Image courtesy: Deccan Herald

അർജൻറീനയിൽ കോവിഡ്​ ബാധിതർ ലക്ഷം കടന്നു

ബ്യുനസ്​ ഐറിസ്​: അർജൻറീനയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷം കടന്നു. ഇന്ന്​ 2657 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്​ ബാധിതർ 1,00166 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

700ലേറെ പേർ ഗുരുതരാവസ്ഥയിലാണ്​. 1845 പേരാണ്​ ഇവിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രാജ്യത്ത്​ കോവിഡ്​ ബാധിതരു​ടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്​. മാർച്ച്​ മുതലാണ്​ ഇവിടെ ലോക്​ഡൗൺ നടപടിക്രമങ്ങൾ ആരംഭിച്ചത്​. ഈ ആഴ്​ചയുടെ തുടക്കത്തിൽ 8000ത്തിൽപരം ആയിരുന്നു അർജൻറീനയിലെ കോവിഡ്​ ബാധിതർ.

കോവിഡ്​ വ്യാപകമായതി​െ ൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം അവസാനത്തോടെ തലസ്ഥാനമായ ബ്യൂനസ്​ ഐറിസി​ൽ ലോക്​ഡൗൺ കർശനമാക്കിയിരുന്നു. ജൂലൈ ഒന്നു മുതലാണ്​ പുതിയ നിയന്ത്രണങ്ങൾ നടപ്പിലായത്​. ഇത് ജൂലൈ 17 വരെ നീണ്ടു നിൽക്കുമെന്ന്​ അർജൻറീന പ്രസിഡൻറ്​ ആൽബർ​ട്ടോ ഫെർണാണ്ടസ്​ അറിയിച്ചു. 

Tags:    
News Summary - Argentina exceeds 100,000 confirmed COVID 19 cases -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.