Posted On
date_range Updated On
date_range ബ്രസീലിൽ 24 മണിക്കൂറിനിടെ 23,529 കോവിഡ് ബാധിതർ; 716 മരണം
റിയോ ഡി ജനീറോ: ബ്രസീലിൽ 24 മണിക്കൂറിനിടെ 23,529 പേർക്ക് കോവിഡ് ബാധിച്ചു. 716 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,98,389 ആയി ഉയർന്നു. ബ്രസീൽ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്.
79,488 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാജ്യത്ത് 28,532 കോവിഡ് കേസുകളും 900ത്തിലേറെ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഒരാഴ്ചക്കിടെ 7,000ത്തിലധികം കോവിഡ് ബാധിതരാണ് ബ്രസീലിൽ മരിച്ചത്. 13 ലക്ഷത്തോളം ആളുകൾ ഇവിടെ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.