Posted On
date_range Updated On
date_range മൂന്ന് ഇന്ത്യൻ വംശജരെ വൈറ്റ്ഹൗസിലെ ഉന്നത പദവികളിലേക്ക് നാമനിർദേശം ചെയ്തു
വാഷിങ്ടൺ: വൈറ്റ്ഹൗസിലെ ഉന്നത പദവികളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ആണവോർജ ഒാഫിസ് അസിസ്റ്റൻറ് സെക്രട്ടറിയായി റിത ബരൺവാളിനെയും പ്രൈവസി ആൻഡ് സിവിൽ ലിബർട്ടീസ് ഒാവർസൈറ്റ് ബോർഡ് അംഗമായി ആദിത്യ ബംസായിയെയും, ട്രഷറി അസിസ്റ്റൻറ് സെക്രട്ടറിയായി ബിമൽ പേട്ടലിനെയുമാണ് നാമനിർദേശം ചെയ്തത്. സെനറ്റിെൻറ അംഗീകാരം ലഭിച്ചാൽ നിയമനമാകും. മൂവരെയും ട്രംപ് നേരത്തേ നിർദേശിച്ചതാണ്. പട്ടിക ബുധനാഴ്ചയാണ് ൈവറ്റ്ഹൗസ് സെനറ്റിനു കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.