ഗോളുമാല

32 രാജ്യങ്ങൾ, 64 മത്സരങ്ങൾ, എട്ടു സ്റ്റേഡിയങ്ങൾ, കോടിക്കണക്കിന് കാൽപന്താരാധകർ... ഖത്തറിൽ പന്തുരുണ്ടുതുടങ്ങുകയാണ്. വൻകരകളുടെ, രാജ്യാതിർത്തികളുടെ, ദേശ-ഭാഷ വ്യത്യാസങ്ങളുടെ ചരടുകൾ മുറിച്ചുമാറ്റി ലോകം ഒരു പന്തായി മാറുന്ന നിമിഷങ്ങൾ. ആരവങ്ങൾക്കൊപ്പം അറിവിന്റെ 'വെളിച്ച'വുമായി നമുക്കും ചേരാം...

കമ്മിറ്റി- ഒരേയൊരു ഫിഫ

'ഫെഡറേഷൻ ഒാഫ്​ ഇൻറർനാഷനാലെ ഡെ ഫുട്​​ബാൾ അസോസിയേഷൻ' എന്ന ഫ്രഞ്ച്​ പൂർണരൂപത്തി​െൻറ ചുരുക്കെഴുത്താണ്​ ഫിഫ. നിലവിൽ 211 അഫിലിയേറ്റഡ് അംഗങ്ങൾ ഫിഫക്കുണ്ട്. അംഗങ്ങളുടെ എണ്ണത്തിൽ ഐക്യരാഷ്ട്രസഭക്കും മീതെയാണ് ഫിഫ! 1904ൽ ഫ്രാൻസിലെ പാരിസ്​ ആസ്ഥാനമായി ഏഴു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സംഘടനകൾ യോഗംചേർന്നാണ്​ ഫിഫ രൂപവത്​കരിച്ചത്​. റോബെർട്ട്‌ ഗ്യൂറിനായിരുന്നു ആദ്യ പ്രസിഡൻറ്​. 1909ൽ ദക്ഷിണാഫ്രിക്ക, 1912ൽ അർജൻറീന, ചിലി, 1913ൽ അമേരിക്ക എന്നീ രാജ്യങ്ങൾകൂടി ചേർന്നതോടെ ഫിഫ ആഗോള സംഘടനയായി വളർന്നുതുടങ്ങി. 1921 മുതൽ 33 വർഷത്തോളം ഫിഫ പ്രസിഡൻറായ ഫ്രഞ്ചുകാരൻ യൂൾ​റിമെയാണ്​ സംഘടനയെ വളർത്തിയെടുത്തവരിൽ പ്രധാനി. ലോകകപ്പുകൾ ആരംഭിക്കാൻ മുൻകൈ എടുത്തതും യൂൾറിമെ തന്നെ. സ്വിറ്റ്​സർലൻഡിലെ സൂറിക്​ ആണ്​ ഫിഫയുടെ ആസ്ഥാനം. ജി​േയാനി ഇൻഫൻറീനോയാണ്​ 2016 മുതൽ ഫിഫയുടെ പ്രസിഡൻറ്​​.


 ടൂർണമെന്റ് -അൽപം ചരിത്രം

ഒളിമ്പിക്സ് വേദികളായിരുന്നു കാൽപന്തിന്റെ വിളനിലം. അത് വലിയ വിജയമായതോടെ 1920കളിൽ കാൽപന്തുകളിക്ക് സ്വന്തമായൊരു ലോക വേദിയെന്ന ആശയം ഉദിച്ചുതുടങ്ങി. 1928ൽ ആംസ്റ്റർഡാമിൽ നടന്ന ഫിഫ കോൺഗ്രസ് ലോകകപ്പ് നടത്താൻ ഉറപ്പിച്ചു. ഫിഫ പ്രസിഡന്റ് കൂടിയായ യൂൾറിമെയായിരുന്നു ചുക്കാൻപിടിച്ചത്​. 1930 ജൂലൈ 13 മുതൽ 30 വരെ ഉറുഗ്വായി​യിലെ മോണ്ടെവിഡിയോയിൽവെച്ച് ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനം. ഉറുഗ്വായ് തുടർച്ചയായ രണ്ടുതവണ ഒളിമ്പിക്സ് സ്വർണം നേടിയതും അവിടെ സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതുമാണ് ആതിഥേയരായി ഉറുഗ്വായിയെ തിരഞ്ഞെടുക്കാൻ കാരണം. ലോകകപ്പ്​ ആശയത്തെ തുടക്കം മുതൽ എതിർത്ത ഇംഗ്ലീഷുകാർക്കൊപ്പം ഇറ്റലി, ജർമനി തുടങ്ങിയ വൻതോക്കുകൾ ലോകകപ്പ്​ അവഗണിച്ചു. അറ്റ്ലാന്റിക് സമുദ്രം കടന്ന് ഉറുഗ്വായിയിലേക്കുള്ള യാത്ര ചെലവേറിയതാകുമെന്ന് പല യൂറോപ്യൻ രാജ്യങ്ങളും കരുതി.

ബെൽജിയം, ഫ്രാൻസ്, റുമേനിയ, യൂഗോസ്‍ലാവ്യയ എന്നീ നാലു രാജ്യങ്ങൾ മാത്രമാണ് യൂറോപ്പിൽനിന്നുമെത്തിയത്. ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഒരു ടീമുമില്ലായിരുന്നു. 13 ടീമുകൾ മത്സരിച്ച പ്രഥമ ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ അർജൻറീനയെ പരാജയപ്പെടുത്തി ഉറുഗ്വായ്​ ജേതാക്കളായി. പിന്നീട് നാലു വർഷങ്ങളുടെ ഇടവേളയിൽ കൃത്യമായി ലോകകപ്പുകൾ ഒരുക്കാൻ തുടങ്ങി. രണ്ടാം ലോകയുദ്ധം കാരണം 1942, 1946 വർഷങ്ങളിൽ ലോകകപ്പ് നടന്നില്ല. വർഷങ്ങൾ കടന്നുപോകു​ന്തോറും ശക്തിയാർജിച്ചുവരുന്ന ലോകകപ്പ്​ ഒടുവിൽ ഖത്തറിലെത്തിനിൽക്കുന്നു. യു.എസ്, കാനഡ, മെക്സികോ എന്നിവർ സംയുക്തമായാണ് 2026 ലോകകപ്പ് ഒരുക്കുക.


ലോഗോ -നമ്മുടെ ചിഹ്നം

ലോ​​ക​​ക​​പ്പി​​ന് മൂ​​ന്നു വ​​ർ​​ഷം ബാ​​ക്കി​​യി​​രി​​ക്കെ 2019​ സെ​​​പ്​​​​റ്റം​​​ബ​​​ർ മൂ​​​ന്നി​​​​ന്​ രാ​​​​ത്രി 8.22നാ​ണ​്​ ഔ​ദ്യോ​ഗി​ക ​​​ചി​​ഹ്നം മി​​​ഴി​​​തു​​​റ​​​ന്ന​ത്. ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ ബ​​ന്ധി​​പ്പി​​ക്കു​​ക​​യും ഒ​​രു​​മി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​െ​ൻ​റ പ്രാ​​ധാ​​ന്യ​​ത്തെ സൂ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ടാ​​ണ് ചി​ഹ്നം രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്​​തി​​രി​​ക്കു​​ന്ന​​ത്. ഖ​​​​ത്ത​​​​റി​​​​ലെ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക​​​​ത്തൊ​​​​ട്ടാ​​​​കെ 23 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ദ​​​​ര്‍ശ​​​​നം ന​​​ട​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ല്‍ മും​​​​ബൈ​​​​യി​​​​ലെ ബാ​​​​ബു​​​​ല്‍നാ​​​​ഥ്​ ജ​​ങ്ഷ​​നി​​ലും ലോ​​​​ഗോ അ​​​​നാ​​​വ​​​ര​​​ണം അരങ്ങേറിയിരുന്നു.

ഇ​​താ​​ദ്യ​​മാ​​യി എം​​ബ്ലം ത്രി​​മാ​​ന രൂ​​പ​​ത്തി​​ലാ​​ണ് പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ക്ര​​മ​​ത്തി​​ൽ തി​​രി​​ച്ചു​​പി​​ടി​​ച്ചാ​​ലും വ്യ​​ത്യാ​​സം വ​​രി​​ല്ലെ​​ന്ന​​തി​​നാ​​ൽ ഭൂ​​മി​​യെ​​യും ഫു​​ട്​​​ബാ​​ളി​​നെ​​യു​​മാ​​ണ​​ത് സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എം​​ബ്ല​​ത്തി​​ലെ ഫു​​ട്​​​ബാ​​ൾ രൂ​​പം ജ്യാ​​മി​​തീ​​യ രൂ​​പ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ലും അ​​റ​​ബ് സം​​സ്​​​കാ​​രം നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. എം​​ബ്ല​​ത്തി​​ന​​ടി​​യി​​ലെ അ​​റ​​ബ് കാ​​ലി​​ഗ്ര​​ഫി രൂ​​പ​​ത്തി​​ലെ​​ഴു​​തി​​യ​​ത് ഖ​​ശീ​​ദ എ​​ന്നാ​​ണ് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​െ​ൻ​റ രൂ​​പ​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്ന എം​​ബ്ല​​ത്തി​​ലെ എ​​ട്ട് എ​​ന്ന സൂ​​ചി​​ക ലോ​​ക​​ക​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന എ​​ട്ടു സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളെ കു​​റി​​ക്കു​​മ്പോ​​ൾ, അ​​തി​​ലെ എംേ​​ബ്രാ​യ്​​ഡ​​റി അ​​ല​​ങ്കാ​​ര​​ങ്ങ​​ൾ ഖ​​ത്ത​​റി​െ​ൻ​റ പൈ​​തൃ​​ക​​ത്തി​െ​ൻ​റ ഭാ​​ഗ​​മാ​​യ ഷാ​​ളി​​നെ​​യാ​​ണ് പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന​​ത്.

മുദ്ര ശ്രദ്ധിക്കണം

'പ്രതിഭയുള്ള കളിക്കാരൻ' എന്നർഥം വരുന്ന ലഈബ് ആണ് ഇൗ ലോകകപ്പിന്റെ ഭാഗ്യമുദ്ര. അറബ് പാരമ്പര്യത്തെയും പൈതൃകത്തെയും മേഖലയുടെ ഫുട്ബാൾ ഉണർവിനെയും ഭാഗ്യമുദ്ര പ്രതിനിധാനം ചെയ്യുന്നു.

സൈഡ് ബെഞ്ച് -റഷ്യയും രാഷ്ട്രീയവും

2018ൽ വിശ്വമേളക്ക് നിലമൊരുക്കിയ റ​ഷ്യ ഇ​ക്കു​റി ലോ​ക​ക​പ്പി​നി​ല്ല! യോഗ്യത ലഭിക്കാത്തതുകൊണ്ടാണോ? അല്ല, കാരണമുണ്ട്. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഗ്രൂ​പ് എ​ച്ചി​ലാ​യി​രു​ന്നു റ​ഷ്യ പ​ന്തു​ത​ട്ടി​യി​രു​ന്ന​ത്. ഉ​ജ്ജ്വ​ലമായി ക​ളി​ച്ച റ​ഷ്യ 22 ​പോ​യ​ന്റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​യിരുന്നു. ഒ​ന്നാ​മ​തു​ള്ള ക്രൊ​യേ​ഷ്യ​യു​മാ​യു​ള്ള​ത് ഒ​രു പോ​യ​ന്റി​ന്റെ വ്യ​ത്യാ​സം മാ​ത്രം. ലോ​ക​ക​പ്പ് ക​ളി​ക്കാ​നു​ള്ള അ​വ​സാ​ന ക​ട​മ്പ​യാ​യ ​േപ്ല​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു.

​േപ്ല​ഓ​ഫി​ൽ പോ​ള​ണ്ടു​മാ​യി 2021 മാ​ർ​ച്ച് 24നാണ് ​റ​ഷ്യ​യു​ടെ മ​ത്സ​രം തീ​രു​മാ​നി​ച്ചി​രു​ന്നത്. എ​ന്നാ​ൽ, അ​തി​നി​ട​യി​ൽ യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം ആ​രം​ഭി​ച്ചു. ​ഇ​തോ​ടെ റ​ഷ്യ​യു​ടെ ​േപ്ല ​ഓ​ഫ് പൂ​ളി​ലു​ള്ള ചെ​ക്ക് റി​പ്പ​ബ്ലി​ക്, പോ​ള​ണ്ട്, സ്വീ​ഡ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​യ​ർ​ത്തി. പിന്നാലെ ഫെ​ബ്രു​വ​രി 28ന് ​റ​ഷ്യ​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ന്ന​താ​യി ഫി​ഫ​യും യൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​ൻ ക്ല​ബു​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​ത് ഗു​ണ​ക​ര​മാ​യ​ത് പോ​ള​ണ്ടി​നാ​ണ്. റ​ഷ്യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ വാ​ക്ഓ​വ​ർ പ്ര​കാ​രം വി​ജ​യി​ച്ച പോ​ളണ്ട് അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഖ​ത്ത​റി​ലേ​ക്ക് വ​ര​വു​റ​പ്പി​ച്ചു. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും യു​െ​ക്ര​യ്ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​വ​രി​ൽ മു​ൻ​നി​ര​യി​ലു​ള്ള​ത് പോ​ള​ണ്ടി​ന്റെ സൂ​പ്പ​ർതാ​രം റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യാ​ണ്. യു​െ​ക്ര​യ്നു​മേ​ലു​ള്ള റ​ഷ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റം ആ​രം​ഭി​ച്ച​തു ​മു​ത​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന ലെ​വ​ൻ​ഡോ​വ്സ്കി യു​ക്രെ​യ്ൻ പ​താ​ക ആം​ബാ​ൻ​ഡാ​ക്കി കെ​ട്ടി​യാ​ണ് ഖ​ത്ത​റി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ക​യെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ഗോസ്റ്റ് ഗോൾ -റഫറി കാണാത്ത ഗോൾ

2010 ലോകകപ്പ്. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടേയ്ൻ സ്റ്റേഡിയം. പ്രീക്വാർട്ടർ മത്സരത്തിൽ യൂറോപ്പിലെ വമ്പന്മാരായ ഇംഗ്ലണ്ടും ജർമനിയും ഏറ്റുമുട്ടുന്നു. 20ാം മിനിറ്റിൽ മിറോസ്ലാവ് ക്ലോസെയും 32ാം മിനിറ്റിൽ ലൂക്കാസ് പെ​ാഡോൾസ്കിയും നേടിയ ഗോളുകളിൽ ജർമനി മുന്നിട്ടുനിൽക്കുന്നു. 37ാം മിനിറ്റിൽ മാത്യൂ അപ്സണിന്റെ ഗോളിൽ ഇംഗ്ലണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തൊട്ടുപിന്നാലെ പെനാൽറ്റി ബോക്സിൽനിന്ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡ് തൊടുത്ത അളന്നുമുറിച്ച ഷോട്ട് ജർമൻ ഗോൾപോസ്റ്റിലിടിച്ച് താഴെ വീണു. സമനില ഗോളെന്ന ആവേശത്തിൽ ഇംഗ്ലീഷ് താരങ്ങൾ ആഹ്ലാദങ്ങൾക്കൊരുങ്ങിയെങ്കിലും റഫറി ​ലാറിയോണ്ട ഗോൾ അനുവദിച്ചില്ല.

പന്ത് ഗോൾവര കടന്നെന്ന് ടി.വി റീ​േപ്ലകളിൽ വ്യക്തം. മത്സരത്തിൽ ജർമൻ ടീം 4-1ന് വിജയിച്ചെങ്കിലും ആ ഗോൾ അനുവദിച്ചിരുന്നുവെങ്കിൽ ഫലം ഇങ്ങനെയാക​ില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതേതുടർന്ന് വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സാ​ങ്കേതികവിദ്യയുടെ സഹായത്തോടെ ഗോൾ ആണോ എന്ന് നിർണയിക്കുന്ന 'ഗോൾലൈൻ ടെക്നോളജി'യുടെ ആവിർഭാവത്തി​ലേക്കും സംഭവം വഴിതെളിച്ചു. 1966 ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഇംഗ്ലീഷ് സ്ട്രൈക്കർ ജിയോഫ് ഹസ്റ്റ് നേടിയ ഗോൾ ഗോൾവര കടന്നിട്ടില്ലെങ്കിലും റഫറി അനുവദിച്ചിരുന്നു. 2-2ന് സ്കോർ തുല്യനിലയിൽ നിൽക്കെയാണ് ഇൗ ഗോൾ അനുവദിച്ചത്. മത്സരത്തിൽ ജർമനി 4-2ന് പരാജയപ്പെടുകയും ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരാകുകയും ചെയ്തു. ഇതിന്റെ പകരമായി ഇംഗ്ലണ്ടിന് ലഭിച്ച ശിക്ഷയാണിതെന്നായിരുന്നു ജർമൻ ആരാധകരുടെ വാദം.

ഫൗൾ ​േപ്ല -ആ കൈ​ ദൈവത്തിന്റേതോ ചെകുത്താന്റേതോ?

കാൽപന്ത് ലോകത്തിന്റെ ഹൃദയത്തിലിപ്പോഴും ആ കൈകളുണ്ട്. 1986 ലോകകപ്പി​ന്റെ ക്വാർട്ടർ ഫൈനൽ മത്സരം. അർജൻറീനയും ഇംഗ്ലണ്ടും തമ്മിലുള്ള തീതുപ്പും പോരാട്ടം. അർജന്റീനയെ നയിക്കുന്നത് സാക്ഷാൽ ഡീഗോ മറഡോണ.

51ാം മിനിറ്റിൽ ഇംഗ്ലീഷ്​ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ​ പന്ത്​ വലയിലെത്തിച്ചു. ഒറ്റനോട്ടത്തിൽ ഹെഡർപോലെയെങ്കിലും കൈകൊണ്ടായിരുന്നു പന്ത്​ തട്ടിയതെന്നതിന് ടി.വി റീ​േപ്ലകൾ സാക്ഷി. പരാതിയുമായി ഇംഗ്ലീഷുകാർ സമീപിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഏതാനും മിനിറ്റുകൾക്കുശേഷം മറ്റൊരു മനോഹര ഗോൾകൂടി നേടി മറഡോണ വാഴ്ത്തപ്പെട്ടവനായി. ഗാരി ലിനേക്കറിലൂടെ ഇംഗ്ലണ്ട്​ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം 2^1ന്​ തോറ്റു. മറഡോണയുടെ കൈകൊണ്ടുള്ള സമർഥമായ കബളിപ്പിക്കലിനെ ലോകം 'ദൈവത്തി​െൻറ കൈ' എന്നു​ വിളിച്ചെങ്കിലും തങ്ങൾക്ക്​ പുറത്തേക്കുള്ള വഴിതെളിച്ച ആ ​ഗോൾ ഇംഗ്ലീഷുകാർക്ക്​ 'ചെകുത്താന്റേതായി'. ഇത്തരം കബളിപ്പിക്കലും റഫറിയു​ടെ പിഴവുകളുമൊന്നും ഇപ്പോൾ നടക്കില്ല. അതിനായി വാർ (Video assistant referee) സിസ്​റ്റം ഫിഫ നടപ്പാക്കിയിട്ടുണ്ട്​.


ജയ ജയ ജയ ജയ ഹേ

ഫുട്ബാൾ ലോകകപ്പ് ഇന്ത്യക്കിന്നും സ്പർശിക്കാനാകാത്ത ഉയരത്തിലാണ്. യോഗ്യത റൗണ്ടെന്ന കടമ്പയിൽ ആദ്യമേ തട്ടിവീഴുന്നവാണ് ഇന്ത്യ. ആ ഇന്ത്യക്ക് ഒരു ലോകകപ്പ് കളിക്കാൻ ഫിഫയുടെ ക്ഷണമുണ്ടായിരുന്നുവെന്നത് അവിശ്വസനീയമായേക്കാം അല്ലേ? 1950ലെ ബ്രസീൽ ലോകകപ്പിലായിരുന്നു അത്. പല കാരണങ്ങളാൽ പല ടീമുകളും ലോകകപ്പിൽനിന്ന് പിൻവലിഞ്ഞ സാഹചര്യത്തിലായിരുന്നു അത്. എന്നാൽ, ലോകകപ്പിൽനിന്നു പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. ബൂട്ടില്ലാതെ കളിക്കാൻ ഫിഫ അനുവദിക്കാത്തതാണ്​ ഇന്ത്യയുടെ മോഹങ്ങൾ കരിച്ചുകള​ഞ്ഞതെന്ന 'കഥ' എല്ലാവർക്കും പരിചിതമായിരിക്കാം. എന്നാൽ, വലിയ സാമ്പത്തികച്ചെലവും പരിശീലന സൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷന്​ ഇന്ത്യയെ ലോകകപ്പിനയക്കാൻ വലിയ താൽപര്യമില്ലായിരുന്നു എന്നതാണ് യാഥാർഥ്യം. വലിയ സുവർണാവസരം മുന്നിൽ ലഭിച്ചിട്ടും അത് തട്ടിത്തെറിപ്പിച്ചതെന്തിനെന്ന വലിയ ചോദ്യം ഇന്നും അജ്ഞാതമാണ്. 1956ലെ മെൽബൺ ഒളിമ്പിക്​സ് ഫുട്ബാളിൽ നാലാംസ്​ഥാനം സ്വന്തമാക്കിയതാണ്​ ഇന്ത്യയുടെ ശ്രദ്ധേയനേട്ടം. നാലു ഗോളുകളുമായി ഇന്ത്യൻ താരം നെവില്ലെ ഡിസൂസ ഒളിമ്പിക്​സിലെ ടോപ്​ സ്​കോറർ സ്​ഥാനം പങ്കിട്ടിരുന്നു.

ടീമുകൾ

യൂറോപ്പ് -ജർമനി, ഡെന്മാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്​െപയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, പോർചുഗൽ, പോളണ്ട്, വെയ്ൽസ്

വടക്ക്-മ​ധ്യേ അമേരിക്ക & കരീബിയൻ -കാനഡ. യു.എസ്, മെക്​സി​കോ, കോസ്റ്ററീക

തെക്കേ അമേരിക്ക -ബ്രസീൽ, അർജന്റീന, എക്വഡോർ, ഉറുഗ്വായ്

ആഫ്രിക്ക -സെനഗാൾ, ഘാന, തുനീഷ്യ, മൊറേ​ാക്കോ, കാമറൂൺ

ഏഷ്യ -ഖത്തർ, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ

ഓഷ്യാനിയ

ആസ്ട്രേലിയ

1930 ലോകകപ്പ്​

ആതിഥേയർ: ഉറുഗ്വായ്​

പ​െങ്കടുത്ത രാജ്യങ്ങൾ: 13

ജേതാക്കൾ: ഉറുഗ്വായ്​

റണ്ണേഴ്​സ്​അപ്​: അർജൻറീന

ടോപ്​ സ്​കോറർ: ഗില്ലർമോ സ്​റ്റബിൽ (അർജൻറീന) 8 ഗോൾ

ബെസ്​റ്റ്​ ​െപ്ലയർ: ​േജാസ്​ നസാസി (ഉറുഗ്വായ്​)

1934 ലോകകപ്പ്​

ആതിഥേയർ: ഇറ്റലി

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: ഇറ്റലി

റണ്ണേഴ്​സ്​അപ്​: ചെക്കോ​േസ്ലാവാക്യ

ബെസ്​റ്റ്​ ​െപ്ലയർ: ​ഗിസപ്പോ മിയാസ (ഇറ്റലി​)

ടോപ്​ സ്​കോറർ: ഒാൾഡ്​റിച്​ ​നെജഡ്​ലി (ചെക്കോ​േസ്ലാവാക്യ) 5 ഗോൾ

1938

ആതിഥേയർ: ഫ്രാൻസ്​

പ​െങ്കടുത്ത രാജ്യങ്ങൾ: 15

ജേതാക്കൾ: ഇറ്റലി

റണ്ണേഴ്​സ്അപ്​: ഹംഗറി

ബെസ്​റ്റ്​ ​െപ്ലയർ: ​ലിയോണിഡാസ്​ (ബ്രസീൽ​)

ടോപ്​ സ്​കോറർ: ലിയോണിഡാസ്​ (ബ്രസീൽ​) 7 ഗോൾ

1942, 1946 വർഷങ്ങളിൽ രണ്ടാം ലോകയുദ്ധം കാരണം ലോകകപ്പ്​ നടന്നില്ല.

1950

ആതിഥേയർ: ബ്രസീൽ​

പ​െങ്കടുത്ത രാജ്യങ്ങൾ: 13

ജേതാക്കൾ: ഉറുഗ്വായ്​

റണ്ണേഴ്​സ്​അപ്​: ബ്രസീൽ

ബെസ്​റ്റ്​ ​െപ്ലയർ: ​സിസീന്യേ​ാ (ബ്രസീൽ​)

ടോപ്​ സ്​കോറർ: അഡമിർ മാർക്വസ്​ (ബ്രസീൽ​) 8 ഗോൾ

1954

ആതിഥേയർ: സ്വിറ്റ്​സർലൻഡ്​​

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: പശ്ചിമ ജർമനി

റണ്ണേഴ്​സ്​അപ്​: ഹംഗറി

ബെസ്​റ്റ്​ ​െപ്ലയർ: ​ഫെറങ്ക്​ പുഷ്​കാസ്​​ (ഹംഗറി​)

ടോപ്​ സ്​കോറർ: സാൻഡർ കോസിസ്​​ (ഹംഗറി) 8 ഗോൾ

1958

ആതിഥേയർ: സ്വീഡൻ

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: ബ്രസീൽ

റണ്ണേഴ്​സ്​അപ്​: സ്വീഡൻ

ബെസ്​റ്റ്​ ​െപ്ലയർ: ​ദീദി (ബ്രസീൽ​)

ടോപ്​ സ്​കോറർ: ജസ്​റ്റ്​ ​േഫാ​െണ്ടയ്​ൻ​​ (ഫ്രാൻസ്​) 13 ഗോൾ

1962

ആതിഥേയർ: ചിലി

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: ബ്രസീൽ

റണ്ണേഴ്​സ്​അപ്​: ചെക്കോ​േസ്ലാവാക്യ

ബെസ്​റ്റ്​ ​െപ്ലയർ: ​ഗരിഞ്ച (ബ്രസീൽ​)

ടോപ്​ സ്​കോറർ: അഞ്ചോളം പേർ നാലു ഗോളുമായി പങ്കിട്ടു.

 1966

ആതിഥേയർ: ഇംഗ്ലണ്ട്​

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: ഇംഗ്ലണ്ട്​

റണ്ണേഴ്​സ്​അപ്​: പശ്ചിമ ജർമനി

ബെസ്​റ്റ്​ ​െപ്ലയർ: ​ബോബി ചാൾട്ടൻ (ഇംഗ്ലണ്ട്​​)

ടോപ്​ സ്​കോറർ: യൂസേബിയോ​​ (പോർചുഗൽ​) 9 ഗോൾ

1970

ആതിഥേയർ: മെക്​സി​േക​ാ

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: ബ്രസീൽ

റണ്ണേഴ്​സ്​അപ്​: ഇറ്റലി

ബെസ്​റ്റ്​ ​െപ്ലയർ: ​പെലെ (ബ്രസീൽ​​)

ടോപ്​ സ്​കോറർ: ഗെർഡ്​ മുള്ളർ (പശ്ചിമ ജർമനി​) 10 ഗോൾ

1974

ആതിഥേയർ: ജർമനി​

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: പശ്ചിമ ജർമനി

റണ്ണേഴ്​സ്​അപ്​: നെതർലൻഡ്​സ്​

ബെസ്​റ്റ്​ ​െപ്ലയർ: ​യൊഹാൻ ക്രൈഫ്​ (നെതർലൻഡ്​സ്​​​)

ടോപ്​ സ്​കോറർ: ലാറ്റോ (​േപാളണ്ട്​) 7 ഗോൾ

1978

ആതിഥേയർ: അർജൻറീന

പ​െങ്കടുത്ത രാജ്യങ്ങൾ: 16

ജേതാക്കൾ: അർജൻറീന

റണ്ണേഴ്​സ്​അപ്​: നെതർലൻഡ്​സ്​

ബെസ്​റ്റ്​ ​െപ്ലയർ: ​മാരിയോ കെംപസ്​ (അർജൻറീന​​​)

ടോപ്​ സ്​കോറർ: മാരിയോ കെംപസ്​ (​അർജൻറീന) 7 ഗോൾ

1982

ആതിഥേയർ: സ്​പെയിൻ

പ​െങ്കടുത്ത രാജ്യങ്ങൾ: 24

ജേതാക്കൾ: ഇറ്റലി

റണ്ണേഴ്​സ്​അപ്​: പശ്ചിമ ജർമനി​

ഗോൾഡൻ ബാൾ: ​പൗളോ റോസി (ഇറ്റലി​​​)

ഗോൾഡൻ ബൂട്ട്​: പൗളോ റോസി (ഇറ്റലി​​​) 6 ഗോൾ

1986

ആതിഥേയർ: മെക്​സികോ

പ​െങ്കടുത്ത രാജ്യങ്ങൾ: 24

ജേതാക്കൾ: അർജൻറീന

റണ്ണേഴ്​സ്​അപ്​: പശ്ചിമ ജർമനി​

ഗോൾഡൻ ബാൾ: ​ഡീഗോ മറഡോണ (അർജൻറീന​​​)

ഗോൾഡൻ ബൂട്ട്​: ഗാരി ലിനേക്കർ (ഇംഗ്ലണ്ട്​​​​) 6 ഗോൾ

1990

ആതിഥേയർ: ഇറ്റലി

പ​െങ്കടുത്ത രാജ്യങ്ങൾ: 24

ജേതാക്കൾ: പശ്ചിമ ജർമനി

റണ്ണേഴ്​സ്​അപ്​: അർജൻറീന​

ഗോൾഡൻ ബാൾ: ​സാൽവതോർ ഷില്ലാറ്റി (ഇറ്റലി​​​)

ഗോൾഡൻ ബൂട്ട്​: സാൽവതോർ ഷില്ലാറ്റി (ഇറ്റലി​​​) 6 ഗോൾ

1994

ആതിഥേയർ: യു.എസ്​.എ

പ​െങ്കടുത്ത രാജ്യങ്ങൾ: 24

ജേതാക്കൾ: ബ്രസീൽ

റണ്ണേഴ്​സ്​അപ്​: ഇറ്റലി

ഗോൾഡൻ ബാൾ: ​റൊമാരിയോ (ബ്രസീൽ​​​)

ഗോൾഡൻ ബൂട്ട്​: ഹ്രിസ്​റ്റോ സ്​റ്റോയ്​കോവ്​ (ബൾഗേറിയ), ഒലങ്ക്​ സാല​േങ്കാ (റഷ്യ) 6 ഗോൾ

1998

ആതിഥേയർ: ഫ്രാൻസ്​

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: ഫ്രാൻസ്​

റണ്ണേഴ്​സ്​അപ്​: ബ്രസീൽ

ഗോൾഡൻ ബാൾ: ​റൊണാൾഡോ (ബ്രസീൽ​​​)

ഗോൾഡൻ ബൂട്ട്​: ഡോവർ സൂക്കർ (ക്രൊയേഷ്യ​​​) 6 ഗോൾ

2002

ആതിഥേയർ: ദക്ഷിണ കൊറിയ^ജപ്പാൻ​

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: ബ്രസീൽ

റണ്ണേഴ്​സ്​അപ്​: ജർമനി

ഗോൾഡൻ ബാൾ: ഒളിവർ ഖാൻ (ജർമനി) ​

ഗോൾഡൻ ബൂട്ട്​: റൊണാൾഡോ (ബ്രസീൽ​​​) 8 ഗോൾ

2006

ആതിഥേയർ: ജർമനി

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: ഇറ്റലി

റണ്ണേഴ്​സ്​അപ്​: ഫ്രാൻസ്​

ഗോൾഡൻ ബാൾ: സിനദിൻ സിദാൻ (ഫ്രാൻസ്​) ​

ഗോൾഡൻ ബൂട്ട്​: മിറോസ്ലാവ്​ ​​േക്ലാസെ (ജർമനി​​​) 5 ഗോൾ

2010

ആതിഥേയർ: ദക്ഷിണാഫ്രിക്ക

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: സ്​പെയിൻ

റണ്ണേഴ്​സ്​അപ്​: നെതർലൻഡ്​സ്​

ഗോൾഡൻ ബാൾ: ഡീഗോ ഫോർലാൻ (ഉറുഗ്വായ്​​) ​

ഗോൾഡൻ ബൂട്ട്​: തോമസ്​ മുള്ളർ (ജർമനി​​​) 5 ഗോൾ

2014

ആതിഥേയർ: ബ്രസീൽ

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: ജർമനി

റണ്ണേഴ്​സ്​അപ്​: അർജൻറീന

ഗോൾഡൻ ബാൾ: ലയണൽ മെസ്സി (അർജൻറീന​​) ​

ഗോൾഡൻ ബൂട്ട്​: ജെയിംസ്​ റോഡിഗ്രസ്​ (കൊളംബിയ​​​​) 6 ഗോൾ

2018

ആതിഥേയർ: റഷ്യ

പ​െങ്കടുത്ത രാജ്യങ്ങൾ: 32

ജേതാക്കൾ: ഫ്രാൻസ്

റണ്ണേഴ്​സ്​അപ്​: ക്രൊയേഷ്യ

ഗോൾഡൻ ബാൾ: ലൂക്ക മോഡ്രിച് (ക്രൊയേഷ്യ) ​

ഗോൾഡൻ ബൂട്ട്​: ഹാരി​ കെയ്ൻ​ (ഇംഗ്ലണ്ട്) 6 ഗോൾ

(ചിത്രീകരണം: വി.ആർ. രാഗേഷ്)

Tags:    
News Summary - world cup History 2022 fifa world cup qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT