നമ്മളെത്ര? ജനസംഖ്യ വർധന ഉയർത്തുന്ന വെല്ലുവിളികൾ

2022 ജനുവരി ഒന്നിലെ കണക്കുപ്രകാരം ലോക ജനസംഖ്യ 786 കോടി പിന്നിട്ടിരിക്കുന്നു. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയെക്കുറിച്ചും പരിസ്ഥിതി, വികസനം എന്നിവയുമായുള്ള ജനസംഖ്യക്കുള്ള ബന്ധത്തെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 1987ൽ ലോക ജനസംഖ്യദിനം എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ജനസംഖ്യ വലുപ്പം, ജനസംഖ്യ നിയന്ത്രണം, വർധിച്ചുവരുന്ന ജനസംഖ്യക്കൊപ്പം വിഭവങ്ങളുടെ കണ്ടെത്തൽ, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടിന് ശക്തിപകരൽ തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് ജനസംഖ്യദിനം ആചരിക്കുന്നത്​.

ജനസംഖ്യ വർധന ഉയർത്തുന്ന വെല്ലുവിളികൾ

ഒാരോ പ്രദേശത്തി​െൻറയും ജനസംഖ്യയിൽ നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ജനസംഖ്യ വർധന നിയന്ത്രണാതീതമായാൽ പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്​മ, പാരിസ്​ഥിതിക പ്രശ്​നങ്ങൾ, സ്​ഥലപരിമിതി, ചേരികളുടെ രൂപപ്പെടൽ എന്നിവക്ക്​ കാരണമാകും. അമിതമായ ജനസംഖ്യ വിസ്​​ഫോടനം നിയന്ത്രിക്കപ്പെടേണ്ടതി​െൻറയും സമഗ്ര പുരോഗതി ഉറപ്പാക്കേണ്ടതി​െൻറ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്​ ഇൗ ദിനാചരണത്തി​െൻറ ലക്ഷ്യം.

വി​ഭവങ്ങളുടെ ലഭ്യത, അതിനനുസൃതമായ ജനസംഖ്യ എന്നിവ​ ഒരു സങ്കൽപം മാത്രമാണ്. ജനസംഖ്യ വർധനക്കൊപ്പം വിഭവങ്ങൾ വർധിക്കുന്നില്ല. സാധ്യമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തി അപ്രാപ്യമായ പല വിഭവങ്ങളും മനുഷ്യൻ ചൂഷണം ചെയ്​തുകൊണ്ടിരിക്കുന്നു. എങ്കിലും അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗത്തിനൊപ്പമെത്താൻ ഇൗ വിഭവങ്ങൾ പരിമിതമാകും. ഇത്​ പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത വിഭവങ്ങളുടെ -പെട്രോളിയം, കൽക്കരി, ധാതുക്കൾ- അതിവേഗ ശോഷണത്തിന്​ വഴിവെക്കും. സുസ്​ഥിരവികസനം എന്നത്​ പറഞ്ഞുപഴകിയ പദമാണെങ്കിലും ഇന്നും സജീവ ചർച്ചക്ക്​ കാരണമാകുന്നത്​ ഇതിനാലാണ്​.

മനുഷ്യൻ എന്ന വിഭവം

ജനസംഖ്യ വർധന രാജ്യത്തി​െൻറ സാമ്പത്തിക സാമൂഹിക പുരോഗതിക്ക്​ തടസ്സമാണെന്നും മനുഷ്യ അധ്വാനശേഷി സാമ്പത്തിക, സാമൂഹിക പ​ുരോഗതിക്ക്​ സഹായകമാകുമെന്നും വ്യത്യസ്​ത വാദഗതികൾ നിലനിൽക്കുന്നു. മാനവവിഭവം ഗുണപരവും ഗണപരവും ചേർന്നതാണല്ലോ. ജനസംഖ്യ വലുപ്പം, ജനസാന്ദ്രത, ജനസംഖ്യ വളർച്ച തുടങ്ങിയവ ഗണപരമായ ഘടകങ്ങളാണ്. മാനവശേഷിയുടെ മെച്ചപ്പെടുത്തലിലൂടെ സ്വായത്തമാകുന്നതാണ്​ ഗുണപരമായ ഘടകങ്ങൾ. വ്യക്തി ത​െൻറ കഴിവുകൾ ശരിയാംവിധം വിനിയോഗിക്കു​േമ്പാഴാണ്​ മനുഷ്യൻ മാനവവിഭവമായി മാറുന്നത്​. അതിലൂടെ രാജ്യപുരോഗതിയുമുണ്ടാകും.

ഇന്ത്യയും ജനസംഖ്യയും

ജനസംഖ്യ വലുപ്പത്തിൽ ചൈനക്കുപിന്നിൽ രണ്ടാംസ്​ഥാനത്തുള്ള നാം ലോകജനസംഖ്യയുടെ 17 ശതമാനത്തിലധികം ജനങ്ങളെ പേറുന്നു. ഒന്നാംസ്​ഥാനത്തുള്ള ചൈന 143 കോടി ജനങ്ങളെ ഉൾക്കൊള്ളു​േമ്പാൾ നാം 139 കോടിയുമായി തൊട്ടുപിറകിൽ നിലകൊള്ളുന്നു. ഇന്ത്യയുടെ ജനസംഖ്യവളർച്ചയുമായി താരതമ്യം ചെയ്യു​േമ്പാൾ ചെനയുടെ വളർച്ചനിരക്ക്​ നേരിയതോതിൽ മാത്രമാണ്​. ഐക്യരാഷ്​​ട്രസഭയുടെ കണക്കുകൾ പ്രകാരം 2028ഒാടെ നാം ചൈനയെ മറികടന്ന്​ ജനസംഖ്യയിൽ ഒന്നാംസ്​ഥാനത്തെത്തും. ജനസംഖ്യ നിയന്ത്രണത്തോടൊപ്പം സാമൂഹിക പുരോഗതിയും പ്രാധാന്യമുള്ളതാണ്​. ഇക്കാര്യത്തിൽ കേരളം വേറിട്ട വഴികളിലൂടെ ലോകത്തിനുതന്നെ മാതൃകയാകുന്നു. സാക്ഷരത നിരക്ക്​, സ്​ത്രീപുരുഷ അനുപാതം തുടങ്ങിയവ അതിനുദാഹരണമാണ്​.

പ്രവർത്തനങ്ങൾ

  • കാനേഷുമാരി സെൻസസി​െൻറ ചരിത്രം ഉപന്യാസം തയാറാക്കൽ
  • 'ജനസംഖ്യ നിയന്ത്രണം കേരള മാതൃക' സെമിനാർ
  • നഗരവത്കരണത്തി​െൻറ ഗുണദോഷങ്ങൾ -ചർച്ച
  • 'ജനസംഖ്യയും സുസ്​ഥിര വികസനവും' -സെമിനാർ/പ്രസംഗം/ഉപന്യാസം
  • ജനസംഖ്യ ക്വിസ്​
  • പോസ്​റ്റർ, പെയിൻറിങ്​ എന്നിവ തയാറാക്കൽ/പ്രദർശനം
  • പത്രകട്ടിങ്ങുകൾ, ചിത്രങ്ങൾ എന്നിവ ശേഖരിക്കൽ/പ്രദ​ർശനം
  • ജനസംഖ്യയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ ഗ്രാഫുകൾ/പട്ടികകൾ തയാറാക്കൽ/ വിശകലനം/പ്രദർശനം
  • വിഷയവിദഗ്​ധന്മാരുമായുള്ള അഭിമുഖം
  • മനുഷ്യൻ ഒരു വിഭവം -ഉപന്യാസം- ചർച്ച- പ്രസംഗം
Tags:    
News Summary - World Population Day population growth Challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.