ഷിക്കാഗോയിലെ ആശുപത്രിയിൽ വെടിവെപ്പ്​; നാലുപേർ കൊല്ലപ്പെട്ടു

ഷിക്കാഗോ: യു.എസിൽ ഷിക്കാഗോയിലെ ആശുപത്രിയിൽ അതിക്രമിച്ചു കയറിയ തോക്കുധാരി മൂന്നുപേരെ വെടി​െവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസ്​ ഉദ്യോഗസ്​ഥനാണ്​. സംഭവത്തിനു ശേഷം അക്രമിയും വെടി​േയറ്റു മരിച്ചു. അക്രമി സ്വയം വെടി​െവച്ചതാണോ പൊലീസ്​ വെടിവെച്ചുകൊന്നതാണോ എന്ന കാര്യത്തിൽ സ്​ഥിരീകരണം വന്നിട്ടില്ല. തെക്കൻ സിറ്റിയിലെ മേഴ്​സി ആശുപത്രിയിലാണ്​ വെടിവെപ്പ്​ നടന്നത്​.

ആക്രമണത്തിന്​ മുമ്പ്​ പാർക്കിങ്​ ഏരിയയിൽ വെച്ച്​ അക്രമി സ്​ത്രീയുമായി വാക്​ തർക്കം നടത്തിയിരുന്നതായി ദൃക്​സാക്ഷികൾ പറഞ്ഞു. തർക്കത്തിനൊടുവിൽ സ്​ത്രീയു​െട നെഞ്ചിലേക്ക്​ ഇയാൾ പലതവണ വെടിയുതിർത്തു. സ്​ത്രീ നിലത്തു വീണ ശേഷവും വെടിയുതിർത്തിരുന്നു. അതിനുശേഷം ആശുപത്രിയിലേക്ക്​ ഒാടിക്കയറി വെടിവെക്കുകയായിരുന്നു.

Tags:    
News Summary - 4 Dead After Shooting At Chicago's Hospital - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.