????????? ???????? ????? ??????? ????????? ???????? ??? ??? ???? ??? ???? ??????? ???? ??????????? ????? ????? ? ???????????

രാജ്യം വളരെ ഭീതിയുടെയും ആകാംക്ഷയുടെയും പ്രതീക്ഷകളുടെയും നാളുകളിലൂടെയാണ് കടന്നുപോകുന്നത്​. വർഗീയതയും വികസനവും അഴിമതിക്കഥകളുമടക്കം നിരവധി വിഷയങ്ങളുമാണ്​ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവുന്നു. സമൂഹ മാധ്യമങ്ങളിലടക്കമുള്ള സഞ്ചാരികളും ഇൗ ചർച്ചകളിൽ സജീവമായി പ​ങ്കെടുത്തു. അതിൽ പലരും പങ്കുവെച്ച പ്രധാന ഉത്ക ണ്ഠ, വീണ്ടും ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിലേറിയാൽ നമ്മുടെ സ്വതന്ത്ര യാത്രകൾക്കും ഇഷ്ട ഭക്ഷണ വിഭവങ്ങൾക്കും സഡ ൻ ബ്രേക്കിടേണ്ടി വരുമോ എന്നായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യയിലടക്കം യാത്ര പോയ പലർക്കും വർഗീയവ ിഷം ചീറ്റുന്നവരിൽനിന്നും ഒരുപാട് ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

വാളയാറിന് സമീപത്തെ പശ്ചിമഘട്ട മലനിരകൾ

രാജ്യത്തി​​​​െൻറ സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുേമ്പാൾ അതിന് പരിഹാരമേകാൻ യാ ത്രകൾക്കും ഒരുപരിധി വരെ കഴിയും. പരസ്പരം അടുത്തറിഞ്ഞ്, സ്നേഹം പങ്കിട്ട്, ഭക്ഷണം കഴിച്ച്, ഒരുമിച്ച് യാത്ര ചെയ്ത് രാജ്യങ്ങളും മതങ്ങളും ജാതികളും തീർത്ത അതിർവരമ്പുകൾ നമുക്ക് മായിച്ചുകളയാം. കഴിഞ്ഞ ഫെബ്രുവരിയിൽ നോർത്ത് ഇൗസ്റ ്റി​​​​െൻറ ഭാഗമായ സിക്കിമിലേക്ക് യാത്ര പോയിരുന്നു. അന്ന് രണ്ട് ദിവസം ഞങ്ങളുടെ വാഹനത്തി​​​​െൻറ സാരഥി സുഭാഷെന ്ന ചെറുപ്പക്കാരനായിരുന്നു. സന്തോഷങ്ങളും ചിരികളുമായി അദ്ദേഹം സിക്കിമിലെ മനം മയക്കുന്ന സുന്ദര കാഴ്ചകളിലേക്ക ് കൂട്ടിക്കൊണ്ടുപോയി. യാത്ര കഴിഞ്ഞ് പിരിയാൻ നേരത്താണ് ഞങ്ങൾ മുസ്ലിംങ്ങളാണെന്ന് അേദ്ദഹത്തിന് മനസ്സിലായത്. ഇ ൗ വിവരം അദ്ഭുതത്തോടെയാണ് സുഭാഷ് ഉൾക്കൊണ്ടത്. സിക്കിമിലെ ജനസംഖ്യയിൽ രണ്ട് ശതമാനത്തിന് താഴെയാണ് മുസ്ലിംങ്ങൾ. അതുകൊണ്ടുതന്നെ അദ്ദേഹത്തി​​​​െൻറ മനസ്സിൽ വികലമായ സങ്കൽപ്പങ്ങായിരുന്നു അവരെക്കുറിച്ച്. ഞങ്ങളോടൊപ്പം ചെല വഴിച്ച രണ്ട് ദിവസത്തെ അനുഭവങ്ങൾ ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുന്നതായി. മാസങ്ങൾ കഴിഞ്ഞിട്ടും സുഭാഷ് ഇപ്പേ ാഴും ഫോണിലൂടെ സൗഹൃദം പുതുക്കാറുണ്ട്. ഇത്തരം കപടമില്ലാത്ത, മതങ്ങളുടെ വേലിക്കെട്ടില്ലാത്ത സൗഹൃദങ്ങൾ തന്നെയാണ ് ഒാരോ യാത്രയിലും നമുക്ക് ലഭിക്കുന്ന മുതൽക്കൂട്ടുകൾ.


തമിഴ് മണ്ണിലേക്ക്< /strong>
2018 സെപ്റ്റംബർ എട്ടിനാണ് തമിഴ്നാട്ടിലൂടെയുള്ള യാത്ര തുടങ്ങുന്നത്. കൂടെയുള്ളത് ചെറുപ്പം മുതലെ കളിക്കൂ ട്ടുകാരായ സഹീറും ഫഹദും. ഒരുപാട് സ്ഥലങ്ങളാണ് പ്ലാൻ ചെയ്​തുവെച്ചിട്ടുള്ളത്. അതിൽ പ്രധാനം വ്യത്യസ്ത മതങ്ങളുടെ ആ രാധനാലയങ്ങളാണ്. ദൈവം ഒരുക്കിവെച്ച പ്രകൃതിയുടെ സുന്ദര കാഴ്ചകളിൽനിന്ന് ഒഴിഞ്ഞുമാറി, മനുഷ്യ മനസ്സുകൾക്ക് സാന്ത ്വനവും പ്രതീക്ഷയും നൽകുന്ന ആത്മീയ ഇടങ്ങൾ തേടിയാണ് ഇത്തവണത്തെ യാത്ര. മൂന്ന് ദിവസം കൊണ്ട് ഏകദേശം 1200 കിലോമീറ്റർ താണ്ടണം. അതുകൊണ്ട് പുലർച്ച അഞ്ചിന് തന്നെ മലപ്പുറത്തുനിന്നും കാറുമായി പുറപ്പെട്ടു. നാടും നഗരവുമൊന്നും ഉണർന ്നിട്ടില്ല. 300 കിലോമീറ്റർ അകലെ തിരുച്ചിറപ്പള്ളിക്ക് സമീപത്തെ ശ്രീരംഗം എന്ന കൊച്ചുദ്വീപാണ് ആദ്യ ലക്ഷ്യസ്ഥാന ം.

തമിഴ്നാട്ടിലെ കരൂർ നഗരത്തിന് സമീപം മോപ്പഡിൽ യാത്ര ചെയുന്ന കുടുംബം

കേരളത്തിന് തണലേകുന്ന പശ്ചിമഘട്ട മലനിരകൾ മാറിനിൽക്കുന്ന വാളയാർ വഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുേമ്പാൾ വെളിച്ചം പരന്നിട്ടുണ്ട്. നാല് വരി പാതയിലൂടെ 100 കിലോമീറ്റർ വേഗതയിൽ വണ്ടി മുന്നോട്ട് കുതിക്കുകയാണ്. കോയമ്പത്തൂർ നഗരത്തിന് സമീപത്തുകൂടി പോകുന്ന സേലം -കൊച്ചി ഹൈവേയിലൂടെയാണ് യാത്ര. ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോൾ വലത്തോട്ട് തിരിയാൻ ഗൂഗിൾ മാപ്പിൻറെ നിർദേശം. ഇനി യാത്ര കോയമ്പത്തൂർ -ചിദംബരം ദേശീയ പാതയിലൂടെയാണ്. നാല് വരിയില്ലെങ്കിലും സാമാന്യം വലിയ പാത തന്നെയാണിത്. സുലൂരും പല്ലടവും കഴിഞ്ഞതോടെ റോഡിന് വീണ്ടും വീതികൂടി. ഇരുഭാഗത്തും കൃഷിയിടങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇതിനിടക്ക് ഗ്രാമങ്ങളും കൊച്ചുപട്ടങ്ങളും മിന്നിമറയുന്നു.

കാവേരി ഒഴുകുന്ന വഴികൾ
കരൂർ നഗരം പിന്നിട്ടപ്പോഴേക്കും യാത്രക്ക് കൂട്ടായി കാവേരി നദിയുമെത്തി. കേരളത്തോട്​ തൊട്ടുരുമ്മി നിൽക്കുന്ന കുടകിലെ പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന ഇൗ നദി കർണാടകയിലൂടെ 312 കിലോമീറ്റർ പിന്നിട്ട് ധർമപുരിയിലാണ്​ തമിഴ്നാടിനോട്​ ചേരുന്നത്​. പിന്നീട് ബംഗാൾ ഉൾക്കടൽ വരെ 416 കിലോമീറ്റർ ദൂരത്തിൽ പരന്നൊഴുകുന്ന കാവേരി തമിഴ് മണ്ണി​​​​െൻറ ജീവനാഡി തന്നെയാണ്. ഇതിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് തമിഴ്നാടും കർണാടകയും തമ്മിലെ തർക്കത്തിന് ഒരു നൂറ്റണ്ട് പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല. മൈസൂരിന് സമീപത്തെ കൃഷ്ണരാജസാഗർ അണക്കെട്ട് കാവേരി നദിയിലാണ്. ബംഗളൂരു നഗരത്തി​​​​െൻറയും മൈസുരുവി​​​​െൻറയും ദാഹം തീർക്കുന്നത് ഈ അണക്കെട്ടിലെ വെള്ളമാണ്. അതുപോലെ കാഴ്ചയുടെ വിരുന്നൂട്ടുന്ന ഹൊഗനക്കൽ വെള്ളച്ചാട്ടം ഉൾപ്പെടെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇൗ നദിയോട് ചേർന്നുനിൽക്കുന്നു.

കാവേരി നദി. തിരുച്ചിറപ്പള്ളിയിൽനിന്നുള്ള ദൃശ്യം

തിരുച്ചിറപ്പള്ളി എത്തുന്നത് വരെ ഏകദേശം 50 കിലോമീറ്റർ ദൂരം വഴികാട്ടിയായി കാവേരിയുണ്ട്. പുഴയൊഴുകുന്ന ഭാഗത്തെല്ലാം നല്ല പച്ചപ്പാണ്. ഇതുവരെ യാത്ര ചെയ്തതിൽനിന്ന്​ വ്യത്യസ്തമായി ധാരാളം വീടുകളും കാണാം. അതിനാൽ ഇവരുടെ കാർഷികാവശ്യത്തിനും മറ്റുമായി കിലോമീറ്ററുകൾ ഇടവിട്ട് കുടിവെള്ള പദ്ധതികളുടെ കിണറുകളും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരു മണിയോടെ, ട്രിച്ചി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിരുച്ചിറപ്പള്ളി നഗരത്തിലേക്ക് പ്രവേശിച്ചു.

ശ്രീരംഗമെന്ന കൊച്ചുദ്വീപ്
തിരുച്ചിറപ്പള്ളിയിൽനിന്ന് കാവേരി നദിക്ക് കുറുെകയുള്ള പാലം കടന്നുവേണം ശ്രീരംഗമെത്താൻ. പാലത്തിൽ വണ്ടി നിർത്തി കാവേരിയുടെ കാഴ്ച കൺകുളിർക്കെ കണ്ടു. ഒരുപാട് ജനതക്ക് ദാഹജലമേകി പുഴ ശാന്തമായി ഒഴുകുന്നു. ഇടക്കുള്ള മണൽത്തിട്ടകളിൽ നൽക്കാലികൾ പുല്ല് തേടിയെത്തിയിട്ടുണ്ട്്. ഇവിടെനിന്ന് 20 കിലോമീറ്റർ അകലെയാണ് ഒന്നാം നൂറ്റാണ്ടിൽ ചോള രാജാക്കൻമാരുടെ കാലത്ത് പണികഴിപ്പിച്ച കല്ലണയുള്ളത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ ഇൗ അണക്കെട്ട് 19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പുതുക്കിപ്പണിതു.

കാവേരി നദിയുടെ തീരത്തെ ശ്രീരംഗം ദ്വീപ്

ഏകദേശം 500 മീറ്റർ നീളമുള്ള പാലം കഴിഞ്ഞതോടെ ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമെത്തി. തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഒരു ദ്വീപ് നഗരമാണ് ശ്രീരംഗം. ഒരു വശത്ത് കാവേരിയും മറുവശത്ത് പോഷകനദിയായ കൊള്ളിടവുമാണുള്ളത്. ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന വിഷ്ണുഭക്തരാണ് ഇൗ നഗരത്തിലെ ഭൂരിഭാഗം ജനത. ഇവിടത്തെ പ്രധാന ആകർഷണം ശ്രീരംഗനാഥ സ്വാമി ക്ഷേത്രമാണ്. അനന്തശയനരൂപത്തിലുള്ള വിഷ്ണുപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ധാരാളം വിഷ്ണുഭക്തർ എത്തിച്ചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം. ക്ഷേത്ര വെബ്‌സൈറ്റുപ്രകാരം ഇതാണ് ലോകത്തിലെ പൂജ നടക്കുന്ന ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമായി പറയുന്നത്. നാല് കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. കംബോഡിയയിലെ ആങ്കർ വാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോൾ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നില്ല.

ശ്രീരംഗം നഗരത്തിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തി​​​െൻറ പ്രധാന ഗോപുരം

തലക്ക് മീതെ സൂര്യൻ കത്തിയാളുകയാണ്. അതുകൊണ്ട് തന്നെ ക്ഷേത്രസന്ദർശനത്തിന് കൂടുതൽ സമയം ചെലവഴിച്ചില്ല. അടുത്തുള്ള ഹോട്ടലിൽ കയറി ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും വണ്ടിയിൽ കയറി. പുറത്തെ ചൂട് 39 ഡിഗ്രിയിൽ എത്തിയിട്ടുണ്ടെന്ന് വാഹനത്തിനകത്തെ തെർമോമീറ്റററിൽ തെളിഞ്ഞുകാണാം.


ചരിത്രമുറങ്ങുന്ന തഞ്ചാവൂർ
ശ്രീരംഗത്തുനിന്ന് ഗൂഗിൾ മാപ്പി​​​​െൻറ നിർദേശാനുസരണം, മുമ്പ് പറഞ്ഞ കല്ലണക്ക് മുകളിലുള്ള പാലത്തിലൂടെയാണ് തിരുച്ചിറപ്പള്ളിയിലേക്ക് കടന്നത്. നഗരം പിന്നിട്ടതോടെ കാവേരി നദിയും കാണാമറയത്തായി. വ്യാവസായിക കേന്ദ്രങ്ങൾ കഴിഞ്ഞ് ഗ്രാമങ്ങൾ അടുക്കുന്തോറും നെൽകൃഷി വ്യാപകമായി കാണാൻ തുടങ്ങി. തമിഴ്നാടി​​​​െൻറ നെല്ലറയായ തഞ്ചാവൂർ ജില്ലയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. കല്ലണയിൽനിന്നുള്ള കാവേരി വെള്ളം തന്നെയാണ് ഈ നെല്ലറയുടെ ശക്തി.

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്ര കവാടം

ട്രിച്ചിയിൽനിന്ന് 60 കിലോമീറ്റർ പിന്നിട്ട് തഞ്ചാവൂരിലെത്തുേമ്പാൾ നാല് മണിയായി. ആയിരക്കണക്കിന് വർഷങ്ങളുടെ കഥപറയാനുള്ള ഇൗ നഗരത്തിൽ കാൽ കുത്തുേമ്പാൾ കാലം അറിയാതെ പിന്നിലേക്ക് സഞ്ചരിക്കും. ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഇൗ പുരാതന നഗരം. കർണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കർണാടക സംഗീതത്തി​​​​െൻറ ഇരിപ്പിടമായാണ് ഇൗ നഗരത്തെ വിശേഷിപ്പിച്ചിരുന്നത്. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇൗ നാടി​​​​െൻറ അഭിമാനങ്ങളാണ്. ചോള രാജാക്കന്മാരുടെ ഭരണകാലം മുതലാണ് ഈ നഗരം പ്രസിദ്ധമായത്.


വിസ്മയിപ്പിച്ച് ബൃഹദീശ്വര ക്ഷേത്രം
തഞ്ചാവൂരിലെ പ്രധാന ആകർഷണം ബൃഹദീശ്വര ക്ഷേത്രമാണ്. വലിയ മതിൽക്കെട്ടുകൊണ്ടാണ് ക്ഷേത്രം സംരക്ഷിച്ചിട്ടുള്ളത്. ഇതിന് നടുവിലുള്ള ഗോപുരവാതിലിലൂടെ അകത്തേക്ക് കയറി. പാദരക്ഷകൾ അഴിച്ചുമാറ്റി വേണം ക്ഷേത്രം ചുറ്റിക്കാണാൻ. ചുറ്റും മനോഹരമായ നടപ്പാതകൾ വിരിച്ചുവെച്ചിട്ടുണ്ട്. വിശ്വാസികളും സഞ്ചാരികളുമായ നിരവധി പേർ ഉണ്ടെങ്കിലും വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളംകെട്ടി നിൽക്കുന്നു. ക്ഷേത്രവും പരിസരവും വളരെയധികം വൃത്തിയോടെയാണ് പരിപാലിക്കുന്നത്. ചില സഞ്ചാരികൾക്ക് ഗൈഡുമാർ ഇവിടത്തെ പ്രത്യേകതകൾ വർണിച്ച് കൊടുക്കുന്നുണ്ട്. അവരുടെ കൂടെ ഞങ്ങളും കൂടി.

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം

ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജ ചോഴനാണ് ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി 985ൽ തുടങ്ങിയ നിർമാണം 1013ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇൗ ക്ഷേത്രം ഉൾപ്പെട്ടിട്ടുണ്ട്. വിമാനം എന്ന വാസ്തു ശിൽപ ശൈലിയിലാണ് പ്രധാന ഗോപുരം നിർമിച്ചിട്ടുള്ളത്. 66 മീറ്ററാണ് ഇതി​​​​െൻറ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരമാണിത്. ഇത്രയും വലിയ ഗോപുരത്തി​​​​െൻറ നിഴല്‍ ഉച്ചസമയത്ത് പോലും കാണില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് മുകളിലെ മകുടം 80 ടണ്‍ ഭാരമുളള ഒറ്റക്കല്ലില്‍ നിര്‍മിച്ചതാണ്.

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിലെ പ്രധാന ഗോപുരം

1000 വര്‍ഷങ്ങള്‍ പിന്നിട്ട ഈ ക്ഷേത്രം ആറ് ഭൂചലനങ്ങളും ഒരു വന്‍ തീപിടിത്തവും അതിജീവിച്ചു. തൂണുകളും ചുമരുകളും കൊത്തുപണികളും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ്. പൂർണമായും ഗ്രാനൈറ്റിലാണ് ഇതി​​​​െൻറ നിർമാണം. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത പ്രത്യേകതകളാണ് ബൃഹദീശ്വര ക്ഷേത്രത്തിനുള്ളത്. ക്ഷേത്ര ഭംഗിയും അതി​​​​െൻറ നിർമാണ മാസ്മരികതയും ആസ്വദിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചു. ചോള സാമ്രാജ്യത്തി​​​​െൻറ ശേഷിപ്പായ കൊട്ടാരം ഉൾപ്പെടെ നിരവധി കാഴ്ചകൾ തഞ്ചാവൂരിൽ ബാക്കിയുണ്ട്. എന്നാൽ, ഇനിയും ദൂരം ഏറെ താണ്ടാനുള്ളതിനാൽ അവയൊന്നും കാണാൻ മെനക്കെട്ടില്ല.


വേളാങ്കണ്ണിയിലെ പെരുന്നാൾ
തഞ്ചാവൂരിൽനിന്ന് വേളാങ്കണി ലക്ഷ്യമാക്കി വണ്ടിയിൽ കയറുേമ്പാൾ ചെഞ്ചായം പരത്തി സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ മാപ്പ് ഒാണാക്കി വീണ്ടും യാത്ര തുടങ്ങി. വീതികുറഞ്ഞ ഗ്രാമീണ പാതകളിലൂടെയാണ് യാത്ര. റോഡിന് ഇരുവശത്തും മരങ്ങൾ അതിര് കാക്കുന്നു. വൈകുന്നേരമായതിനാൽ റോഡിൽ നല്ല ജനത്തിരക്കുണ്ട്. മന്നാർഗുഡി വഴി 100 കിലോമീറ്റർ പിന്നിട്ട് വേളാങ്കണ്ണിയിലെത്തുേമ്പാൾ സമയം രാത്രി എട്ട് മണി. പള്ളിയിലെ പെരുന്നാളിന് അന്നാണ് കൊടിയിറങ്ങിയത്. അതുകൊണ്ട് തന്നെ ആ കൊച്ചുപട്ടണം ജനനിബിഡമായിരുന്നു. എൽ.ഇ.ഡി ലൈറ്റുകളുടെ വെളിച്ചത്തിൽ പള്ളി മിന്നിത്തിളങ്ങുകയാണ്. എല്ലാ വർഷവും ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് വേളാങ്കണ്ണി പള്ളിയിലെ പെരുന്നാള്‍ മഹോത്സവം. ഉത്സവത്തി​​​​െൻറ പത്താംദിനത്തിലാണ് പരിശുദ്ധ കന്യാമറിയത്തി​​​​െൻറ തിരുനാള്‍.

വേളാങ്കണ്ണി പള്ളി

നാഗപട്ടണം ജില്ലയിൽ ബംഗാൾ ഉൾക്കടലി​​​​െൻറ തീരത്താണ് ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് എന്ന വേളാങ്കണ്ണി പള്ളി സ്ഥിതി ചെയ്യുന്നത്. റോമൻ കത്തോലിക്കാ സഭയുടെ കീഴിലാണ് പള്ളി. ഉണ്ണിയേശുവിനെ കൈയിലേന്തിയ മാതാവി​​​​െൻറ രൂപമാണ് ഇവിടെയുള്ളത്. 16ാം നൂറ്റാണ്ടിലാണ് പള്ളി നിർമിക്കുന്നത്. ഇൗ സ്ഥലത്തും സമീപപ്രദേശത്തും മാതാവി​​​​െൻറ ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും നടന്നതായ െഎതീഹ്യങ്ങൾ നിരവധിയുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ കടല്‍ക്ഷോഭത്തിൽനിന്ന് രക്ഷപ്പെട്ട ഒരു സംഘം പോര്‍ച്ചുഗീസ് നാവികരാണ് പള്ളി ആദ്യമായി നവീകരിക്കുന്നത്. വലിെയാരു ദുരന്തത്തിൽനിന്ന് കാത്തത് വേളാങ്കണ്ണി മാതാവാണെന്നായിരുന്നു അവരുടെ വിശ്വാസം.

വേളാങ്കണ്ണി പള്ളിക്ക് സമീപം വിശ്വാസികൾ സ്ഥാപിച്ച ആമപ്പൂട്ടുകൾ

അഞ്ചേക്കറില്‍ പരന്നുകിടക്കുന്നതാണ് പള്ളി സമുച്ചയം. കിഴക്കി​​​​െൻറ ലൂർദെന്ന് അറിയപ്പെടുന്ന ഇൗ പള്ളിയെ മാർപ്പാപ്പ 1962ൽ ബസിലിക്കയായി ഉയർത്തി. ബസിലിക്ക പള്ളിയുടെ വടക്കുഭാഗത്താണ് നടുത്തട്ടുദേവാലയം. തെക്കുഭാഗത്ത് അര്‍ച്ചനാനുരഞ്​ജന ദേവാലയമുണ്ട്. കൂടാതെ ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് മാതാവ് പ്രത്യക്ഷപ്പെെട്ടന്ന് വിശ്വസിക്കുന്ന മാതാകുളവും പള്ളിയുമുള്ളത്. ക്രിസ്ത്യാനികൾക്ക് പുറമെ വിവിധ മതസ്തരും ഇവിടെ ആരാധനക്കെത്തുന്നു. അതുകൊണ്ട് തന്നെ മറ്റു പള്ളികളിൽ കാണാത്ത വിചിത്രമായ പലതരം വഴിപാടുകള്‍ വേളാങ്കണ്ണിയിലുണ്ട്. ഹൈന്ദവ ആചാരങ്ങളുമായിട്ടാണ് ഇവക്ക് സാമ്യം. തലമുണ്ഡനം ചെയ്യൽ, ആമപ്പൂട്ട്, മുട്ടിലിഴയൽ തുടങ്ങിയവ അതിൽപ്പെടും. ബസലിക്ക പള്ളിമുറ്റത്തുനിന്ന് മാതാകുളം പള്ളി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരമാണ് വിശ്വാസികൾ പ്രാർഥിച്ച് മുട്ടിലിഴയുന്നത്. വിവാഹമോചനം ഒഴിവാക്കാനാണ് ആമപ്പൂട്ട് എന്ന വഴിപാട്. കമ്പിവേലിയില്‍ താഴിട്ട് പൂട്ടി താക്കോല്‍ കടലിലെറിയുന്നതാണ് ഇൗ ആചാരം.

വേളാങ്കണ്ണി ബസിലിക്ക പള്ളിമുറ്റത്തുനിന്ന് മാതാകുളം പള്ളി വരെ പ്രാർഥിച്ച് മുട്ടിലിഴയുന്ന വിശ്വാസികൾ

പള്ളിയോട് അനുബന്ധിച്ച് വളർന്ന പട്ടണമാണ് വേളാങ്കണ്ണി. പെരുന്നാളായതിനാൽ താമസ സ്ഥലങ്ങൾ മിക്കതും നിറഞ്ഞിട്ടുണ്ട്. പള്ളിയിൽനിന്ന് കുറച്ച് അകലെയായിട്ടാണ് റൂം എടുത്തത്. 500 കിലോമീറ്റർ താണ്ടിയതി​​​​െൻറ ക്ഷീണമുണ്ട് മൂന്നുപേർക്കും. കൂടാതെ അടുത്ത ദിവസങ്ങളിൽ രാമേശ്വരം, ഏർവാടി, മധുരൈ എന്നീ സ്ഥലങ്ങൾ കൂടി സന്ദർശിക്കാനുള്ളതാണ്. അതുകൊണ്ട് തന്നെ കിടക്ക കണ്ടതും ഉറങ്ങാൻ കിടന്നതും ഒരുമിച്ചായിരുന്നു.

ട്രാവൽ ടിപ്​സ്​
ഷൊർണൂർ, പാലക്കാട് വഴി ദിവസവും തിരുച്ചിറപ്പള്ളിയിലേക്കും ശ്രീരംഗത്തേക്കും തഞ്ചാവൂരിലേക്കും ട്രെയിൻ സർവിസുണ്ട്. അതുപോലെ വേളാങ്കണ്ണിയിലേക്കും സമീപത്തെ നാഗപട്ടണത്തേക്കും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിൻ ലഭിക്കും. പെരുന്നാൾ കാലത്ത് വേളാങ്കണ്ണിയിലേക്ക് നിരവധി സ്പെഷൽ ട്രെയിനുകളാണ് സർവിസ് നടത്താറ്. തിരുച്ചിറപ്പളി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നെടുമ്പാശ്ശേരിയിൽനിന്ന് ദിവസേന നേരിട്ട് വിമാനവുമുണ്ട്.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.