Posted On
date_range Updated On
date_range അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങൾ രണ്ടാഴ്ച അടച്ചിടും
അതിരപ്പിള്ളി: കോവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും. മെയ് നാല് വരെ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക് ചെ്യ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും.ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.