മാർബിളിൽ കൊത്തിയ ദിൽവാര വിസ്​മയം

നാട്ടുരാജാക്കന്മാരുടെതായിര​ുന്നു ഇൗ ഇന്ത്യ മഹാരാജ്യം ഒരുകാലത്ത്​. നിരവധി നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും അടക്കി ഭരിച്ച ദേശങ്ങളിൽ അവർ നാട്ടിയ അടയാളപ്പെടുത്തലുകൾ തെളിവുകളായി ഇപ്പോഴും ചിന്നിച്ചിതറി കിടക്കുന്നു. രാജാക്കന്മാർ തങ്ങളുടെ പദവി ഉയര്‍ത്തിക്കാട്ടാനും അവരുടെ സമ്പന്നതയുടെയും അഭിമാനത്തി​​​​െൻറയും അത്ഭുതത്തി​​​​െൻറയും പ്രതീകമായും നിർമിച്ച ഇൗ കൂറ്റൻ എടുപ്പുകൾ തലയുയർത്തി നിൽക്കുകയാണ്​. അവ സംരക്ഷിക്കുക എന്നത്​ അനന്തര തലതുറയുടെ വെല്ലുവിളിയും ബാധ്യതയുമാകുന്നു.

രാജസ്​ഥാനിലെത്തുമ്പോൾ അ​ത്​ കുറേക്കൂടി ബോധ്യമാകും. രാജഭരണകാലത്തി​​​​െൻറ എല്ലാ പ്രൗഢിയോടെയും രാജസ്​ഥാനമായി ആ ദേശം നിലകൊള്ളുന്നു. രാജസ്​ഥാനിലേക്ക്​ പോകാനുള്ള എൻറെ താൽപര്യത്തിന്​ ആക്കം കൂട്ടിയത്​ അയല്‍ക്കാരനും സുഹൃത്തുമായ രാജേഷ് ആണ്. എയർഫോഴ്സിൽ ജോലിചെയ്യുന്ന രാജേഷിന്​ അടുത്തിടെ സ്​ഥലംമാറ്റം കിട്ടിയതാക​െട്ട ജയ്​പൂരിലേക്കും. ജയ്പൂർ കൊട്ടാരങ്ങളും സാരിയും, ജയ്പൂർ മാലകളും, വളകളും നമ്മുടെ വീടുകളെ മനോഹരമാക്കുന്ന മാർബിൾ എന്നുവേണ്ട രാജസ്​ഥാനി​​​​െൻറ ചുറ്റിലുമായിരുന്നു പിന്നെ മനസ്സ്​. സുഹൃത്തും അധ്യാപകനുമായ ദാമോദരൻ മാസ്റ്ററും ആവേശ​േത്താടെ ഒപ്പം ചേർന്നു. ഉടന്‍ തന്നെ  എറണാകുളത്തുള്ള ട്രാവൽസ്മായി ബന്ധപ്പെട്ടു. തീരുമാനം ഉറപ്പിച്ചു. ഞങ്ങൾ യാത്ര പോകുന്നുണ്ടെന്നറിഞ്ഞ എന്റെ മൂത്ത സഹോദരൻ ഗോവിന്ദനും കൂടെ കൂടി. യാത്ര വിമാനത്തിൽ ആക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്തു ചെയ്യാം കണ്ണൂരിൽ നിന്നും ബാഗ്ലൂര്‍ വഴിയോ മംഗലാപുരം വഴിയോ മാത്രമേ ചെറിയ നിരക്കിൽ വിമാന ടിക്കറ്റ് കിട്ടൂ. അതുകൊണ്ട് യാത്ര തീവണ്ടിയിൽ തന്നെയാക്കി.

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മരുഭൂമിയുടെയും നാടായ രാജസ്​ഥാനിലേക്കാണ്​ സഞ്ചാരം...
 

ഏതാണ്ട് 32 മണിക്കൂർ യാത്രയ്​ക്കൊടുവിൽ ഞങ്ങൾ രാജസ്ഥാനിലെ അബൂ റോഡ് ജംഗ്ഷനിൽ വണ്ടി ഇറങ്ങി. പരസ്പരം കാണുകയോ കേൾക്കുകയോ  അറിയുകയോ ചെയ്യാത്ത 35 ഓളം സഹായാത്രികള്‍. അബു റോഡ് ജംഗ്​നിൽ സഹയാത്രികര്‍ പരസ്പരം  കണ്ടുമുട്ടി. നാലഞ്ചുപേരൊഴികെ എല്ലാവരും സീനിയർ സിറ്റിസൺ. പരാതിയും പരിഭവവും ഒന്നും ഇല്ലാത്ത ഒരു പറ്റം സമാധാനപ്രിയർ. അതു തന്നെ യാത്ര സുഖകരമാക്കി. ടൂര്‍ മാനേജര്‍  ഞങ്ങളെ തൊട്ടടുത്ത ഹോട്ടൽ മുറിയിലെത്തിച്ചു. സമയം ഉച്ചയ്​ക്ക്​ രണ്ടു മണി. മൂന്നു മണിക്കു തന്നെ ആദ്യ യാത്ര തുടങ്ങും. ദിൽവാര ജെയിൻ ടെമ്പിളിലേക്കാണ് ആദ്യ യാത്ര. ഭക്ഷണം കഴിച്ച് തയാറായി നിൽക്കാൻ നിർദ്ദേശവും കിട്ടി.


ദിൽവാര ജെയിൻ ടെമ്പിൾ
രാജസ്ഥാനിലെ മൗണ്ട് അബുവിൽ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ അകലെയാണ് ദിൽവാര ജെയിൻ ടെമ്പിൾ. ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്ന ടൂർ മാനേജരുടെ നിദ്ദേശം നിരാശ പടർത്തി. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബു എന്ന നഗരത്തിലാണ് ദിൽവാര ജെയിൻ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. 11ാം നൂറ്റാണ്ടിൽ പ്രവർത്തനമാരംഭിച്ചതാണ് ഈ  ക്ഷേത്രം. ലോകത്തിലെ ഏറ്റവും മനോഹരമായ ജൈന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏതോ ഒരു മായാലോകത്തെത്തിയ പ്രതീതി. ഭക്തിയും വിശ്വാസവും ആരാധനയും കൊണ്ടല്ല മനസ്സ്​ കീഴടങ്ങുക; മാർബിളിൽ കൊത്തി മിനുക്കിയ അവിശ്വസനീയമാ ശിൽപഭംഗി കൊണ്ടാണ്​. 1147-49 ൽ വാസ്തുപാൽ, തേജ്പാൽ സഹോദരങ്ങളാണ് ഇതി​​​​െൻറ പ്രവർത്തി പൂർത്തിയാക്കിയത്. ദിൽവാര ജെയിൻ ക്ഷേത്രത്തിൽ മാർബിളുകളിൽ അത്ഭുതം  തീർത്ത അഞ്ചോളം ക്ഷേത്ര സമുച്ചയങ്ങളുണ്ട്​. വിമല്‍ വാസഹി, ലുന വാസഹി, പിതാല്‍ ഹര്‍, ഖട്ടാര്‍ വാസഹി, മഹാവീര്‍ സ്വാമി എന്നിവയാണവ.

ദിൽവാര ജെയ്​ൻ ടെമ്പിളിനുള്ളിലെ മാർബിൾ കൊത്തുപണികൾ
 

മാർബിളിൽ മെനഞ്ഞ ലോക വിസ്​മയമാണ്​ താജ്മഹൽ എന്നതിൽ തർക്കമില്ല. എന്നാൽ, ഈ ക്ഷേത്രത്തിനകത്ത് കയറിയപ്പോൾ താജ്മഹലിനെ വെല്ലുന്ന  ശില്പചാതുരിയാണ് കാണാനാവുക. സമാനതകളില്ലാത്ത ശിൽപചാതുരിയുടെ ഉത്തമ ഉദാഹരണം. ഇതി​​​​െൻറ മനോഹാരിത കണ്ട വിഖ്യാതനായ ഒരു ലേഖകൻ പറഞ്ഞത് ഗൈഡ് എടുത്തു പറഞ്ഞു.  'താജ് ഇവിടെ ഉണ്ടെങ്കിലും ദിൽവാര ജൈൻ  ക്ഷേത്രം പോലെ ഉദാത്തകലാ സൗന്ദര്യം ലോകത്തെവിടെയും കാണാൻ കഴിയില്ല..' ഇത് ലോകാത്ഭുതങ്ങളിൽ പെടാതെ ​േപായത്​ മറ്റൊരു അത്​ഭുതമായി തോന്നുന്നു. സഞ്ചാരികൾ താജിനെക്കാൾ പ്രിയതരമായി ഈ ക്ഷേത്രത്തെ വിലയിരുത്തുണ്ട്. താജിനും എത്രയൊ നൂറ്റാണ്ടു മുമ്പേ പണിത മഹനീയ ക്ഷേത്രമാണ് ദിൽവാര ജൈൻ ക്ഷേത്രം.  

ഗുജറാത്തിലെ സോളങ്കി വംശ രാജാവിന്റെ മന്ത്രിമാരായ വാസ്തുപാൽ, തേജ്പാൽ സഹോദരങ്ങളാണ്  ഈ ക്ഷേത്രം പണിയാൻ നേതൃത്വം വഹിച്ചത്.  കലാ സൗന്ദര്യത്താലും വാസ്തു കലയുടെ ഉത്കൃഷ്ട മാതൃകയാലും സമ്പന്നമാണ് ഇൗ ക്ഷേത്രസമുച്ചയം. അഞ്ചോളം ക്ഷേത്ര സമുച്ചയങ്ങളുടെ കൂട്ടത്തിൽ വിമൽ വാസഹി ക്ഷേത്രമാണ് ഏറ്റവും പഴയത്. കൊത്തുപണികളുടെ വൈശിഷ്​ട്യമാണ്​ മറ്റ്​ ചരിത്ര സ്​മാരകങ്ങളെക്കാൾ ഇതിനെ വേറിട്ടതാക്കുന്നത്​.

ക്ഷേത്രത്തിലെ ആദി നാഥി നാഥ്‌  വിഗ്രഹത്തി​​​​െൻറ കണ്ണുകൾ യഥാർത്ഥ മുത്തുകൾ പതിച്ചാണ് നിർമിച്ചിരിക്കുന്നത്. കഴുത്തിൽ അണിഞ്ഞ ബഹു മൂല്യങ്ങളായ രത്നങ്ങളുടെ ഹാരവും അതി മനോഹരം. പുറത്തു നിന്നും നോക്കുമ്പോൾ സാധാരണമെന്ന് തോന്നിക്കുന്ന അഞ്ച് ക്ഷേത്രങ്ങളുടെ ഈ സമുച്ചയങ്ങളിൽ പൂക്കൾ, ഇലകൾ, മറ്റ് ആകർഷങ്ങളായ നൃത്തരൂപങ്ങൾ എന്നിവയാൽ ആലംകൃതമായതും  കൊത്തുപണികളുമുള്ള മച്ചുകൾ,   മാർബിളിൽ മനോഹരമായി കൊത്തിയെടുത്ത പക്ഷിമൃഗാദികളുടെ സുന്ദര ശിൽപങ്ങൾ, വെളുത്ത തൂണുകളിലെ തോരണങ്ങൾ ഇവ കൂടാതെ ജൈന തീർത്ഥാടരുടെ പ്രതിമകൾ എന്നിവയും വിമൽവാർ സാഹിക്ഷേത്രത്തിലെ അഷ്ട കോണാകൃതിയിലുള്ള  മുറികളും അവിശ്വസനീയമായി ​േതാന്നി. കഠിനമായ മാർബിൾ ഫലകങ്ങൾ മെഴുകുപോലെ ആ ശിൽപികളുടെ കൈകളിൽ വഴങ്ങിക്കൊടുത്തിരിക്കണം.

ഏകദേശം പതിനയ്യായിരത്തോളം ശിൽപികളുടെയും അത്രതന്നെ തൊഴിലാളികളുടെയും വർഷങ്ങൾ നീണ്ട അക്ഷീണ പ്രയത്നത്തിന്റെ സാഫല്ല്യമാണിത്​.  പല വട്ടങ്ങളിലായി പുതുക്കി പണികളും നടത്തിയിട്ടുണ്ട്. ഈ കെട്ടിട സമുച്ചയ നിർമാണത്തിന് 18 കോടിയിലധികം ചെലവഴിച്ചതായാണ്​ കണക്കാക്കപ്പെടുന്നത്. ഇതി​​​​െൻറ മഹിമ അറിഞ്ഞ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു, പ്രസിഡൻറ്​ രാജേ​​ന്ദ്ര പ്രസാദ്​, ഇന്ദിര ഗാന്ധി തുടങ്ങിയവർ ഇവിടം സന്ദർശിച്ചതായി രേഖകളുണ്ട്.

                                                                                                                                                                                                                  (തുടരും)

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT