Posted On
date_range Updated On
date_range മകളുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി ബിൽഗേറ്റ്സ്
ന്യൂയോർക്ക്: മകൾ ജെന്നിഫർ ഗേറ്റ്സിന്‍റെ വിവാഹ വാർത്തയിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. താൻ പൂർണ്ണമായും സന്തോഷവാനാണ്, ജെന്നിഫറിനും നയേലിനും അഭിനന്ദനങ്ങൾ എന്നാണ് ബിൽഗേറ്റ്സിന്‍റെ പ്രതികരണം.
സുഹൃത്തും ഈജിപ്ഷ്യൻ കോടീശ്വരനുമായ നയേൽ നാസറാണ് ജെന്നിഫറിന്‍റെ വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹക്കാര്യം കഴിഞ്ഞ ദിവസം ജെന്നിഫറും നയേലും പങ്കുവെച്ചത്.
സ്റ്റാൻഡ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ ജെന്നിഫറിെൻറ സഹപാഠിയായിരുന്നു നയേൽ നാസർ. സ്റ്റാൻഫോർഡിലെ പഠനകാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.