Posted On
date_range Updated On
date_range ഭരണഘടന ലംഘനം; അൽബേനിയൻ പ്രസിഡൻറിനെ ഇംപീച്ച് ചെയ്തു
ടിറാന: രാജ്യത്ത് കലാപത്തിന് പ്രേരണ നൽകുക വഴി ഭരണഘടന ലംഘിച്ച കുറ്റം ചുമത്തി അൽബേനിയൻ പ്രസിഡൻറ് ഇലിർ മേതയെ പാർലമെൻറ് ഇംപീച്ച് ചെയ്തു.
പാർലമെൻറ് വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ഏഴിനെതിരെ 104 വോട്ടുകൾക്കാണ് ഇംപീച്ച്മെൻറ് പ്രമേയം പാസാക്കിയത്. ഇതിൽ അന്തിമ വിധി അൽബേനിയ ഭരണഘടന കോടതിയുടെയാണ്.
കോടതി മൂന്നുമാസത്തിനകം തീരുമാനം അറിയിക്കും. തനിക്കെതിരായ ഇംപീച്ച്മെൻറ് ശ്രമം നിയമവിരുദ്ധമെന്നായിരുന്നു ഇലിർ മേതയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.