വയോമിങ്: കുഞ്ഞുപെങ്ങളെ നായയിൽ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ ബ്രിഡ്ജർ വാക്കർ എന്ന ആറുവയസ്സുകാരെൻറ ധീരത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അമേരിക്കൻ സംസ്ഥാനമായ വയോമിങ്ങിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. നാല് വയസ്സുള്ള പെങ്ങളെ നായയിൽ നിന്ന് രക്ഷിക്കുന്നതിനിടെ ബ്രിഡ്ജറിന് ഗുരുതര പരിക്കുപറ്റുകയായിരുന്നു. മുഖത്തും തലയിലുമായി 90 തുന്നലുകളാണ് കുഞ്ഞു ബ്രിഡ്ജറിന് വേണ്ടി വന്നത്.
ആറ് വയസുകാരനായ ബ്രിഡ്ജർ വാക്കറിനെ അഭിനന്ദിച്ച് ഹോളിവുഡ് സൂപ്പർ താരം ക്രിസ് ഇവാൻസും രംഗത്തെത്തി. അവഞ്ചേഴ്സ് എന്ന മാർവലിെൻറ സൂപ്പർഹിറ്റ് സിനിമാ സീരീസിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്കയെ അവതരിപ്പിച്ച് കോടിക്കണക്കിന് ആരാധകരുള്ള താരമാണ് ക്രിസ് ഇവാൻസ്. വിഡിയേ സന്ദേശത്തിലൂടെയാണ് അദ്ദേഹം ബ്രിഡ്ജറെ അഭിനന്ദിച്ചത്.
‘ക്യാപ്റ്റൻ അമേരിക്കയാണ്. ഞാൻ നിന്നെ കുറിച്ചുള്ള വാർത്ത വായിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീ ഒരുപാടുപേരിൽ നിന്ന് ഇത് കേട്ടിട്ടുണ്ടാവും. അടുത്തതായി ഞാൻ പറയാം. നീയൊരു ഹീറോയാണ്. നീ ചെയ്തത് അങ്ങേയറ്റം ധൈര്യവും ത്യാഗ സന്നദ്ധതയും വേണ്ട കാര്യമാണ്. ഇങ്ങനെയൊരു സഹോദരനെ കിട്ടിയതിൽ നിെൻറ സഹോദരി ഭാഗ്യവതിയാണ്. ബ്രിഡ്ജ് മാതാപിതാക്കളുടെ അഭിമാനമാണെന്നും മുറിവേറ്റിട്ടും സഹോദരിയെ രക്ഷിച്ച ബ്രിഡ്ജ് യഥാർത്ഥ ധീരനാണെന്നും കുട്ടികളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അമേരിക്ക പറഞ്ഞു.
കൂടാതെ വിഡിയോ കോളിലൂടെ ബ്രിഡ്ജിനോടും അവെൻറ കുഞ്ഞു സഹോദരിയോടും ക്രിസ് ഇവാൻസ് സംസാരിക്കുകയും ചെയ്തു. തെൻറ അവഞ്ചേഴ്സ് കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്ക ഉപയോഗിക്കുന്ന ഷീൽഡ് സമ്മാനമായി നൽകുമെന്നും അദ്ദേഹം അവർക്ക് ഉറപ്പുനൽകി.
ഈമാസം ഒമ്പതിനാണ് അത്യന്തം സങ്കടകരമായ സംഭവം നടന്നത്. കുഞ്ഞുപെങ്ങളെ കടിക്കാന്‍ തുനിഞ്ഞ ഒരു വയസുള്ള ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ നായയെ പ്രതിരോധിക്കുന്നതിനിടെയാണ് ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബ്രിഡ്ജറുടെ കവിളിലാണ് നായ കൂടുതലും കടിച്ചത്. 90 തുന്നലുകളോടെയാണ് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയായത്. എന്തിനാണ് നായയെ പ്രതിരോധിച്ചത് എന്ന ചോദ്യത്തിന് ‘ആരെങ്കിലും ഒരാള്‍ മരിക്കണം. അത് ഞാനായിക്കോട്ടെ എന്ന് തീരുമാനിച്ചു’ എന്നാണ് ബ്രിഡ്ജര് മറുപടി നല്‍കിയത്.
ബന്ധുവായ നിക്കോൾ നോയൽ വാക്കർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തതോടെയാണ് ബ്രിഡ്ജറിെൻറ ധീരത പുറംലോകമറിയുന്നത്. പിന്നെ ബാലനെ പ്രശംസിച്ച് സിനിമതാരങ്ങൾ വരെ രംഗത്തെത്തി. സമൂഹ മാധ്യമങ്ങൾ ബ്രിഡ്ജറിെൻറ ധീരത ഏറ്റെടുത്തു.
‘ഇവനിൽ ഞാനൊരു സൂപർ ഹീറോയെ കാണുന്നു’ എന്നായിരുന്നു അമേരിക്കൻ നടിയായ ആൻ ഹാത്തവേയുടെ പ്രതികരണം. ‘ബ്രിഡ്ജര്, നിെൻറ ഈ പ്രായത്തില്‍ എനിക്ക് നിെൻറ പകുതി പോലും ധീരതയില്ലായിരുന്നു. നിനക്ക് പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുന്നു’ എന്ന കുറിപ്പും ബ്രിഡ്ജറിെൻറയും സഹോദരിയുടെ ചിത്രത്തിനൊപ്പം ആന്‍ ഹാത്തവേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഈ പോസ്റ്റിന് പത്ത് ലക്ഷത്തിലധികം ലൈക്കുകളും കമൻറുകളുമാണ് ഇൻസ്റ്റഗ്രാമില്‍ ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.