കൊച്ചിയുടെ മൺസൂൺ ആഘോഷിക്കാൻ മെജസ്​റ്റിക് പ്രിൻസസ് 

മട്ടാഞ്ചേരി: കൊച്ചിയുടെ മൺസൂൺ നേരിട്ടറിയാൻ ഒഴുകുന്ന കടൽക്കൊട്ടാരമായ ‘മെജസ്​റ്റിക് പ്രിൻസസ്’ ആഡംബര കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ ആറിന് കൊച്ചി തുറമുഖ​െത്തത്തിയ ലോകത്തിലെ ഏറ്റവും വലിയ ആഡംബരകപ്പലുകളി​െലാന്നായ കപ്പൽ വൈകീട്ട് ആറിന് മടങ്ങി. ഇതാദ്യമായാണ് ​പ്രിൻസസ്​ കൊച്ചിയിലെത്തുന്നത്. 3400 വിനോദസഞ്ചാരികളും 1360 ജീവനക്കാരുമായാണ് കപ്പൽ കൊച്ചിയിലെത്തിയത്. കൊച്ചി, ആലപ്പുഴ തുടങ്ങിയിടങ്ങളിലെ വിനോദ കേന്ദ്രങ്ങൾ, സ്മാരകങ്ങൾ, പൗരാണിക കെട്ടിടങ്ങൾ എന്നിവ സന്ദർശിച്ച വിനോദസഞ്ചാരികൾക്ക്‌ കൊച്ചിയിലെ മൺസൂൺ മഴ വേറിട്ട അനുഭവമായി. റൗണ്ട് ടേൺ സമ്പ്രദായത്തിലൂടെ 100 വിനോദ സഞ്ചാരികൾ കൊച്ചിയിലിറങ്ങി നെടുമ്പാശ്ശേരിയിൽനിന്ന്​ വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങിയപ്പോൾ പുതുതായി 100 സഞ്ചാരികൾ വിമാനമാർഗ്ഗം എത്തി കൊച്ചിയിൽ നിന്നുള്ള കപ്പൽയാത്രയിൽ പങ്കുചേർന്നു. ദുബൈയിൽനിന്ന് കൊച്ചിയിലെത്തിയ കപ്പൽ കൊളംബോക്ക്​ തിരിച്ചു. തുടർന്ന് മലേഷ്യ വഴി സിംഗപ്പൂരിലെത്തും. 

മാർച്ചിലാണ് കപ്പൽ സഞ്ചാരികളെയും വഹിച്ചുള്ള യാത്രക്ക് തുടക്കമിട്ടത്. 143 ടൺ കേവുഭാരമുള്ള കപ്പലിന് 19 നിലകളിലായി 1780 മുറികളും കലാ, കായിക വിനോദങ്ങൾക്കായുള്ള സൗകര്യങ്ങളുമുണ്ട്. 330 മീറ്റർ നീളമുള്ള പ്രിൻസസ് തുറമുഖത്തെ എറണാകുളം വാർഫിലാണ് നങ്കൂരമിട്ടത്. ഇവിടെനിന്ന് സാമുദ്രികയിലെത്തിയ സഞ്ചാരികൾ നടപടികൾ പൂർത്തിയാക്കിയാണ് വിവിധ കേന്ദ്രങ്ങളിലേക്ക്​ യാത്ര തിരിച്ചത്. 550 സഞ്ചാരികളെ ഇ-വിടെ നൽകിയും തുറമുഖം സഹായിച്ചു. നൂറ്റമ്പതോളം ബസുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളിലായാണ് സഞ്ചാരികൾ നാടുകാണാനിറങ്ങിയത്. ജി.എ.സി ഷിപ്പിങ്ങാണ് ക്ലിയറിങ്​ ഏജൻറ്​. ലോട്ടസ്​ ടൂർസ് ട്രാവൽസ് കപ്പൽ ഏജൻറുമാണ്. പ്രിൻസസി​​െൻറ വരവോടെ 55 ലക്ഷം രൂപയാണ് കൊച്ചി തുറമുഖത്തിന്​ വരുമാനം. ഇതോടൊപ്പം മൺസൂൺ ടൂറിസത്തിന് പ്രോത്സാഹനമാകുകയും ചെയ്യും.

Tags:    
News Summary - majestic princess in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.