Posted On
date_range Updated On
date_range ഈജിപ്തില്‍ സ്ഫോടനം; നാല് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു
കൈറോ: ഈജിപ്തിലെ സീനായ് മേഖലയില്‍ രണ്ടു സ്ഫോടനങ്ങളിലായി നാല് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റഫാഅ് മേഖലയില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പൊലീസുകാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാസേന പറഞ്ഞു. വടക്കന്‍ സീനായിയിലെ ശൈഖ് സുവൈദ് നഗരത്തില്‍ സൈനിക വാഹനത്തിനുനേരേ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.