ഹിറ്റ്​ലറി​െൻറ നാസിസവും മു​േസ്സാളിനിയുടെ ഫാഷിസവും

ഇതെന്താ കോൺസൻട്രേഷൻ ക്യാേമ്പാ? എന്നു ചോദിക്കാത്ത, കേൾക്കാത്ത ആരുമുണ്ടാകില്ല. പലപ്പോഴും ക്രൂരതക്ക് ഇരയാകുേമ്പാഴാകും ഇൗ പ്രയോഗങ്ങൾ ഉപയോഗിക്കുക. അതിനാൽതന്നെ അത്ര നല്ല കാര്യങ്ങളല്ല കോൺസൻട്രേഷൻ ക്യാമ്പിൽ നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ലോകത്തെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്​ലറിെൻറ നാസി സേനയുടെ നിയന്ത്രണത്തിലുള്ളവയായിരുന്നു കോൺസൻട്രേഷൻ ക്യാമ്പുകൾ. രണ്ടാം ലോക യുദ്ധകാലത്തെ ജർമൻ നിയന്ത്രിത യൂറോപ്പിലെ ഏറ്റവും വലിയ തടങ്കൽ പാളയങ്ങളിൽ ഒന്നായിരുന്നു ഒാഷ്വിറ്റ്സ് (Auschwitz concentration camp). ഇവിടെ കൊല െചയ്​തത് 30 ലക്ഷം പേരെയാണെന്നും സോവിയറ്റുകാരുടെ കണക്ക് അനുസരിച്ച് 40 ലക്ഷമാണെന്നും പിന്നീട് കണക്കുകളിൽനിന്ന് വ്യക്തമായത് 11 ലക്ഷമാണെന്നുമെല്ലാം ചരിത്രം സൂചിപ്പിക്കുന്നു. ജൂതന്മാരായിരുന്നു പ്രധാന ഇര. വിഷപ്പുകയേൽപ്പിക്കുക, പട്ടിണിക്കിടുക, നിർബന്ധിത ജോലി ചെയ്യിപ്പിക്കുക, മരുന്ന് പരീക്ഷണങ്ങൾക്ക് വിധേയമാക്കുക, തൂക്കിക്കൊല്ലുക, വെടിവെച്ച് കൊല്ലുക, ചികിത്സ നിഷേധിക്കുക തുടങ്ങിയവയായിരുന്നു തടങ്കൽപാളയങ്ങളിലെ ക്രൂരതകൾ. അതിക്രൂരനായ ഹിറ്റ്​ലറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു സ്വേച്ഛാധിപതിയായിരുന്നു ​​െബനിറ്റോ മുസോളിനി. 1922 മുതൽ 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു മുസോളിനി. ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്​റ്റ്​ വിരുദ്ധതയും മാത്രമായിരുന്നു മുസോളിനിയുടെ ഭരണക്രമം. ഹിറ്റ്​ലറും മുസോളിനിയും സ്വേച്ഛാധിപതികളായി നിലകൊണ്ടപ്പോൾ അവരുടെ ക്രൂരതകളെ ലോകം പിന്നീട് നാസിസമെന്നും ഫാഷിസമെന്നും വിശേഷിപ്പിച്ചു.

ഫാഷിസം

തീവ്രദേശീയതയിൽ ഉൗന്നിയ ജനാധിപത്യ വിരുദ്ധ നിലപാടുകളായിരുന്നു ഫാഷിസം. കൂട്ടം എന്ന അർഥം വരുന്ന ഫാഷസ് എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ഇതി​െൻറ ഉത്ഭവം. ഇറ്റലിയിൽ 1921ൽ ഫാഷിസറ്റ്​ പാർട്ടി രൂപവത്​കരിച്ചായിരുന്നു മുസോളിനിയുടെ തുടക്കം. പിന്നീട് ഫാഷിസത്തെ ഇറ്റാലിയൻ രാഷ്​ട്രീയത്തിൽ അവതരിപ്പിച്ച മുസോളിനി സർക്കാറിനെതിരെ സമരം സംഘടിപ്പിക്കുകയും 1922ൽ പ്രധാനമന്ത്രിയാകുകയും ചെയ്യുകയായിരുന്നു. മുസോളിനി രൂപവത്​കരിച്ച സായുധ സംഘമായ ഫാഷസ്​ ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്​ടിക്കാൻ ഉപയോഗിക്കുകയായിരുന്നു.

നാസിസം

1920ൽ ജർമനിയിൽ രൂപവത്​കരിച്ച പാർട്ടിയാണ്​ നാഷനൽ സോഷ്യലിസ്​റ്റ്​​ ജർമൻ വർക്കേഴ്​സ്​ പാർട്ടി (നാസി പാർട്ടി). ഹിറ്റ്​ലർ ഇൗ പാർട്ടിയിൽ ചേരുകയും ചെയ്​തു. ഫാഷിസത്തിന്‍റെ അതേ രൂപമായിരുന്നു നാസിസവും. യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ ജനങ്ങളിലെ അസംതൃപ്​തിയെ മുതലെടുത്തായിരുന്നു ഹിറ്റ്​ലർ പാർട്ടിയുടെ വളർച്ച. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്​മയും ജനങ്ങളെ നാസി പാർട്ടിയിലെത്തിച്ചു. 1930ലെ തെരഞ്ഞെടുപ്പിൽ നാസിപാർട്ടി ജർമനിയിലെ പ്രമുഖ രാഷ്​ട്രീയ കക്ഷിയായി മാറി. 1932ൽ തെരഞ്ഞെടുപ്പിൽ ഹിറ്റ്​ലർ ജർമനിയുടെ ചാൻസലർ ആയി നിയമിതനായി. 1933ൽ നടന്ന തെരഞ്ഞെടുപ്പിൽ നാസികൾക്ക്​ വൻ ഭൂരിപക്ഷം ലഭിക്കുകയും ചെയ്​തു. ഇതോടെ വെയ്​മർ റിപ്പബ്ലിക്​ ഭരണഘടന റദ്ദാക്കുകയും മൂന്നാം റൈഷ്​ എന്ന സേച്ഛാധിപത്യ ഭരണകൂടം സ്​ഥാപിക്കുകയും ചെയ്​തു. സാമ്പത്തിക ജർമനിയിൽ ഹിറ്റ്​ലറുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഫാഷിസത്തെയാണ്​ നാസിസം എന്നു വിളിച്ചുപോന്നത്​. വംശീയതയെ അനുകൂലിച്ചും കമ്യൂണിസ്​റ്റ്​വിരുദ്ധതയും ജൂതവിരോധവും ഇവർ പുലർ​ത്തിപ്പോന്നു. 1933 മുതൽ 1945 വരെയായിരുന്നു അഡോൾഫ്​ ഹിറ്റ്​ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നാസി പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം. 1945 മേയിൽ രണ്ടാം ലോക യുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം നാസി ജർമനിയുടെ അന്ത്യം കുറിക്കുകയായിരുന്നു. ആര്യ വംശത്തിലെ ഏറ്റവും ശുദ്ധമായ ശാഖയായാണ്​ ജർമനിക്​ ജനതകളെന്ന്​ നാസികൾ വിശ്വസിച്ച്​ പോന്നിരുന്നു. അധികാരം പിടിച്ചെടുത്തതിനു​ശേഷം നാസികൾ യഹൂദരോടും റെ​ാമാനി ജനതകളോടും വിവേചനം ആരംഭിക്കുകയും ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങുകയുമായിരുന്നു. 1933ഓടെ തടങ്കൽ പാളയങ്ങൾ സ്​ഥാപിച്ചു. ജൂതന്മാർ, ലിബറലുകൾ, സോഷ്യലിസ്​റ്റുകൾ, കമ്യൂണിസ്​റ്റുകൾ തുടങ്ങിയവരെ കൊല്ലുകയും തടങ്കലിലാക്കുകയും ചെയ്​തു.

മുസോളിനിയുടെ അന്ത്യം

രണ്ടാം ലോകയുദ്ധത്തിനുശേഷം സഖ്യകക്ഷികൾ ഇറ്റലി കീഴടക്കിയതോടെയായിരുന്നു മ​ുസോളിനിയുടെ പതനം. 1945ൽ മുസോളിനി ഒാസ്​ട്രിയയിലേക്ക്​ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോമോ തടാകത്തിന്​ അടുത്തുവെച്ച്​​ കമ്യൂണിസ്​റ്റ്​ ഗറിലകൾ പിടികൂടി വധിക്കുകയായിരുന്നു മുസോളിനിയെ. കൊലപാതകത്തിനുശേഷം മുസോളിനിയുടെ മൃതദേഹം തലകീഴായി കെട്ടിത്തൂക്കുകയും ചെയ്​തിരുന്നു. ഈ വിവരം ഹിറ്റ്​ലറെയും തളർത്തി. തന്‍റെ ഭാര്യയോടും തന്നോടും ശത്രുക്കൾ ഇത്തരത്തിൽ അനാദരവ്​ കാട്ടുമെന്ന്​ തിരിച്ചറിഞ്ഞതോടെയാണ്​ ഹിറ്റ്​ലർ ആത്മഹത്യ ചെയ്യുമെന്ന്​ പ്രഖ്യാപിച്ചത്​. സയനൈഡിന്‍റെ ശക്തി പരീക്ഷിക്കാനായി ബ്ലോണ്ടി എന്ന വളർത്തുനായയിൽ പരീക്ഷിച്ചതായും പറയുന്നു.

ഹിറ്റ്​ലർ പതനം

1945ഓടെ ഹിറ്റ്​ലർ ഭരണത്തിന്​ ജർമനിയിൽ അന്ത്യം കുറിക്കുകയായിരുന്നു. ഇതോടെ ഹിറ്റ്​ലറും ഭാര്യയും ആത്മഹത്യ ചെയ്​തു എന്നാണ്​ രേഖകൾ പറയുന്നത്. ​എന്നാൽ, ഹിറ്റ്​ലറുടെ മരണത്തിൽപോലും അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. 1945 ഏപ്രിൽ 30ന്​ ബർലിനിലെ ഒളിത്താവളത്തിൽവെച്ച്​ ആത്മഹത്യചെയ്​തുവെന്നാണ്​ ചരിത്രം പറയുന്നത്​. ഹിറ്റ്​ലർ സ്വയം വെടിയുതിർത്തും ഭാര്യ ഈവാ ബ്രൗൺ സയനൈഡ്​ കഴിച്ചുംആത്മഹത്യ ചെയ്​തുവെന്നും പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഒളിത്താവളത്തിൽനിന്ന്​ പുറത്തെത്തിച്ച്​ കത്തിച്ചുകളഞ്ഞെന്നും അസ്​ഥികൾ പലയിടത്തായി കുഴിച്ചിട്ടുവെന്നും​​ സോവിയറ്റ്​ യൂനിയന്‍റെ രേഖകൾ പറയുന്നു. പിന്നീട്​ 1970കളിൽ ഇവ കണ്ടെടുത്ത്​ വീണ്ടും ദഹിപ്പിച്ചുവെന്നും അവർ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ മരണം വെടിയുതിർത്താണോ വിഷം കഴിച്ചാണോ എന്ന കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്​. അതേസമയം, ഹിറ്റ്​ലറുടേതായി കണ്ടെടുത്ത ത​ലയോട്ടി 2009ൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഹിറ്റ്​ലറുടേതല്ലെന്ന്​ തെളിഞ്ഞിരുന്നു. 

Tags:    
News Summary - Nazism by Hitler and Fascism by Mussolini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.