ചില സമ്പദ്ശാസ്ത്ര ചിന്തകൾ -ദേശീയവരുമാനം കണക്കാക്കാം

ദേശീയവരുമാനം, കണക്കാക്കുന്ന രീതികൾ, മൊത്തം ​ദേശീയ ഉൽപന്നം, ആസൂത്രണം തുടങ്ങിയ നിരവധി പദങ്ങൾ പരിചിതമാണ​​ല്ലോ. അവ ഓരോന്നും എന്താണെന്ന് പരി​ശോധിച്ചാ​ലോ.

ദേശീയ വരുമാനം

ഒരു രാജ്യം ഒരുവർഷം ഉൽപാദിപ്പിക്കുന്ന ആകെ സാധനങ്ങളു​ടെയും സേവനങ്ങളുടെയും മൂല്യം പണത്തിൽ പ്രതിപാദിക്കുന്നതാണ് ദേശീയ വരുമാനം (National Income). ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും നല്ല സൂചകമാണിത്.

ദേശീയ വരുമാനം എങ്ങനെ കണക്കാക്കാം

ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കാൻ മൂന്നു രീതികൾ അവലംബിക്കുന്നു. അവ ഉൽപാദന രീതി (Product Method), വരുമാന രീതി (Income Method), ചെലവു രീതി (Expenditure Method) എന്നിവയാണ്.

പ്രാഥമിക (Primary) ദ്വിതീയ (Secondary) ത്രിതീയ (Territory) മേഖലകളിലെ ഉൽപാദനത്തെ അടിസ്ഥാനമാക്കിയാണ് ഉൽപാദനരീതിയിലൂടെ ദേശീയവരുമാനം കണ്ടെത്തുന്നത്.

മൊത്തം ദേശീയ വരുമാനം = സാധനങ്ങളുടെ ആ​കെ പണമൂല്യം (Gross National Income)+ പുറത്തുനിന്നുള്ള വരുമാനം

ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന ആകെ പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനത്തിലേക്ക് എത്തുന്നതാണ് വരുമാന രീതി.

GNI പാട്ടം + വേതനം + പലിശ + ലാഭം + പുറത്തുനിന്നുള്ള വരുമാനം

വ്യക്തിയും ഗവൺമെന്റും ഒരു വർഷത്തിനുള്ളിൽ ഉപഭോഗത്തിനോ ഉൽപാദനവസ്തുക്കൾ വാങ്ങുന്നതിനോ ചെലവാക്കുന്ന മൊത്തം തുക കണ്ടെത്തിയാണ് ചെലവുരീതിയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്.

GNI = വ്യക്തിഗത ചെലവ് + ഗവൺമെന്റ് ചെലവ്

അപ്പോൾ ദേശീയവരുമാന​മെന്നാൽ ഉൽപാദന രീതി = വരുമാന രീതി = ചെലവു രീതി

ഇന്ത്യയിൽ ദേശീയവരുമാനം കണക്കാക്കൽ നാൾവഴികളിലൂടെ

1867-68 ദാദാഭായ് നവറോജി ദേശീയവരുമാനം ആദ്യമായി കണക്കാക്കി.

1931-32 പ്രഫ. വി.കെ.ആർ.വി. റാവു ശാസ്ത്രീയ രീതിയിൽ ദേശീയവരുമാനം കണക്കാക്കി.

1948-49 പ്രഫ. പി.സി. മെഹലനോബിസ് ഔദ്യോഗികമായി ദേശീയവരുമാനം കണക്കാക്കി

1954ൽ കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകി.

ഇന്ത്യയിൽ ദേശീയവരുമാനം കണക്കാക്കുന്നത്

കേന്ദ്ര സ്ഥിതിവിവര സംഘടന (General Statistical Organisation)യാണ്.

ഇന്ത്യയിൽ സാമ്പത്തികവർഷം കണക്കാക്കുന്നത് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള ഒരുവർഷ കാലയളവിലാണ്. ദേശീയവരുമാനവുമായി ബന്ധപ്പെട്ട ചില പദങ്ങൾകൂടി മനസ്സിലാക്കിയാലോ

മൊത്തം ദേശീയ ഉൽപന്നം (GNP)

ഒരു രാജ്യത്ത് ഒരുവർഷം ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ആകെ അളവാണ് മൊത്തം ദേശീയ ഉൽപന്നം (Gross National Product)

അപ്പോൾ എങ്ങനെ അറ്റ ദേശീയ ഉൽപന്നം (NNP) കണക്കാക്കാം.

മൊത്തം ദേശീയ ഉൽപന്നത്തിൽനിന്ന് തേയ്മാന ചെലവു കുറച്ചുകിട്ടുന്നതാണ് അറ്റ ദേശീയ ഉൽപന്നം (Net National Product).

അറ്റ ദേശീയ ഉൽപന്നം = മൊത്തം ദേശീയ ഉൽപന്നം -തേയ്മാന ചെലവ്

പ്രതിശീർഷ വരുമാനമെന്നും വ്യക്തി വരുമാനമെന്നും കൂട്ടുകാർ കേട്ടിട്ടില്ലേ? ഇവ രണ്ടും ഒന്നാണോ? നമുക്ക് നോക്കാം ഒരു രാജ്യത്തെ ജനങ്ങളുടെ ശരാശരി വാർഷിക വരുമാനമാണ് പ്രതിശീർഷ വരുമാനം (Per Capita Income). ഒരു വ്യക്തിക്ക് പ്രതിവർഷം വിവിധ മാർഗങ്ങളിൽ കൂടി ലഭിക്കുന്നതാണ് വ്യക്തിവരുമാനം (Personal Income).

ആസൂത്രണത്തിന്റെ പടവുകൾ

1938 ദേശീയ ആസൂത്രണ സമിതി (National Planning Committee)

1944 ബോംബെ പദ്ധതി (Bombay Plan)

1948 വ്യവസായിക നയം (industrial Policy)

1950 ആസൂത്രണ കമീഷൻ രൂപവത്കരണം (Formation of Planning Commission)

1951 പഞ്ചവത്സര പദ്ധതി ആരംഭിച്ചു (Started Five year plan)

1966-69 വാർഷിക പദ്ധതികൾ (Rolling Plan)

1990-92 വാർഷിക പദ്ധതികൾ

2015 നിതി ആയോഗ് (NITI Aayog)

നിതി ആയോഗ്

ഇന്ത്യ ഗവൺമെന്റിന്റെ വിദഗ്ധോപദേശ സമിതി. നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (NITI) എന്നതാണ് പൂർണ രൂപം. പഞ്ചവത്സര പദ്ധതികൾ ഉൾപ്പെടെ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. 2015 ജനുവരി ഒന്നിന് നിലവിൽ വന്നു. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാ​ങ്കേതിക ഉപദേശം നൽകുകയാണ് മുഖ്യ ചുമതല.

Tags:    
News Summary - national income Concept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT