നീലഗിരിയിൽ വീണ്ടും പൈതൃക തീവണ്ടിയുടെ ചൂളംവിളി; ഏറ്റെടുത്ത്​ സഞ്ചാരികൾ

112 വർഷങ്ങൾ പഴക്കമുള്ള നീലഗിരി പർവത റെയിൽവേയുടെ ​തീവണ്ടി വീണ്ടും പുനരാരംഭിച്ചപ്പോൾ ഏറ്റെടുത്ത്​ സഞ്ചാരികൾ. കോവിഡിനെ തുടർന്ന്​ ഒമ്പത്​ മാസങ്ങൾക്ക്​ ശേഷമാണ്​ പാസഞ്ചർ ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​.

ആദ്യ നാളുകളിൽ തന്നെ മുഴുവൻ സീറ്റുകളും നിറഞ്ഞു​. നേരത്തെ ഡിസംബറിൽ ചാർട്ടർ ചെയ്​തവർക്കായി ട്രെയിൻ സർവിസ്​ നടത്തിയിരുന്നു. ഇത്​ ഏറെ വിമർശനങ്ങളാണ്​ വിളിച്ചുവരുത്തിയത്​. പവർത ട്രെയിൻ സർവിസ്​ സ്വകാര്യവത്​കരിച്ചുവെന്ന ആക്ഷേപം വരെ ഉയർന്നു. ഇത്​ നിഷേധിച്ച്​ അധികൃതർ രംഗത്തെത്തിയതോടെയാണ്​ സഞ്ചാരികൾക്ക്​ ആശ്വാസമായത്​.


തമിഴ്​നാട്​ സർക്കാർ ഇ-പാസിൽ വരുത്തിയ ഇളവുകളെ തുടർന്ന്​ നിരവധി പേരാണ്​ ഊട്ടിയുടെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്​. കൂടുതൽ സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ ട്രെയിൻ സർവിസും പുനരാരംഭിക്കുകയായിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ സർവിസ്​ നടത്തുന്നത്​. ഓൺലൈനായിട്ട്​ റിസർവ്​ ചെയ്​തവർക്ക്​ മാത്രമാണ്​ യാ​ത്ര ചെയ്യാനാവുക.

ഏഷ്യയിലെ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതുമായ മീറ്റർ ഗേജുകളിലൊന്നാണ്​​ നീലഗിരിയിലേത്​. മനോഹരമായ താഴ്‌വരകളിലൂടെയും മലനിരകളിലൂടെയുമണ്​ ഇത് കടന്നുപോകുന്നത്​.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും ഇത്​ അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിലാണ്​ ഇതിന്‍റെ സഞ്ചാരം. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ട്രെയിൻ സഞ്ചരിക്കുന്നത്. 

മേട്ടുപ്പാളയത്തുനിന്ന്​ ഊട്ടിയിലേക്കുള്ള ട്രെയിൻ സമയവിവരം


ഊട്ടിയിൽനിന്ന്​ മേട്ടുപ്പാളയത്തേക്കുള്ള ട്രെയിൻ സമയവിവരം


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.