??? ??????

‘ട്രംപിനെ തോൽപ്പിക്കാൻ അണിചേരൂ’; അമേരിക്കൻ മുസ്​ലിംകളോട്​ ജോ ബൈഡൻ

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ തോൽപ്പിക്കാൻ അമേരിക്കൻ മുസ്​ലിംകളോട്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥി ബൈഡ​​െൻറ ആഹ്വാനം. താൻ പ്രസിഡൻറായാൽ ഉടൻ മുസ്​ലിംകൾക്കെതിരെയുള്ള വിലക്ക്​ നീക്കുമെന്നും ജോ ബൈഡൻ പ്രഖ്യാപിച്ചു.

ട്രംപി​​െൻറ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാ​േമാഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷ മുൻനിർത്തിയാണെന്ന കാരണം ചൊല്ലി മുസ്​ലിംകൾക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ​ അധികാരത്തിലെത്തിയാലുടൻ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.

അമേരിക്കയിലെ മുസ്​ലിം സമൂഹത്തെ ഒാൺലൈൻ വീഡിയോയിലൂടെ അഭിമുഖീകരിക്കവേയാണ്​ ത​​െൻറ നിലപാടുകൾ വ്യക്തമാക്കിയത്​. ഇസ്​ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്​കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു.

സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കു​മേൽ ധാർമികമായ നിലപാടുകൾ സ്വീകരിക്കും. ഫലസ്​തീനികളുടെയും ഇസ്രായേലി​​െൻറയും സ്വന്തം രാജ്യമെന്ന വാദത്തിനായി പോരാടും. തുല്യനീതി, കുറഞ്ഞ ചിലവിൽ ആരോഗ്യസംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം  എന്നിവ മുൻനിർത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിലാണ്​ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​. 

Tags:    
News Summary - Biden, at Muslim voters summit -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.