Posted On
date_range Updated On
date_range അലാസ്കയിൽ ശക്തമായ ഭൂകമ്പം
ജൂണെ: അലാസ്കയിലെ ആൻഡ്രിയനോഫ് ദ്വീപിൽ ശക്തമായ ഭൂകമ്പം. ശനിയാഴ്ച രാത്രി റിക്ടർ സെക്യിലിൽ 6.3 രേഖപ്പെടുത്ത ിയ ഭൂകമ്പമാണ് ഉണ്ടായത്. അലാസ്കയിൽ നിന്നും 65 മൈൽ തെക്ക്കിഴക്കുള്ള അഡാക് ആണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ദ്വീപിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
സൗത്ത് സെൻട്രൽ അലാസ്കയിൽ രണ്ടു ദിവസം മുമ്പ് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.