ക്ളോക്ക് ബാലനെതിരെ വിവാദ ട്വീറ്റുമായി റിച്ചാര്‍ഡ് ഡോക്കിന്‍സ്

ലണ്ടന്‍: ക്ലോക്ക് നിര്‍മിച്ചത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റിലായ അഹ്മദ് മുഹമ്മദും കുടുംബവും 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രശസ്ത ജീവ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍െറ വിവാദ ട്വീറ്റ് .
ഇത്രയും വലിയ തുക അഹ്മദിനെക്കൊണ്ട് നഷ്ടപരിഹാരം ചോദിപ്പിച്ചതിനു പിന്നില്‍ ഭീകര സംഘടനായ ഐ.എസാണെന്നാണ് ഡോക്കിന്‍സ് ട്വിറ്ററില്‍ കുറിച്ചത്.  ട്വീറ്റില്‍ ഡോക്കിന്‍സ് അഹ്മദിനെ പരിഹസിക്കുന്നുമുണ്ട്. അഹ്മദ് വെറും 15 വയസ്സ് മാത്രമുള്ളൊരു കുട്ടിയാണെന്ന് ട്വിറ്ററില്‍ മറുപടി പറഞ്ഞവരോട് 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുന്ന ‘കുട്ടി’യാണെന്നായിരുന്നു ഡോക്കിന്‍സിന്‍െറ മറുപടി. ഐ.ബി ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ മുന്‍നിര്‍ത്തിയാണ് അഹ്മദിന് പിന്നില്‍ ഐ.എസാണെന്ന് ഡോക്കിന്‍സ് പറഞ്ഞത്.
അഹ്മദും കുടുംബവും 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും ഇര്‍വിങ്, ടെക്സസ് സിറ്റി ഭരണകൂടവും സ്കൂള്‍ അധികൃതരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. 60 ദിവസത്തിനകം മറുപടി ലഭിച്ചില്ളെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.