Posted On
date_range Updated On
date_range വീണ്ടും ഐഫോണ്‍ പൂട്ട് തുറക്കാന്‍ എഫ്.ബി.ഐ
ന്യൂയോര്‍ക്: ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരുടെ ഐഫോണ്‍ തുറക്കുന്നതിന് അര്‍കന്‍സാസിന് എഫ്.ബി.ഐയുടെ സഹായഹസ്തം. സാന്‍ബെര്‍നാഡിനോ വെടിവെപ്പുകേസിലെ രിസ്വാന്‍ ഫാറൂഖിന്‍െറ ഐഫോണ്‍ പൂട്ടുപൊളിച്ചശേഷമാണ് എഫ്.ബി.ഐ വീണ്ടുമൊരു ഐഫോണ്‍ തുറക്കാനൊരുങ്ങുന്നത്.
ഫാറൂഖിന്‍െറ ഫോണ്‍ തുറന്ന് ഒരു ദിവസം പിന്നിടുന്നതിനുമുമ്പാണ് എഫ്.ബി.ഐയുടെ സഹായവാഗ്ദാനം. സാന്‍ബര്‍നാഡിനോ അന്വേഷണത്തിന്‍െറ ഭാഗമായി ഫാറൂഖിന്‍െറ പൂട്ടുതുറക്കാന്‍ എഫ്.ബി.ഐയുടെ അഭ്യര്‍ഥനപ്രകാരം യു.എസ് കോടതി ആപ്പ്ള്‍ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ആപ്പ്ളിന്‍െറ സഹായമില്ലാതെ ഇസ്രായേല്‍ കമ്പനിയുടെ സഹായത്തോടെ എഫ്.ബി.ഐ ഫോണിന്‍െറ പൂട്ടുപൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.