Posted On
date_range Updated On
date_range ബേണി സാന്‍ഡേഴ്സിന് സ്പൈക് ലീയുടെ പിന്തുണ
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്സിന് പിന്തുണയുമായി പ്രശസ്ത സിനിമാ നിര്‍മാതാവ് സ്പൈക് ലീ രംഗത്ത്. യു.എസിനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ ബേണിക്ക് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം ബേണിയെ സ്വന്തം സഹോദരനെന്നാണ് വിശേഷിപ്പിച്ചത്.
മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ഷികാഗോയിലെ സ്കൂളുകളിലെ വിവേചനത്തിനെതിരെ പ്രതികരിക്കുകയും ചെയ്തയാളാണ് ബേണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാല്‍കം എക്സ്, ഡു ദി റൈറ്റ് തിങ്, ഇന്‍സൈഡ് മാന്‍ തുടങ്ങി പ്രശസ്ത സിനിമകളുടെ നിര്‍മാതാവാണ് ഷെല്‍ട്ടണ്‍ ജാക്സണ് ലീ എന്ന സ്പൈക് ലീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.