???????? ??????? ??????????????? ???????????????? ??????

ഹിജാസിലെ തീവണ്ടിയൊച്ചകൾ 

മുഹമ്മദ് നബിയുടെ നഗരമെന്ന പേരിലറിയപ്പെടുന്ന മദീനയാണ് ഇസ്‌ലാമിക ടൂറിസത്തി​​​​​​െൻറ ആസ്ഥാനമായി ഇന്ന് അറിയപ്പെടുന്നത്. പ്രവാചകനഗരിയിലെ എണ്ണപ്പെട്ട പൈതൃകങ്ങളെ സംരക്ഷിക്കാനും ഇസ്‌ലാമിക നാഗരികതയെയും പൈതൃകത്തെയും പരിചയപ്പെടുത്താനുംവേണ്ടി സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആൻഡ്​ നാഷനല്‍ ഹെറിറ്റേജ് വിവിധ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാൻ വിവിധങ്ങളായ ബൃഹത്​ പ്രോജക്ടുകളാണ് രാജ്യത്തെങ്ങും ഇപ്പോൾ സജീവമാക്കിക്കൊണ്ടിരിക്കുന്നത്.   

ഹിജാസിലെ മ്യൂസിയം
 

 പ്രവാചകനഗരിയിലെ എണ്ണപ്പെട്ട പൈതൃകങ്ങളിൽപെടുത്തി സൗദി ഭരണകൂടം സംരക്ഷിച്ചുവരുന്ന ഒന്നാണ് ഹിജാസ് റെയിൽവേ മ്യൂസിയം. സൗദി ടൂറിസം-പുരാവസ്തു വിഭാഗത്തി​​​​​​െൻറ നിയന്ത്രണത്തിലുള്ള, നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ പുരാതന മ്യൂസിയം മസ്ജിദുന്നബവിയിൽനിന്ന്​ മൂന്നു കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. മദീന സന്ദർശനത്തിനെത്തുന്ന നിരവധി പേരാണ് പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ഈ  മ്യൂസിയം കാണാൻ ദിവസവും ഇവിടെ എത്തുന്നത്. സംസ്കൃതിയും ചരിത്രങ്ങളുടെ കലവറയും സമന്വയിപ്പിക്കുന്ന ഇവിടത്തെ പുരാതന ചരിത്രശേഷിപ്പുകൾ സന്ദർശകർക്ക്‌ അവാച്യമായ അനുഭൂതിയാണ് പകർന്നുനൽകുന്നത്.
 

ഹിജാസ്​ റെയിൽവേ മ്യൂസിയത്തിലെ പഴയ തീവണ്ടി എഞ്ചിൻ
 

 തുർക്കിയിലെ ഇസ്തംബൂളുമായി മക്ക, മദീന നഗരങ്ങ​െള ബന്ധിപ്പിക്കാൻ 1908ൽ നിർമിച്ചതാണ് ഹിജാസ് റെയിൽവേ. 2241 കിലോമീറ്റർ നീളത്തിൽ നിർമിച്ച, ചരിത്രപ്രാധാന്യമുള്ള ഈ റെയിൽപാത തുർക്കിയിൽനിന്ന്​ സിറിയ, ജോർഡൻ വഴിയാണ് സൗദിയിലെത്തുന്നത്. 1900 മുതൽ 1908 വരെ എട്ടു വർഷമെടുത്ത് പൂർത്തിയാക്കിയ റെയിൽവേയാണ് ഇതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അറേബ്യയുടെ ചില ഭാഗങ്ങൾ അന്ന് തുർക്കിയുടെ നിയന്ത്രണത്തിലായിരുന്നു. അക്കാലത്ത് മദീന, മദായിൻ സാലിഹ് തുടങ്ങിയ ചരിത്രനഗരങ്ങളെ തുർക്കിയുമായി ബന്ധിപ്പിക്കാൻവേണ്ടിയായിരുന്നു ഈ റെയിൽപാത പണിതത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർഡനിലേക്ക് പ്രവേശിക്കുന്നു. ജോർഡ​​​​​​െൻറ വടക്കൻ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. സിറിയയിലെ ദമസ്കസിൽനിന്ന്​ മദീനയിലേക്കുള്ള തീർഥാടനത്തിനുവേണ്ടിയാണ് ഈ പാത പ്രധാനമായും അന്ന് ഉപയോഗിച്ചിരുന്നതെന്ന് അറബി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഹിജാസ്​ മ്യൂസിയത്തിലെ കാഴ്​ചകൾ
 

ഹിജാസ് റെയിൽവേ ഉസ്മാനിയ ഖിലാഫത്തി​​​​​​െൻറ പ്രൗഢിയുടെ പ്രതീകംകൂടിയായിരുന്നു. 1864ലാണ്  റെയിൽവേയുടെ പ്രാരംഭ ചർച്ചകൾ നടന്നത്. ഒട്ടോമൻ ഭരണകാലത്ത് തുർക്കി ഖലീഫ അബ്​ദുൽ ഹമീദ് രണ്ടാമ​​​​​​െൻറ നിർദേശപ്രകാരം നിർമിച്ച ഈ പൗരാണിക റെയിൽവേ ഒന്നാം ലോകയുദ്ധത്തിനുശേഷം 1920ൽ പൂർണമായി തകർക്കപ്പെട്ടു. പിന്നീട്  ഇത് പുനർനിർമിക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ പല പദ്ധതികൾ ആവിഷ്കരി​െച്ചങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല. ജോർഡൻ, സിറിയ, സൗദി തുടങ്ങിയ രാജ്യങ്ങളുമായി തുർക്കി ഇപ്പോഴും ഇത് പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ഫലംകാണുകയാണെങ്കിൽ 20  ലക്ഷം ഹജ്ജ്^ഉംറ തീർഥാടകർക്ക് അത് ഏറെ ഉപകരിക്കും. മദീന റെയിൽവേ സ്​റ്റേഷനു സമീപം ഇവിടെ സ്ഥാപിച്ച മ്യൂസിയം അതി​​​​​​െൻറ പൗരാണിക പ്രതാപത്തി​​​​​​െൻറ ചരിത്രമാണ് വിളിച്ചോതുന്നത്.

ഹിജാസ്​ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പഴയകാല യുദ്ധോപകരണങ്ങൾ
 

നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഹിജാസ് റെയിൽവേ മ്യൂസിയം പ്രവാചകൻ മുഹമ്മദ് നബിയുടെ നഗരിയിലെ വേറിട്ട ഒരു കാഴ്‌ചതന്നെയാണ്. ഒന്നാം ലോക യുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ‘ഖിലാഫത്ത്’ നഷ്​ടപ്പെട്ടുപോയ ചരിത്രത്തി​​​​​​െൻറ നാൾവഴികൾ നമ്മുടെ മനസ്സിലേക്ക് ഇവിടെയെത്തിയാൽ  കടന്നുവരും. ഒരു തീവണ്ടിപ്പാളത്തിലൂടെ ഒരു സാമ്രാജ്യംതന്നെ തകർത്ത ചരിത്രമാണ് അറേബ്യക്ക് കുറിക്കാനുള്ളത്. ഖിലാഫത്തി​​​​​​െൻറ അഭിമാനത്തി​​​​​െൻറ വലിയ അടയാളമായ ഈ റെയിൽവേക്കുവേണ്ടി ലോക രാഷ്​ട്രങ്ങളുടെ നിസ്സീമമായ സഹായസഹകരണങ്ങൾ അന്ന് ഉണ്ടായിരുന്നതായി ചരിത്രം നമുക്ക് വിവരിച്ചുതരുന്നു. ഈ മഹത്തായ നിർമാണസംരംഭത്തിന് ഇന്ത്യയിൽനിന്ന്​  അന്ന് വലിയതോതിൽ സാമ്പത്തികസഹായം നൽകിയിരുന്നു. ഉസ്മാനിയ ഖലീഫ അന്ന് റെയിൽവേക്കുവേണ്ടി  ‘വഖ്ഫ്’ ധനം ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിലെ സമ്പന്നരായ അന്നത്തെ മുസ്‌ലിം സുൽത്താന്മാരും പണക്കാരായ വ്യാപാരികളും ഏറെ പിന്തുണ നൽകിയതായ ചരിത്രം അയവിറക്കുന്നുണ്ട്. ജർമൻ എൻജിനീയർമാരുടെ സാങ്കേതിക വിദ്യയും ​െബൽജിയത്തി​​​​​​െൻറ ഉരുക്കും തുർക്കികളുടെ കായികശേഷിയും ചേർന്നാണ് ഹിജാസ് റെയിൽവേയുടെ പൂർത്തീകരണം സാധ്യമാക്കിയത്. തീർഥാടകർക്ക് സുരക്ഷിതവും വേഗതയുമുള്ള വഴികൾ തേടാൻ മാത്രമല്ല; ഡമസ്കസിനും അന്നത്തെ ഹിജാസിനും ഇടയിലുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇത് ഏറെ സഹായകമായി. ഇരുപതാം നൂറ്റാണ്ടിൽ  ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്തുകൂടിയായിരുന്നു ഹിജാസ് റെയിൽവേ.

ഹിജാസ് മ്യൂസിയത്തിനു സമീപത്തെ അൻബരിയ മസ്​ജിദ്​
 

മദീനയിലെ ഹിജാസ് റെയിൽവേ സ്​റ്റേഷനോട് ചേർന്ന് ഇവിടെ സ്ഥാപിച്ച മ്യൂസിയം 2006ലാണ് ജനങ്ങൾക്ക് സന്ദർശിക്കാൻ തുറന്നുകൊടുത്തത്. തനിമ നഷ്​ടപ്പെടുത്താതെ റെയിൽവേയുടെ  അടയാളങ്ങളായി പലതും ഇവിടെ സംരക്ഷിച്ചുവരുന്നു. പഴയ പ്രതാപത്തി​​​​​​െൻറ കഥ പറയുന്ന ഈ മ്യൂസിയത്തിന് സമീപത്തായി കുട്ടികൾക്ക് ഉല്ലസിക്കാനും എല്ലാവർക്കും വിശ്രമിക്കാനുമുള്ള വിശാലമായ ഇടവും സംവിധാനിച്ചിട്ടുണ്ട്. ഉസ്മാനിയ രാജവംശത്തി​​​​​​െൻറ പിന്തുടർച്ചയായ ഒട്ടോമൻ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന പാരമ്പര്യ വീട്ടുപകരണങ്ങൾ, കറൻസികൾ, നാണയങ്ങൾ  തുടങ്ങി ചരിത്രംപേറുന്ന പലതും ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു. ആ കാലഘട്ടത്തി​​​​​​െൻറ മഹത്തായ സാമ്പത്തികഭദ്രതയും കരുത്തും വിളിച്ചോതുന്നതാണ് മ്യൂസിയത്തിലെ ഓരോ കാഴ്​ചയും. 

ഹിജാസിലെ സൂക്ക്​
 

ഡമസ്കസിൽനിന്ന്​്​ പ്രവാചകനഗരിയിലേക്കും മക്കയിലേക്കും പാത നീട്ടിയതി​​​​​​െൻറ സാമ്പത്തികവും സൈനികവുമായ നേർഅടയാളങ്ങളും നാൾവഴികളും ഇവിടെ കാണാൻ കഴിയും. ഹിജാസ് റെയിൽവേയുടെ പ്രതാപകാലത്ത് യാത്രക്കാർക്കുള്ള സൗകര്യങ്ങളും എൻജിൻ റിപ്പയർശാലകളും കൽക്കരി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന എൻജിനുകളും കമ്പാർട്ട്​മ​​​​​െൻറുകളുടെ അവശേഷിപ്പുകളും തകർന്ന റെയിൽപാളങ്ങളും തപ്തസ്മരണകൾ അയവിറക്കി സന്ദർശകർക്ക്‌ കാഴ്ചാനുഭവം ഒരുക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ അത്യപൂർവ ശേഖരണങ്ങളുടെ പ്രദർശനവും ഇവിടെ കാണാം. ഇസ്‌ലാമിക പാരമ്പര്യത്തി​​​​​​െൻറ ആധികാരികതയും ഉന്നതമായ മൂല്യങ്ങളും പ്രതിഫലിക്കുന്ന നേർചിത്രങ്ങൾ ശേഖരങ്ങളിലെ അപൂർവ കാഴ്‌ചയാണ്. ഇസ്‌ലാമിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ അന്നത്തെ ആളുകൾ നൽകിയ ശ്രദ്ധയും പരിഗണനയും നമുക്കിവിടെ ബോധ്യമാകും. ഇസ്‌ലാമിക കലകളുടെ സമഗ്രവും വിശാലവുമായ അവശേഷിപ്പുകളുടെ തന്മയത്വത്തോടെയുള്ള ചരിത്രശേഷിപ്പുകൾ ഇവിടെയുണ്ട്. കരിങ്കല്ലിൽ കൊത്തിവെച്ച വിശുദ്ധ ഖുർആ​​​​​​െൻറ ലിഖിതങ്ങൾ, കടലാസിൽ മനോഹരമായി എഴുതിയ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഖുർആൻ ഏടുകൾ എന്നിവ ഇവിടെ സന്ദർശകർക്ക്‌ കൗതുകം പകരുന്നു.  നൂറ്റാണ്ടുകൾക്കുമുമ്പുള്ള മരം, ഗ്ലാസ്, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, പിഞ്ഞാണങ്ങൾ, പഴയകാലത്തെ ഫോൺ, ആയുധങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയും ആകർഷണീയമായ രീതിയിൽ പ്രദർശിപ്പിച്ചതായി കാണാം. മ്യൂസിയനഗരിയിൽ ഒരുക്കിയിരിക്കുന്ന സൂക്കിലെ സ്ഥാപനങ്ങളിൽ വിൽക്കുന്നതത്രയും പുരാതന വസ്തുക്കളാണ്. അറബ്​ലോകത്തെ അമൂല്യമായ ശേഖരങ്ങൾ ചരിത്രകുതുകികൾക്കിവിടെ അമൂല്യമായ അറിവാണ് പകർന്നുനൽകുന്നത്. 

ഹിജാസിലെ റെയിൽവേലൈൻ
 

മദീനയിലെ ഹിജാസ് റെയിൽവേയുടെ സമീപത്തായി 1908ൽ ഒട്ടോമൻ സുൽത്താൻ അബ്​ദുൽ ഹമീദ് രണ്ടാമൻ പണികഴിപ്പിച്ച ‘അൻബരിയ’ എന്ന പേരിലറിയപ്പെടുന്ന മസ്ജിദും അതി​​​​​​െൻറ ചരിത്രപ്രാധാന്യത്തോടെ സൗദി ഭരണകൂടം ഇവിടെ സംരക്ഷിച്ചുവരുന്നു. അന്നത്തെ മേത്തരം  വാസ്തുശിൽപകലയുടെ ചാരുതയോടെ പണിതീർത്ത ഈ മസ്ജിദ് ഇവിടെ സന്ദർശിക്കുന്നവരെ ആകർഷിക്കുന്ന മറ്റൊരു ചരിത്രകൗതുകമാണ്. 
 

Tags:    
News Summary - hijas railway museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT