ബൊളീവിയൻ പ്രസിഡൻറ്​ ജെനിൻ അനസിന്​ കോവിഡ്​ 

ലാപാസ്​: ബൊളീവിയ ഇടക്കാല പ്രസിഡൻറി ജെനിൻ അനസിന്​ കോവിഡ്​ സ്​ഥിരീകരിച്ചു.  മന്ത്രിസഭയിലെ നാലു​പേർക്ക്​ കഴിഞ്ഞ ദിവസം രോഗം സ്​ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ്​ പ്രസിഡൻറിന്​ രോഗം ബാധിച്ചതെന്നാണ്​ സൂചന.

താൻ കോവിഡ്​ ​പോസിറ്റീവാണെന്നും ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും പ്രസിഡൻറ്​ ട്വീറ്റ്​ ചെയ്​തു.  

​അമേരിക്കൻ രാജ്യങ്ങളിൽ രണ്ടാമ​ത്തെ പ്രസിഡൻറി​നാ​ണ്​ രോഗം സ്​ഥിരീകരിച്ചത്​. നേരത്തേ ബ്രസീൽ പ്രസിഡൻറ്​ ജെയിർ ​ബോൽസനാരോക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. വെനസ്വേലയിലെ കോൺസ്​റ്റിറ്റ്യൂഷനൽ അസംബ്ലി പ്രസിഡൻറ്​ ദിയോസ്​ഡാഡോ കബെല്ലോക്കും കഴിഞ്ഞ ദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 
 

ബൊളീവിയയിൽ ഇതുവരെ 44000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1638പേർ മരിക്കുകയും ചെയ്​തു. ലോകത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ്​ ബ്രസീൽ. ഇവിടെ 17,59,103 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 69,254 പേർ മരിച്ചു. 


 

Tags:    
News Summary - Bolivia President Jeanine Anez Tests Positive For Covid -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.