വിദ്യാർഥി വിസ: ട്രംപിൻെറ നടപടി ക്രൂരമെന്ന്​ ഹാർവാർഡ്​, ​എം.ഐ.ടി യൂനിവേഴ്​സിറ്റികൾ

വാഷിങ്​ടൺ: വിദ്യാർഥി വിസയുമായി ബന്ധപ്പെട്ട്​ യു.എസ്​ ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​േൻറത്​ ക്രൂരമായ നടപടിയാണെന്ന്​ ഹാർവാർഡ്​ യൂനിവേഴ്​സിറ്റിയും മസാച്ചു ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയും. അടുത്ത സെമസ്​റ്ററിലെ ക്ലാസുകൾ ഓൺലൈനായാണ്​ നടക്കുന്നതെങ്കിൽ അന്താരാഷ്​ട്ര വിദ്യാർഥികൾ യു.എസ്​ വിടണമെന്ന ഉത്തരവിനെതിരെയാണ്​ ഇരു സർവകലാശാലകളും രംഗ​ത്തെത്തിയത്​​.

ട്രംപിൻെറ ഉത്തരവ്​ നിയമവിരുദ്ധവും ക്രൂരവുമാണെന്ന്​ ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളും പറഞ്ഞു. സ്വന്തം നാട്ടിലേക്ക്​ പോകുന്ന വിദ്യാർഥികൾക്ക്​​ അമേരിക്കയിലേക്ക്​ തിരികെ വരാൻ​ ബുദ്ധിമുട്ട്​ നേരിടുമെന്നും ഹാർവാർഡ്​ യൂനിവേഴ്​സ്​റ്റി പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. കോളജുകൾ തുറക്കാൻ യൂനിവേഴ്​സിറ്റിയെ സമ്മർദ്ദത്തിലാക്കാനാണ്​ ഉത്തരവെന്ന്​ സംശയിക്കുന്നു. യു.എസിൽ കോവിഡ്​ അതിവേഗം വ്യാപിക്കുന്നതിനിടെയാണ്​ ഇത്തരത്തിലുള്ള ഉത്തരവ്​ വരുന്നതെന്ന്​ ഹാർവാർഡ്​ യൂനിവേഴ്​സിറ്റി വ്യക്​തമാക്കി​. 

ഉത്തരവിനെതിരെ മസാച്ചു ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയും രംഗത്തെത്തി. ട്രംപ്​ ഭരണകൂടത്തിൻെറ തീരുമാനം യൂനിവേഴ്​സിറ്റിയിലെ അന്താരാഷ്​ട്ര വിദ്യാർഥികളുടെ പഠനം അനിശ്​ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന്​ യുനിവേഴ്​സിറ്റി അധികൃതർ കുറ്റപ്പെടുത്തി.

Tags:    
News Summary - Cruel and reckless: Harvard, MIT sue Trump administration over student visa issue-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.