ലാ​ൽ​ബാ​ഗി​ൽ പ്ര​വേ​ശ​ന, പാ​ർ​ക്കി​ങ് ഫീ​സ് ഉ​യ​ർ​ത്തി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത​മാ​യ ലാ​ൽ​ബാ​ഗ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ പ്ര​വേ​ശ​ന, പാ​ർ​ക്കി​ങ് ഫീ​സ് ഉ​യ​ർ​ത്തി. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ഉ​ദ്യാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നും പു​റ​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​മു​ള്ള നി​ര​ക്ക് ഹോ​ർ​ട്ടി​ക​ൾ​ച​ർ വ​കു​പ്പ് ഉ​യ​ർ​ത്തി​യ​ത്

. നി​ല​വി​ൽ പാ​ർ​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള 25 രൂ​പ 30 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ് നി​ര​ക്കും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 25 രൂ​പ​യി​ല്‍നി​ന്ന് 30 രൂ​പ​യാ​യും കാ​റു​ക​ളു​ടെ പാ​ര്‍ക്കി​ങ് നി​ര​ക്ക് 35 രൂ​പ​യാ​യും വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ത്തെ മൂ​ന്നു മ​ണി​ക്കൂ​റി​നു​ശേ​ഷം ഒാ​രോ മ​ണി​ക്കൂ​റി​നും അ​ഞ്ചു​രൂ​പ വീ​തം അ​ധി​കം ന​ല്‍ക​ണം. ആ​റു വ​യ​സ്സി​നും 12 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന ടി​ക്ക​റ്റി​ന് പ​ത്തു രൂ​പ​യും 12 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും 30 രൂ​പ​യും ന​ൽ​ക​ണം.

Tags:    
News Summary - entry-parking fee hike at Lalbagh Botanical Garden Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.