Posted On
date_range Updated On
date_range യു.എസിൽ ഒരു വളർത്തു നായ്ക്ക് കൂടി കോവിഡ്; രോഗം ബാധിച്ചത് ഉടമസ്ഥനിൽനിന്ന്
ജോർജിയ: യു.എസിൽ ഒരു വളർത്തു നായ്ക്ക് കോവിഡിന് കാരണമാകുന്ന സാർസ് കോവിഡ് 2 വൈറസ് പോസിറ്റീവായി. ആറുവയസുള്ള സങ്കരയിനം നായ്ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിൻെറ ഉടമസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നാഡീസംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നായെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നുവെന്ന് േജാർജിയ ആരോഗ്യ വിഭാഗം അറിയിച്ചു.
നേരത്തേ ഒരു നായ്ക്ക് യു.എസിൽ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് യു.എസ് സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.