വാഷിങ്ടൺ: ലോകമെങ്ങും മതസ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 27 രാജ്യങ്ങ ളുടെ കൂട്ടായ്മ രൂപവത്കരിച്ചതായി അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കൂട്ടാ യ്മ എന്ന പേരിൽ രൂപവത്കരിച്ച ഈ സംവിധാനം, ഓരോ മനുഷ്യെൻറയും മതസ്വാതന്ത്ര്യം ഉറപ് പുവരുത്തുന്നതിനുവേണ്ടി പോരാടാനായി ആവിഷ്കരിച്ചതാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വിശദീകരിച്ചു. ബ്രസീൽ, ഓസ്ട്രിയ, ബ്രിട്ടൻ, ഇസ്രായേൽ, യുക്രെയ്ൻ, ഗ്രീസ്, നെതർലൻഡ്സ് തുടങ്ങി നിരവധി രാജ്യങ്ങൾ കൂട്ടായ്മയിലുണ്ടെന്നും ഇതിെൻറ ഔപചാരിക പ്രഖ്യാപന ചടങ്ങിൽ പോംപിയോ അറിയിച്ചു.
മതന്യൂനപക്ഷങ്ങളെ ഉന്നമിടുന്ന ഭീകരവാദ പ്രവർത്തനങ്ങൾ തങ്ങൾ അപലപിക്കുന്നുെ്വന്ന് പറഞ്ഞ പോംപിയോ, മതപരിത്യാഗം, മതനിന്ദ എന്നിവയുടെ പേരിൽ ജനങ്ങൾ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരെ പോരാടുമെന്നും കൂട്ടിച്ചേർത്തു.
‘‘ഇറാഖിലെ യസീദികളാവട്ടെ, പാകിസ്താനിലെ ഹിന്ദുക്കളാവട്ടെ, വടക്കുകിഴക്കൻ നൈജീരിയയിലെ ക്രൈസ്തവരാകട്ടെ, മ്യാന്മറിലെ മുസ്ലിംകളാവട്ടെ, ഇത്തരം എല്ലാ പീഡനങ്ങളെയും ഞങ്ങൾ എതിർക്കും’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.