ത്രാലയത്തിലും ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലും വ്യാജരേഖകൾ സമർപ്പിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.