ഓസ്കറും ഗ്രാമിയും -മാർച്ച് മാസത്തിലൂടെ

ദേശീയം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ജയം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കും ജയം.

കേരളത്തിൽനിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റിലേക്ക് എ.എ. റഹീം, ജെബി മേത്തർ, പി. സന്തോഷ് കുമാർ എന്നിവർ തെരഞ്ഞെടുക്ക​പ്പെട്ടു.

അന്താരാഷ്ട്രീയം

വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ പകർന്ന, ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ​െബന്നറ്റ് അന്തരിച്ചു. ജനുവരി ആദ്യമായിരുന്നു ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി രണ്ടു മാസം ജീവിച്ചു.

അവിശ്വാസത്തിലൂടെ പുറത്താകുന്ന പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ. 342 അംഗ പാർലമെന്റിൽ 174 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടെടുപ്പ് ചെയ്തു. ഇംറാൻ അനുകൂലികൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ശഹാബുദ്ദീൻ അഹ്മദ് അന്തരിച്ചു.

ചൈനയിൽ 132 പേരുമായി പോയ വിമാനം തകർന്നുവീണു. ചൈന ഈസ്​​റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്നത്.

16 വർഷങ്ങൾക്കു മുമ്പ് കുള്ളൻ ഗ്രഹമായി പദവി താഴ്ത്തിയ പ്ലൂട്ടോയിൽ മഞ്ഞിന്റെ അഗ്നിപർവതങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് സ്ഥിരീകരിക്കാനാകും വിധം പ്രതലത്തിൽ നിരവധി അടയാളങ്ങളുണ്ടെന്നും നാസയുടെ ന്യൂ ഹൊറൈസൺ ദൗത്യം.

മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററീകയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥിയും മുൻ ധനമന്ത്രിയുമായ​ റോഡ്രിഗോ ഷാവ്സ് വിജയിച്ചു

കേരളീയം

മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു.

കായികം

രാജ്യത്തിനും ക്ലബിനുമായി ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ ​റൊണാൾഡോ. 1931-1956 കാലത്ത് ഓസ്ട്രിയക്കും ചെ​ക്കസ്ലോ​വാക്യക്കും കളിച്ച ജോസഫ് ബികാന്റെ റെക്കോഡ് (805 ഗോൾ) ആണ് റൊണാ​ൾഡോ 807 ഗോൾനേടി തകർത്തത്.

ഐ.എസ്.എൽ ചാമ്പ്യൻമാരായി ഹൈദരാബാദ് എഫ്.സി. ഷൂട്ടൗട്ടിൽ 3-1നാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്

വനിത ​ടെന്നിസ് ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർതി വിരമിച്ചു.

ലോക ക്രിക്കറ്റിലെ ലെഗ്സ്പിൻ ബൗളിങ്ങിന്റെ പര്യായമായി മാറിയ ഇതിഹാസ താരം ആസ്ട്രേലിയയുടെ ഷെയ്ൻ വോൺ അന്തരിച്ചു.

ക്രിക്കറ്റിലെ ആസ്ട്രേലിയൻ ഇതിഹാസം റോഡ്നി മാർഷ് അന്തരിച്ചു.

ക്രിക്കറ്റിൽ ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന 12ാമത്തെ താരമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ശ്രീലങ്കക്കെതിരെയായിരുന്നു പരമ്പര.

ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽനിന്നും എസ്. ശ്രീശാന്ത് വിരമിച്ചു.

ഓസ്കർ പുരസ്കാരം

കിങ് റിച്ചാർഡിലെ അഭിനയത്തിന് വിൽ സ്മിത്ത് മികച്ച നടനും 'ദി ഐസ് ഓഫ് ടാമി ഫെയ്' എന്ന ചിത്രത്തിലൂടെ ജെസിക്ക ച​സ്റ്റെയ്ൻ മികച്ച നടിയുമായി. മികച്ച ചിത്രം കോഡ. ജേൻ കാമ്പിയൻ ആണ് മികച്ച സംവിധായിക. ചിത്രം: 'ദ പവർ ഒാഫ് ദ ഡോഗ്'.

ഗ്രാമി പുരസ്കാരം

64ാമത് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്സ് നേതൃത്വം നൽകിയ സിൽക്ക് സോണിക്കിന്റെ 'ലീവ് ദ ഡോർ ഓപൺ' എന്ന ഗാനം സോങ് ഓഫ് ദി ഇയർ, റെക്കോഡ് ഓഫ് ദി ഇയർ പുരസ്കാരങ്ങൾ നേടി. ബ്രൂണോ മാഴ്സ്, ബ്രാൻഡൻ ആൻഡേഴ്സൺ, ക്രിസ്റ്റഫർ ബ്രോഡി ബ്രൗൺ, ഡെർണസ്റ്റ് എമിലി II എന്നിവരുടെ സംയുക്ത സംരംഭം മികച്ച റിഥം ആൻഡ് ബ്ലൂസ് ഗാനം, പ്രകടനം എന്നീ അവാർഡുകളും നേടി.

Tags:    
News Summary - March 2022 General Knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT