ബ്രസീൽ പ്രഥമവനിത മിഷേലിനും കോവിഡ്​ 

സാവോ പോളോ: ബ്രസീൽ പ്രസിഡൻറ്​ ജെയിർ ബോൽസനാരോക്ക്​​ പിന്നാലെ ഭാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ബ്രസീൽ പ്രഥമവനിതയായ മിഷേൽ ബോൽസ​നാരോക്കാണ്​ കോവിസ്​ സ്​ഥിരീകരിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. 

ബോൽസനാരോ മന്ത്രിസഭയിലെ അഞ്ചുപേർക്കും ഇതുവരെ കോവിഡ്​ കണ്ടെത്തി. കഴിഞ്ഞദിവസം ശാസ്​ത്ര, സാ​േങ്കതിക മന്ത്രിക്കായിരുന്നു കോവിഡ്​ സ്​ഥിരീകരിച്ചത്​. ജൂലൈ ഏഴിനാണ്​ ബോൽസനാരോക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ രണ്ടാഴ്​ചയായി ബ്രസീലിയയിലെ പ്രസിഡൻഷ്യൽ പാലസിൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്​ച ഇദ്ദേഹത്തി​​​െൻറ പരിശോധന ഫലം നെഗറ്റീവായതായി അറിയിച്ചിരുന്നു. 

അമേരിക്കക്ക്​ പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളു​ള്ള രാജ്യം ബ്രസീലാണ്​. 26ലക്ഷത്തിലധികം പേർക്കാണ്​ ബ്രസീലിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 91,300 ൽ അധികം പേർ ഇവിടെ മരിക്കുകയും ചെയ്​തു. 
 

Tags:    
News Summary - Brazil First Lady tests positive for covid -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.