???????? ????????? ?????????? ?????? ??????????????????????? ??????

കാനനക്കാഴ്ചകള്‍ പറന്നുപിടിക്കാന്‍ ഡ്രോണ്‍ എത്തുന്നു

സുല്‍ത്താന്‍ ബത്തേരി: വനത്തിനുള്ളിലെ കാഴ്ചകളും വന്യമൃഗങ്ങളുടെ വിഹാരവും ആകാശത്തുനിന്ന് ഒപ്പിയെടുക്കാന്‍ ഡ്രോണ്‍ കാമറകളത്തെുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മുത്തങ്ങവനത്തില്‍ ഡ്രോണ്‍ കാമറകളത്തെി വനത്തിന്‍െറ ആകാശദൃശ്യങ്ങള്‍ പകര്‍ത്തി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ പ്രോഗ്രാം ഓണ്‍ മൈക്രോ ഏരിയല്‍ വെഹിക്ള്‍സിലെ (എന്‍.പി.എം.ഐ.സി.എ.വി) ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ വയനാട് എന്‍ജിനീയറിങ് കോളജിലെ പ്രഫ. വി.ഐ. താജുദ്ദീന്‍ അഹമ്മദിന്‍െറ നേതൃത്വത്തിലാണ് അഞ്ചു ഡ്രോണുകള്‍ വനത്തിനുമുകളില്‍ പറത്തിയത്.

ഏറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് എസ്റ്റാബ്ളിഷ്മെന്‍റ് (എ.ഡി.ഇ), നാഷനല്‍ ഏറോസ്പേസ് ലബോറട്ടറീസ് (എന്‍.എ.എല്‍), ജെയിന്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ സംഘങ്ങളും പരീക്ഷണത്തില്‍ പങ്കെടുത്തു. വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറിന്‍െറ ശ്രമഫലമായാണ് പരീക്ഷണം നടത്തിയത്. ഉദ്ഭവ സ്ഥാനത്തുനിന്ന് ഏഴു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെദൂരം ഇവക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഐ.ആര്‍ (ഇന്‍ഫ്രാറെഡ്) കാമറകളും വിഡിയോകാമറകളും ഡ്രോണുകളില്‍ ക്രമീകരിക്കാനാകും. ഡ്രോണുകള്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനകംതന്നെ കമ്പ്യൂട്ടറില്‍ ദൃശ്യങ്ങള്‍ ലഭ്യമാകും.

ഐ.ആര്‍ കാമറകള്‍വഴി രാത്രിയിലെ കാഴ്ചകളും പകര്‍ത്താനാകും. ശല്യക്കാരായ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനും ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയുന്നതിനും ഇത്തരം കാമറകള്‍വഴി സാധിക്കും. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറുന്നതും എളുപ്പത്തില്‍ കണ്ടത്തൊനാകും. കാമറകള്‍ വാങ്ങിക്കുന്നതിന് പ്രപ്പോസല്‍ നല്‍കിയെന്നും അധികം താമസിയാതെ വയനാട് വന്യജീവിസങ്കേതത്തിനു മുകളിലൂടെ ഡ്രോണുകള്‍ പറക്കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.