പാകിസ്​താനുമായി സൗഹൃദം വളർത്തണമെന്ന്​ മോദിയോട്​ ട്രംപ്

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: പാ​കി​സ്​​താ​നു​മാ​യി ഇ​ന്ത്യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ പ്ര​ധാ​ന​മ ​ന്ത്രി മോ​ദി​ക്ക്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ഉ​പ​ദേ​ശം. ക​ശ്​​മീ​രി​ക​ളു​ടെ ജീ​വ ി​തം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന മോ​ദി​യു​ടെ വാ​ഗ്​​ദാ​നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്നും വൈ​റ്റ്​​ഹൗ​സ്​ പു​റ​ത്തി​റ​ക്കി​യ ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ പൊ​തു​സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഇ​രു നേ​താ​ക്ക​ളും ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്കു​ശേ​ഷം ത​യാ​റാ​ക്കി​യ പ്ര​സ്​​താ​വ​ന​യാ​ണി​ത്. പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള ഭീ​ക​ര​വാ​ദ​മാ​യി​രു​ന്നു​ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മെ​ന്നും പ്ര​തി​രോ​ധ-​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ കൈ​വ​രി​ച്ച പു​രോ​ഗ​തി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പ്ര​സ്​​താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഭീ​ക​ര​വാ​ദം ഇ​ന്ത്യ നേ​രി​ടു​ന്ന വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന്​ ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ്​ ഗോ​ഖ​ലെ പ​റ​ഞ്ഞു.

Tags:    
News Summary - Donald Trump 'encourages' PM Modi to improve relations with pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.