ഇന്ത്യയുടെ സൈബർ ബാ​ലനെക്കുറിച്ച്​ നിങ്ങൾ കേട്ടിട്ടുണ്ടോ? എട്ടു വയസ്സുകാരൻ റൂബൻ പോൾ. ത​െൻറ പ്രായത്തിലുള്ള ക​ു​ട്ടികൾ കാർട്ടൂണിലും ആനിമേഷൻ ചിത്രങ്ങളിലും മുഴുകിയിരിക്കു​േമ്പാൾ അവൻ ടെക്​നോളജിയിലൂടെ പുതിയ ലോകം കെട്ടിപ്പടുക്കുകയായിരുന്നു. സൈബർ സുരക്ഷയെക്കുറിച്ച്​ ചിന്തിക്കു​േമ്പാഴോ അല്ലെങ്കിൽ പഠനക്ലാസുകളിലോ ആകും ഒരുപക്ഷേ കോഡുകൾ, ഹാക്കുകൾ, സിസ്​റ്റം ഡെവലപ്​മെൻറുകൾ എന്നീ വാക്കുകൾ നമ്മൾ കേട്ടിട്ടുണ്ടാകുക. എന്നാൽ, ഇൻറർനെറ്റി​െൻറ സാധ്യതകൾ കണ്ടെത്തി റൂബൻ പോൾ പുതിയ ലോകം കെട്ടിപ്പടുക്കുകയായിരുന്നു​. എട്ടാം വയസ്സിൽ റൂബൻ ​േപാൾ ഒരു കമ്പനിയുടെ സി.ഇ.ഒയായി ഉയർന്നു. റൂബൻ ത​െൻറ വിജയത്തിനായി ടെക്​നോളജി ഉപയോഗിച്ചു.

ടെക്​നോളജിയുടെ സാധ്യത മനസ്സിലാക്കി അതിൽ വിജയം കൈവരിക്കുന്നവർ ഏ​െറയാണ്​. എന്നാൽ, സൈബർ രംഗത്ത്​ കാലിടറി വീ​ഴുന്നവരാണ്​ അതിലേറെ. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ഇൻറർ​െനറ്റ്​ ചൂഷണം ചെയ്യുന്നുവെന്നതാണ്​ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്​. വിദ്യാർഥികളെ സൈബർ സുരക്ഷയെക്കുറിച്ച്​ ബോധവത്​കരിക്കുന്നതിനും അതിലെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സെബർ സുരക്ഷ തലവൻമാരുടെ നേതൃത്വത്തിൽ ഇൗയിടെ ഒരു കൈപ്പുസ്​തകം പുറത്തിറക്കിയിരിക്കുന്നു. 'വെളിച്ചം' പറഞ്ഞുതരുന്നത്​ ആ കൈപുസ്​തകത്തി​ൽ കൂട്ടുകാരറിഞ്ഞിരിക്കേണ്ട വിലപ്പെട്ട ചില വിവരങ്ങളാണ്​.

എന്താണ്​ സൈബർ സുരക്ഷ?​

നമ്മൾ എത്രസമയം ​സ്​മാർട്ട്​ ഫോണിലും കമ്പ്യൂട്ടറിലും സമയം ​െചലവഴിക്കാറുണ്ടെന്ന്​ ചോദിച്ചാൽ കുട്ടികൾ ഉൾ​െ​പ്പടെ പലർക്കും മണിക്കൂറുകളോളം എന്നുമാത്രമേ ഉത്തരം നൽകാനാവൂ. രാവിലെ മുതൽ ഉറങ്ങുന്നതുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കും. ഗൂഗ്​ൾ, ഇമെയിൽ, വാട്​സ്​ആപ്​, ട്വിറ്റർ, ​േഫസ്​ബുക്ക്​ തുടങ്ങിയവയെല്ലാം ജീവിതത്തി​െൻറ ഭാഗമായി കഴിഞ്ഞു. ഇവയെല്ലാം ഉപയോഗിക്കു​േമ്പാഴും സൈബർ സുരക്ഷിതത്വത്തെക്കുറിച്ച്​ പലർക്കും പരിമിതമായ അറിവ്​ മാത്രമാണുള്ളത്​.

​ൈസബർ കുറ്റകൃത്യങ്ങൾ

കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ്​ സൈബർ കുറ്റകൃത്യം. മോഷണം, വ്യാജരേഖ ചമക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കു​േമ്പാഴാണ്​ അവയെ ഇപ്രകാരം വിളിക്കുന്നത്​. ഇത്തരം കുറ്റകൃത്യങ്ങളിൽ പലപ്പോഴും ഇരയോ കുറ്റവാളിയോ ആകുന്നത്​ കുട്ടികളാ​െണന്നതാണ്​ മറ്റൊരു വസ്​തുത. ​ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്​പോൻസ്​ ടീമി​െൻറ കണക്ക്​ പ്രകാരം സൈബർ സുരക്ഷയുമായി ബന്ധ​െപ്പട്ട്​ 2017ൽ മാ​ത്രം 53,000 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കുറച്ച്​ മുൻകരുതലുകളും ജാഗ്രതയും പുലർത്തിയാൽ സൈബർ കുറ്റകൃത്യങ്ങളിൽനിന്നു നമുക്കും ഒഴിഞ്ഞുനിൽക്കാം.

സൈബർ ഭീഷണികൾ

ഇ​െമയിൽ സ്​പൂഫിങ്​

വിശ്വസനീയമെന്ന്​ തോന്നുന്ന ഇമെയിൽ വിലാസത്തിൽനിന്ന്​ ഇമെയിലുകൾ അയക്കുക. എന്നാൽ, അവ സുരക്ഷിതമല്ലായിരിക്കും.

മലീഷ്യസ്​ ഫയൽ ആപ്ല​ിക്കേഷൻ

നിങ്ങളുടെ സ്​മാർട്ട്​ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനായി സന്ദേശങ്ങൾ, ഗെയിമിങ്​, ഇമെയിൽ, വെബ്​സൈറ്റ്​ തുടങ്ങിയവയുടെ തെറ്റായ ഫയലുകൾ അയക്കുക.

സോഷ്യൽ എൻജിനീയറിങ്​

വ്യക്തികളെ കബളിപ്പിച്ച്​ കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ വിവരങ്ങൾ കൈക്കലാക്കി സ്വന്തം താൽപര്യങ്ങളായി ഉപയോഗിക്കുന്നതി​െനയാണ്​ സോഷ്യൽ എൻജിനീയറിങ്​ എന്ന​ുപറയുന്നത്​. സാ​േങ്കതികവിദ്യ ഉപ​േയാഗിക്കാതെ വ്യക്തികൾ പരസ്​പരം ഫോണിലൂടെയോ ഇമെയിലിലൂടെയോ ചാറ്റ്​ വഴിയോ സംസാരിച്ച്​ പാസ്​വേഡ്​, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കി നേട്ടമുണ്ടാക്കും.

വിവര മോഷണം

മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ഉപ​േയാഗപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കും.

ജോലി തട്ടിപ്പ്​

ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പുനടത്തുന്നതാണിത്​.

ബാങ്കിങ്​ തട്ടിപ്പ്​

ബാങ്കിൽനിന്നോ മറ്റു ധനകാര്യ സ്​ഥാപനങ്ങളിൽനിന്നോ ബാങ്കിങ്​ വിവരങ്ങൾ മനസ്സിലാക്കി പണം തട്ടിയെടുക്കും.

സൈബർ ബുള്ളിങ്​

കുട്ടികൾക്കും മുതിർന്നവർക്കും നേരെ സാധാരണയായി നടത്തുന്ന ആക്രമണമാണ്​ സൈബർ ബുള്ളിങ്​ അഥവാ സൈബർ പീഡനങ്ങൾ. ഇൻറർനെറ്റോ മറ്റു വിവരസാ​േങ്കതിക വിദ്യയുടെയോ സഹായത്തോടെ​േയാ അറിഞ്ഞുകൊണ്ട്​ അധിക്ഷേപങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും അയക്കുന്നതിനെയാണ്​ സൈബർ ബുള്ളിങ്​ എന്നുപറയുന്നത്​. സൈബർ ബുള്ളിങ്​ ചിലപ്പോൾ ടെ​ക്​സ്​റ്റ്​ മെസേജുകൾ, ഇമെയിൽ, സമൂഹമാധ്യമങ്ങൾ, വെബ്​ പേജുകൾ, ചാറ്റ്​ റൂമുകൾ തുടങ്ങിയവ വഴിയാകാം. പല തരത്തിലായിരിക്കും സൈബർ ബുള്ളിങ്​ നമ്മെ ബാധിക്കുക. ഇത്​ കുട്ടികളുടെ പഠനത്തിനെയും മാനസിക ആ​േരാഗ്യത്തെയും ദോഷമായി ബാധിക്കും. അൽപം ശ്രദ്ധചെലുത്തിയാൽ ഇത്തരത്തിലുള്ള സൈബർ ബുള്ളിങ്ങിൽനിന്ന്​ നമുക്ക്​ രക്ഷപ്പെടാം.

  1. പരിചയക്കാരെ മാത്രം നിങ്ങളുടെ സമൂഹമാധ്യമ സുഹൃദ്​​ പട്ടികയിൽ ഉൾപ്പെടുത്തുക.
  2. സമൂഹമാധ്യമങ്ങൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അതായത്​ ജനനതീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ കഴിയുന്നതും പങ്കുവെക്കാതിരിക്കുക.
  3. കമൻറ്​ വഴിയോ ​േപാസ്​റ്റുകൾ വഴിയോ ഷെയർ ചെയ്യുന്ന വിവരങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആയിരിക്കരുത്​.
  4. ആവശ്യമില്ലാത്ത സോഫ്​റ്റ്​വെയറുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക. പലതരം ആപ്പുകൾ, മൊബൈൽ ഗെയിമുകൾ തുടങ്ങിയവ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കാം.
  5. സുഹൃത്തുക്കളുടെയോ അപരിചിതരുടെയോ ഭാഗത്തുനിന്ന്​ നിങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ എടുത്തുചാടി വൈകാരികമായി പ്രതികരിക്കാതിരിക്കുക. മുതിർന്നവരുമായി ഇത്തരം കാര്യങ്ങൾ തുറന്നുസംസാരിക്കുക.

ഇരയായിക്കഴിഞ്ഞാൽ എന്തുചെയ്യാം?

  1. രക്ഷാകർത്താക്കളെയോ മുതിർന്നവരെയോ വിവരം അറിയിക്കുക
  2. നിങ്ങളുടെ പരിചയക്കാരാണോ അപരിചിതരാണോ ബുള്ളി എന്ന്​ മനസ്സിലാക്കുക
  3. നിങ്ങളുമായി നടത്തിയ സംവാദങ്ങളും മെസേജുകളും സൂക്ഷിച്ചുവെക്കുക
  4. ആക്രമണം ശ്രദ്ധയിൽപെട്ടാൽ വൈകാരിക ബുദ്ധ​ിയോടെ അവരോട്​ പ്രതികരിക്കാതിരിക്കുക.
  5. മുതിർന്നവർക്കോ രക്ഷാകർത്താക്കൾക്കോ പരിഹരിക്കാൻ സാധിക്കാത്തവയാണെങ്കിൽ ആവ​ശ്യമെങ്കിൽ പൊലീസുമായി ബന്ധപ്പെടുക.

സൈബർ ഗ്രൂമിങ്​

കുട്ടികളുമായി ഒാൺലൈനിലൂടെ അടുത്ത ബന്ധം സ്​ഥാപിക്കുന്ന രീതിയാണ്​ സൈബർ ഗ്രൂമിങ്​. കുട്ടികൾ മാത്രമല്ല പലപ്പോഴും മുതിർന്നവരും ഇതിന്​ ഇരയാകാറുണ്ട്​. ആദ്യം ഇവർ മാനസികമായി അടുപ്പം സ്​ഥാപിക്കും. അതിനായി ആശംസ​കളോ സമ്മാനങ്ങളോ ജോലി വാഗ്​ദാനങ്ങളോ എല്ലാമായി ബന്ധം ഉൗട്ടിയുറപ്പിക്കും. പിന്നീട്​ ചിത്രങ്ങളോ വിഡിയോക​േളാ അയച്ചുകൊണ്ടിരിക്കും. പിന്നീട്​ നിങ്ങളുടെ ചിത്രങ്ങ​േളാ വിഡിയോക​േളാ ചോദിക്കും അവ അയച്ചുകൊടുക്കുകയും ചെയ്യും. ഇവ ഉപയോഗിച്ച്​ പിന്നീട്​ നിങ്ങളെ ചൂഷണം ചെയ്യും. വഴങ്ങിയില്ലെങ്കിൽ ഭീഷണിയിലേക്ക്​ മാറും.

സൈബർ ​​ഗ്രൂമിങ്ങിൽനിന്ന്​ എങ്ങനെ രക്ഷനേടാം

1. അപരിചിതരുമായി സമൂഹമാധ്യമങ്ങളിൽ ബന്ധം സ്​ഥാപിക്കാതിരിക്കുക

2. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിൽ പങ്കുവെക്കാതിരിക്കുക. പങ്കുവെച്ചാൽ അത്​ നിങ്ങളുടെ സുഹൃത്തുക്കൾക്ക്​ മാത്രം ലഭ്യമായ രീതിയിൽ ക്രമീകരിക്കുക.

3. നിങ്ങളുമായി സന്ദേശങ്ങൾ കൈമാറുന്ന വ്യക്തി കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ പുകഴ്​ത്തി പറഞ്ഞുകൊണ്ടിരുന്നാൽ അതിൽ ചതിയുള്ളതായി മനസ്സിലാക്കുക.

4. അശ്ലീല ചുവയോ​െടയുള്ള സംസാരങ്ങൾ ഒഴിവാക്കുക.

5. നിങ്ങളുടെ സ്വകാര്യചിത്രങ്ങൾ പങ്കുവെക്കാതിരിക്കുക.

6. ചാറ്റ്​ ചെയ്യുന്ന വ്യക്തി വെബ്​ കാം ഒാൺ ചെയ്​തിട്ടില്ലെങ്കിൽ നിങ്ങളും ഒരിക്കലും വെബ്​കാം ഒാൺ ചെയ്യാതിരിക്കുക.

7. നിങ്ങളുമായി ചാറ്റുചെയ്യുന്ന വ്യക്തിയുടെ വിവരങ്ങളും ചാറ്റ്​ സന്ദേശങ്ങളും മുതിർന്നവരുമായോ രക്ഷാകർത്താക്കളുമായോ പങ്കുവെക്കുക.

8. ഒാൺലൈനിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാൻ ഒരിക്കലും ഒറ്റക്ക്​ പോകാതിരിക്കുക.

9. ഒരിക്കലു​ം നിങ്ങൾക്ക്​ ആവശ്യമില്ലാത്തതോ അറിയാത്തതോ ആയ ആപ്ലിക്കേഷനുകളോ സോഫ്​റ്റ്​വെയറുകളോ ഇൻസ്​റ്റാൾ ചെയ്യാതിരിക്കുക.

ഒാൺലൈൻ ഗെയിമിങ്​

ഒാൺലൈൻ ഗെയിമിലും ചതിയോ! ഏയ്​ ഇല്ല. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്​. എന്നാൽ, മുതിർന്നവരും കുട്ടികളും ഒരുപോലെ കബളി​പ്പിക്കപ്പെടുന്നതാണ്​ ഇൗ ഒാൺലൈൻ ഗെയിമിങ്​. നൂതന സാ​േങ്കതികവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും ഇവയുടെ തട്ടിപ്പ്.​ ഇതുവഴി ഒാൺലൈൻ ചതിയും സൈബർ ബുള്ളിങ്ങും അനധികൃത സന്ദേശ കൈമാറ്റവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ്​ ഏറ്റവും പുതിയ വിവരം.

ഒാൺലൈൻ ഗെയിമിൽ വ്യാപൃതരായിരിക്കുന്നവർ മറ്റു കായിക വിനോദങ്ങളെ മറക്കുകയും കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യും. ആദ്യം ഗെയിമിങ്ങിൽ തുടങ്ങി ഗെയിമിങ്​ ചാറ്റിങ്ങിലും ഗ്രൂപ്പുകളിലും സമയം ​െചലവഴിക്കും. ഇതുവഴി നിങ്ങളുടെ ആരോഗ്യപരവും മാനസികവും സാമൂഹികവുമായ പ്രശ്​നങ്ങൾക്കും വഴിതെളിയിക്കും. ഉല്ലാസത്തിനുപുറമെ ഒാൺലൈൻ ഗെയിമിങ്ങിൽ അപകടങ്ങളും പതിയിരിക്കുന്നുണ്ട്​.

ഗെയിമിങ്ങിൽ പതിയിരിക്കുന്ന അപകടങ്ങൾ

1. ഒാൺലൈൻ ഗെയിമിൽ വ്യാപൃതരായിക്കുന്നവർ എല്ലാം ഒരേ സ്വഭാവക്കാരായിരിക്കില്ല. ചിലപ്പോൾ അശ്ലീല സംസാരങ്ങളോ മറ്റ്​ മോശം സംസാരങ്ങളോ നിങ്ങ​െള തേടിവന്നേക്കാം.

2. സൈബർ ക്രിമിനലുകളും ഒാൺലൈൻ ഗെയിമുകളിൽ പതിയിരിക്കുന്നുണ്ട്​. പരസ്​പരം ഗെയിമിങ്ങ​ിെൻറ ​െഎഡിയകൾ കൈമാറുന്നതിനോടൊപ്പം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ചോർത്തിയെടുത്തേക്കാം.

3. ഒാൺലൈനിൽ വ്യാപകമായി സൗജന്യ ഗെയിമുകളുടെ ലിങ്കുകൾ മെസേജായോ പരസ്യമായോ ഇമെയിൽ വഴിയോ നിങ്ങളെ തേടിയെത്തും. ഇത്തരത്തിലുള്ള ഗെയിമുകൾ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്​റ്റാൾ ചെയ്​താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ​േചാർത്തിയെടുക്കാൻ കഴിയും. നിങ്ങള​ുടെ ഫോൺനമ്പർ, പേര്​, വയസ്സ്​​, ജനനതീയതി, ബാങ്ക്​ വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ചോർത്തിയെടുത്തേക്കാം.

4. കൂടുതൽ ഒാൺലൈൻ ഗെയിമുകളിലു​ം വിജയികൾക്ക്​ പ്രതിഫലമായി കോയിനുക​ളോ പോയിൻറുക​േളാ നൽകും. ഇതിനായി നിങ്ങളുടെ ക്രഡിറ്റ്​ കാർഡ്​ വിവരങ്ങൾ ആയിരിക്കും അവർ ആവശ്യപ്പെടുക. ഇതിനായി നിങ്ങൾ സമീപിക്കുക നിങ്ങളുടെ രക്ഷാകർത്താക്കളെയായിരിക്കും. എന്നാൽ ഇത്തരത്തിൽ പ്രതിഫലം വാഗ്​ദാനം ചെയ്യുന്ന ചില ഒാൺലൈൻ ഗെയിമുകൾ വഴി ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്​.

തട്ടിപ്പില്ലാതെ ഗെയിമിങ്​ ആസ്വദിക്കാം, ഒന്ന്​ ശ്രദ്ധിക്കൂ...

1. നിങ്ങളുടെ സ്വകാര്യവിവരങ്ങൾ പേര്​, ജനനതീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ മറ്റു കളിക്കാരുമായി പങ്കുവെക്കാതിരിക്കുക. എന്ത്​ ഉദ്ദേശ്യത്തോടെയാണ്​ നിങ്ങളെ മറ്റു കളിക്കാർ സമീപിക്കുന്നതെന്ന്​ മനസ്സിലാക്കാൻ പ്രയാസമല്ലേ. അതിനാൽ ഇൗ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കൂ.

2. ഒരു കാരണവശാലും നിങ്ങളുടെ മാതാപിതാക്കളുടെ ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക. ചില സൈബർ കുറ്റവാളികൾ നിങ്ങളെ ഗെയിമിങ്ങിൽ വിജയിക്കാനായി സഹായിച്ചേക്കാം. അത്​ നിങ്ങളുടെ അനുകമ്പ നേടിയെടുക്കുന്നതിനുവേണ്ടി മാ​ത്രമാകും. വിശ്വാസം മുതലെടുത്ത്​ നിങ്ങളെ ജയിപ്പിക്കുകയും കോയിനുകളൊ പോയിൻറുക​േളാ വാഗ്​ദാനം ചെയ്യുകയോ ചെയ്യും. വിശ്വാസത്തിൻമേൽ നിങ്ങളുടെ ​െക്രഡിറ്റ്​/ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ ഷെയർ ചെയ്യുകയും ചെയ്യും. ഇത്​ ഒഴിവാക്കണം.

3. സൗജന്യ ഒാൺലൈൻ വെബ്​സൈറ്റുകളിൽനിന്ന്​ ഒരിക്കലും ഗെയിമുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക. ഇവയിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​താൽ വൈറസുകളും മാൽവെയറുകളും നിങ്ങളുടെ കമ്പ്യൂട്ടറിനെയലും സ്​മാർട്ട്​ ഫോണിനെയും നശിപ്പിക്കുകയും സ്വകാര്യ വിവരങ്ങൾ ചോർത്തിയെടു​ക്കുകയും ചെയ്​തേക്കാം.

4. മികച്ച ആൻറിവൈറസ്​ സോഫ്​റ്റ്​വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലും സ്​മാർട്ട്​ ഫോണിലും ഇൻസ്​റ്റാൾ ചെയ്യുക. കൂടാതെ കൃത്യമായി ആൻറിവൈറസും ആപ്ലിക്കേഷന​ുകളും അപ്​ഡേറ്റ്​​ ചെയ്യുകയും വേണം.

5. നിങ്ങളുടെ പാസ്​വേർഡുകൾ ആരുമായും പങ്കുവെക്കാതിരിക്കുക.

6. ഒാൺലൈൻ ഗെയിം കളിച്ചുകൊണ്ടിരിക്കു​േമ്പാൾ ശബ്​ദസന്ദേശങ്ങ​േളാ വെബ്​ കാമറയോ ഉപയോഗിക്കാതിരിക്കുക.

7. ഒാൺലൈൻ ഗെയിം വഴി പരിചയപ്പെട്ട വ്യക്തികളുമായി വ്യക്തിബന്ധം സ്​ഥാപിക്കാതിരിക്കുക. യഥാർഥജീവിതത്തിൽ നിങ്ങൾ പരിചയപ്പെട്ട സ്വഭാവക്കാരായിരിക്കില്ല.

8. എന്തെങ്കില​ും തരത്തിൽ നിങ്ങളെ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ മുതിർന്നവരുമായോ രക്ഷാകർത്താക്കളുമ​ായോ വിവരം പങ്കുവെക്ക​ുക.

ഇമെയിൽ തട്ടിപ്പ്​

customersupport@gammingportal.com ഇങ്ങനെയൊരു ഇമെയിൽ വിലാസത്തിൽനിന്നു​ം നിങ്ങളെ സഹായിക്കാനായി ഒരു മെസേജ്​ വന്നാൽ വേറെയൊന്നും നോക്കാതെ നമ്മൾ ആ ലിങ്കിൽ പ്രവേശിച്ചിരിക്കും. ഇൗ ഇമെയിൽ വിലാസം വഴി നിങ്ങളുടെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ചോർത്തുമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസി​ക്കുമോ.. ഒരിക്കലും ഇല്ല. ഒൗദ്യോഗിക മെസേജാണെന്ന്​ കരുതും. എന്നാൽ, ആ ഇമെയിൽ വിലാസത്തിലെ gaming ​െൻറ ​സ്​പെല്ലിങ്​ ഒന്നു നോക്കൂ... gamming. ഇൗ ലിങ്ക്​ നിങ്ങളെ കൊണ്ടെത്തിക്കുന്നത് വലിയ അപകടങ്ങളിലേക്കായിരിക്കും. കാരണം, ഒരക്ഷരം മാറ്റിയാണ്​ ആ ലിങ്ക്​ നിങ്ങളിലേക്കെത്തിയിരിക്കുന്നത്​. ഒറ്റനോട്ടത്തിൽ ആ തെറ്റ്​ നിങ്ങളുടെ ശ്രദ്ധയിൽ വരില്ല. ഇത്തരത്തിലുള്ള ഇമെയിലുകൾ വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ​േചാർത്തിയെടുക്കാം. സൈബർ ക്രിമിനലുകൾ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു തട്ടിപ്പാണ്​ ഇമെയിൽ വഴി ഫയലുകളും ഡോക്യുമെൻറുകളും അറ്റാച്ച്​ ചെയ്​ത്​ അയക്കുക. ഇവ ഒരുപക്ഷേ വാഗ്​ദാന​ങ്ങളെന്നോ ഗെയിമിങ്​സൂചനക​െളന്നോ തെറ്റിദ്ധരിപ്പിച്ചാവും അയക്കുക. എന്നാൽ, ഇവ മാൽവെയറുകളോ വൈറസുക​േളാ ആകാനാണ്​ കൂടുതൽ സാധ്യത. ഒാപൺ ചെയ്യു​േമ്പാൾതന്നെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും കമ്പ്യൂട്ടറിനെയോ ഫോണിനെയോ നശിപ്പിക്കാനുമുള്ള സാധ്യത കൂടുതലാണ്​.

കുറച്ചു കാര്യം പറയാം ശ്രദ്ധിക്കണേ...

1. പാസ്​വേഡുകൾ സുരക്ഷിതമാക്കുക. 123 പോലുള്ള പാസ്​വേഡുകൾ നൽകാതിരിക്കുക.

2. ഒരു പാസ്​വേഡ്​ മാത്രം സെറ്റ് ചെയ്യാതെ, അതി​െൻറ കൂടെ മറ്റൊരു മാർഗംകൂടി ലോഗിന്‍ ചെയ്യാൻ സെറ്റ്​ ചെയ്യുക (Dual Factor അല്ലെങ്കില്‍ 2 Factor ഉപയോഗിക്കുക). നിങ്ങളുടെ മൊബൈലില്‍ രണ്ടുപാസ്​വേഡ്​ വരുന്ന പോലെയുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. അത് ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

3. അനാവശ്യവും ലഭിക്കാന്‍ സാധ്യതയില്ലാത്തതുമായ ഇമെയിലുകളും സമൂഹമാധ്യമ സന്ദേശങ്ങളും അവഗണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക

4. ഭാഗ്യക്കുറികളും പണമിടപാടുകളും, വലിയ കമ്പനികളുടെ ഓഫറുകളും സമ്മാനങ്ങളും സംബന്ധിച്ച അറിയിപ്പുകള്‍ വളരെ ശ്രദ്ധയോടെ ഒഴിവാക്കുക.

5. സ്വീകരിക്കുന്ന പുതിയ ബന്ധങ്ങള്‍ വളരെ അധികം ആലോചിച്ചും വിശകലനം ചെയ്തും യഥാർഥവ്യക്തിതന്നെ എന്ന് ഉറപ്പുവരുത്തിയും മാത്രം. കള്ള നാണയങ്ങളും ചതിക്കുഴികളും നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

ഒാൺലൈൻ പണമിടപാട്​ തട്ടിപ്പ്​

ഒാൺലൈൻ ബാങ്കിങ്​​ സംവിധാനം പണമിടപാട്​ രംഗത്ത്​ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​​. സമയലാഭത്തിനു പുറമേ സാമ്പത്തിക ക്രയവിക്രയങ്ങൾ ത്വരിതഗതിയിലാക്കി എന്നുള്ളതാണ്​ ഒാൺലൈൻ സംവിധാനത്തി​െൻറ മെച്ചം. എന്നാൽ, ഇൻറർ​െനറ്റ്​ ബന്ധിത സംവിധാനത്തി​െൻറ പഴുതുകൾ ഉപയോഗിച്ച്​ വൻ തട്ടിപ്പുകളും അതോടൊപ്പം വ്യാപകമായി. വ്യക്​തികൾ മാത്രമല്ല ബാങ്കുകൾപോലും തട്ടിപ്പിനിരയായി. നിങ്ങളുടെ അനുവാദം കൂടാതെ അനധികൃതമായി നിങ്ങളുടെ അക്കൗണ്ടിൽനിന്ന്​ പണം തട്ടിയെടുക്കും. കൂടുതലായും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ​ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളും ചോർത്തിയാണ്​ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്​.

ഇത്തരം തട്ടിപ്പുകൾ തടയാനായി ചില മുൻകരുതലുകൾ സ്വീകരിക്കാം.

1. ഒരിക്കലും നിങ്ങളുടെ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. പാസ്​വേർഡ്​, കാർഡ്​ നമ്പർ, സിവിവി, കാലാവധി, പിൻ, ഒ.ടി.പി തുടങ്ങിയവ കൈമാറരുത്​.

2. ഒാൺലൈൻ പാസ്​വേഡുകൾ കൃത്യമായി അപ്​ഡേറ്റ്​ ചെയ്​തുകൊണ്ടിരിക്കണം. ഡെബിറ്റ്​/ക്രെഡിറ്റ്​ കാർഡ്​ നമ്പറുകൾ ഇടക്ക്​ മാറ്റണം.

3. ബാങ്കിങ്​ ഇടപാടുകൾക്കായി നേരിട്ട്​ ബാങ്ക്​ അയച്ച ലിങ്കുവഴി പ്രവേശിക്കുക. മറ്റു ലിങ്കുകൾ വഴിയുള്ള പണമിടപാടുകൾ ഒഴിവാക്കുക.

നിങ്ങൾക്കറിയാമോ​?

നിങ്ങൾക്കറിയാമോ ഒരിക്കൽ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ഇൻറർനെറ്റ്​ വഴി പരസ്യപ്പെടുത്തിയാൽ പിന്നീട്​ പൂർണമായും അത്​ നീക്കം ചെയാൻ കഴിയില്ലെന്ന്​?

Tags:    
News Summary - cyber world is note a joke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.