ഓൺലൈൻ പഠനം അന്താരാഷ്​ട്രതലത്തിൽ

അന്താരാഷ്​ട്ര തലത്തിൽ ഓൺലൈൻ പഠനസൗകര്യങ്ങൾ നൽകുന്ന ചില സുപ്രധാന വെബ്സൈറ്റുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ലിങ്കിഡിൻ (linkedin)

ബിസിനസ്, ടെക്നോളജി, സൃഷ്​ടിപരത തുടങ്ങിയ വിഷയങ്ങളിൽ 16,000 കോഴ്സുകൾ ഏഴ് ഭാഷകളിലായി linkedin പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. കോഴ്സുകളെല്ലാം പൊതുവെ വിഡിയോ രൂപത്തിലാണ് കാണപ്പെടുന്നത്. ഒരു മാസത്തെ സൗജന്യ പരീക്ഷണ പതിപ്പ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നുണ്ട്. വ്യക്തിഗത കോഴ്സുകൾ രൂപപ്പെടുത്തുക കൃത്യമായി സർട്ടിഫിക്കറ്റുകൾ നൽകുക, നിശ്ചിത ഇടവേളകളിൽ നിലവാരം വിലയിരുത്തുക, ഓഫ്​ലൈൻ പഠനസൗകര്യം നൽകുക മുതലായവ ഇതി​െൻറ പ്രത്യേകതയാണ്.

ഏതെങ്കിലും ഒരു തൊഴിൽ രംഗത്തുള്ളവർക്ക് അവരുടെ തൊഴിൽപരമായ വളർച്ചയിൽ ഉപകാരപ്പെടുന്ന കോഴ്സുകളാണ് കൂടുതലും ലഭ്യമായിട്ടുള്ളത്. ഒരേ തൊഴിൽ മേഖലയിലുള്ളവർക്ക് പരസ്പരം അറിയാനും തൊഴിൽലഭ്യത സാധ്യതകൾ വർധിപ്പിക്കാനും linkedin സഹായകമാണ്.

ഉഡമി(Udemy-https://www.udemy.com)

വളരെ കുറച്ച് സാങ്കേതിക പരിജ്ഞാനമുള്ളവർക്കുപോലും സ്വന്തമായി ഉഡമിയിലൂടെ പഠനം സാധ്യമാകുന്നതാണ്. ഇതുവരെ 40 മില്യൺ വിദ്യാർഥികൾ ഇതിലൂടെ പഠനം നടത്തിയിട്ടുണ്ട്. 50,000 അധ്യാപകർ ഉണ്ട്. വിഡിയോ ലെക്ചർ, ഇമേജ്, പി.ഡി.എഫ്​ തുടങ്ങിയ ഫോർമാറ്റുകളിൽ പഠനസാമഗ്രികൾ ലഭ്യമാണ്. കഴിവുള്ളവർക്ക് സ്വന്തമായി പുതിയ കോഴ്സുകൾ രൂപപ്പെടുത്തി നൽകുന്നതിനും അതിൽനിന്ന് വരുമാനം ഉണ്ടാക്കുന്നതിനും ഉഡമിയിൽ അവസരമുണ്ട്. മുകളിൽ തന്നിരിക്കുന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്ത് ആവശ്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലെ കോഴ്സുകൾക്ക് നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്.

കോഴ്സെറ (Coursera-https://www.coursera.org)

ഉയർന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന അന്താരാഷ്​ട്ര പ്രശസ്തിയുള്ള യേൽ, മിഷിഗൻ, സ്​റ്റാൻഫഡ്​ തുടങ്ങിയ യൂനിവേഴ്സിറ്റികളിൽനിന്നും ​െഎ.ബി.എം പോലുള്ള ലോകോത്തര കമ്പനികളിൽനിന്നും കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആണ് Coursera. 23 മില്യണിലധികം ആളുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത കോഴ്സുകൾ, പ്രത്യേക കോഴ്സുകൾ, ഡിഗ്രി കോഴ്സുകൾ എന്നിവ നേടാവുന്നതാണ്. വൈവിധ്യമാർന്ന പഠനരീതികൾകൊണ്ടും സൗജന്യ കോഴ്സുകൾകൊണ്ടും ഇവ ഏറെ ആകർഷിക്കപ്പെടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡേറ്റ സയൻസ്, ഡേറ്റ അനാലിസിസ്, ബിസിനസ്​ സ്​റ്റഡീസ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കോഴ്സുകൾ നൽകിവരുന്നു. മാർക്കറ്റിങ്​, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിയിൽ ബിരുദവും എം.ബി.എ, എം.എസ്​.എം തുടങ്ങിയ മാസ്​റ്റേഴ്സ് ഡിഗ്രികളും Courseraയിൽ ലഭ്യമാണ്.

എഡക്സ് (edX-https://www.edx.org)

ലോകപ്രശസ്തമായ യൂനിവേഴ്സിറ്റികളായ ഹാർവഡ് യൂനിവേഴ്സിറ്റി, മസാചൂസറ്റ്സ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോസ്​റ്റൺ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ എഡെക്സിലൂടെ നേടാവുന്നതാണ്. അന്താരാഷ്​ട്ര പ്രാധാന്യമുള്ള 100 യൂനിവേഴ്സിറ്റികളിൽ നിന്നുമുള്ള 8000 ഓൺലൈൻ കോഴ്സുകൾ ഇതിലൂടെ ലഭ്യമാകും. സയൻസ്, എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെൻറ് എന്നീ വിഷയങ്ങളിലാണ് കൂടുതൽ കോഴ്സുകൾ ഉള്ളത്.

ഉഡാസിറ്റി (Udacity-https://www.udacity.com/)

നൈപുണ്യ വികാസത്തിനായി ആശ്രയിക്കാവുന്ന അന്താരാഷ്​ട്ര നിലവാരമുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോം ആണ് ഉഡാസിറ്റി. ഡേറ്റ എൻജിനീയറിങ്​, ബിസിനസ്​ അനലിസ്​റ്റ്​, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പ്രോഡക്​ട്​ മാനേജ്​മെൻറ്​ തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നൽകിവരുന്നു. വിവിധ കമ്പനികളുമായി യോജിച്ച് നൽകിവരുന്ന നാനോ ഡിഗ്രി കോഴ്സുകൾ ഉഡാസിറ്റിയെ ആകർഷകമാക്കുന്നു.

ഹാർവഡ് ബിസിനസ് സ്കൂൾ (https://online.hbs.edu/)

175 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിൽപരം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ബിസിനസ് മേഖലയിൽ വൈവിധ്യമാർന്ന ഓൺലൈൻ കോഴ്സുകൾ നൽകുന്ന സ്ഥാപനമാണ് ഹാർവഡ് ബിസിനസ് സ്കൂൾ. നൈപുണ്യ വികസനം, സംരംഭകത്വ ശേഷികൾ, ബിസിനസ് തന്ത്രങ്ങൾ, നേതൃപരിശീലനം തുടങ്ങി ബിസിനസുമായി ബന്ധപ്പെട്ടുള്ള ഏഴു മേഖലകളിൽനിന്നുള്ള കോഴ്സുകളാണ് നൽകുന്നത്, ആറ് ആഴ്ച മുതൽ എട്ട്​ ആഴ്ചവരെ നീളുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇവയെല്ലാം. 18 മാസത്തിനുള്ളിൽ മൂന്നു സർട്ടിഫിക്കറ്റ് കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സ്പെഷലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. എല്ലാ കോഴ്സുകൾക്കും നിശ്ചിത ഫീസ് ഈടാക്കുന്നു. ഈ സർട്ടിഫിക്കറ്റുകൾക്ക് അന്താരാഷ്​ട്ര തലത്തിൽ തന്നെ അംഗീകാരമുണ്ട്.

സ്കിൽ ഷെയർ (Skillshare-https://www.skillshare.com)

വിവിധ നൈപുണ്യ വികസനങ്ങൾക്കായി 20 മുതൽ 60 മിനിറ്റ് വരെ ദൈർഘ്യമുള്ള 24,000 അധ്യായങ്ങളുടെ വിഡിയോ ഫോർമാറ്റ് ലഭ്യമാണ്. നാല് പ്രമുഖ വിഭാഗങ്ങളിലായി ഗ്രാഫിക് ഡിസൈൻ, ഫൈൻ ആർട്ട്, കുക്കിങ്​, മ്യൂസിക്, ഡിസൈൻ, ഫിനാൻസ് അക്കൗണ്ടിങ്​, പ്രോജക്ട് മാനേജ്മെൻറ്, ടെക്നോളജി എന്നീ വിഷയങ്ങളിൽ കോഴ്സുകൾ ചെയ്യാം. ആദ്യത്തെ 14 ദിവസം സൗജന്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്നതാണ്. പിന്നീടുള്ള ഓരോ മാസത്തിനും നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. ഒരിക്കൽ ഫീസ് അടച്ചാൽ അതുപയോഗിച്ച് പല കോഴ്സുകൾ ചെയ്യാൻ സാധിക്കുമെന്നത് ഇതി​െൻറ ആകർഷണീയതയാണ്. എന്നാൽ, കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് നൽകാറില്ല എന്നത് സ്കിൽ ഷെയറി​െൻറ പോരായ്മയാണ്.

ഇത​ു കൂടാതെ അലിസൺ (Alison -https://alison.com), khan Academy (https://www.khanacademy), Stanford Online (https://online.stanford.edu), WizIQ (https://www.wiziq.com/), Thinkific (https://www.thinkific.com/) തുടങ്ങി നിരവധി ഓൺലൈൻ പ്ലാറ്റുഫോമുകൾ പഠനാവശ്യങ്ങൾക്കായി ലഭ്യമാണ്.

Tags:    
News Summary - international level online learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.