ലോകം യൂട്യൂബ് കാണുന്നത് ദിവസേന 100 കോടി മണിക്കൂർ

ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് ലോകത്താകമാനം ഒരു ദിനം കാണുന്നത് 100 കോടി മണിക്കൂർ. ഈ കണക്ക് പ്രകാരം ഒരു വ്യക്തിക്ക് ഇത്രയും മണിക്കൂർ വിഡിയോ കാണണമെങ്കിൽ 1 ലക്ഷം വർഷം ആയുസ്സ് വേണ്ടി വരും. യൂ ട്യൂബിൻെറ ഒഫീഷ്യൽ ബ്ലോഗിലാണ് ഇക്കാര്യമുള്ളത്. യൂട്യൂബ് റിപ്പോർട്ട് പ്രകാരം 2015ൽ പ്രതിദിന കാഴ്ച 50 കോടിയായിരുന്നു. 2014 അവസാനത്തോടെ 30 കോടിയുമായിരുന്നു. 2017ൽ വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്താകമാനം ഇൻറർനെറ്റ് ഉപഭോഗത്തിലുണ്ടായ വർധനവാണ് യൂട്യൂബിലെ കാഴ്ചക്കാരെ കൂട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ മുൻകാലത്തേക്കാൾ ഗുണമേന്മയുള്ള തരത്തിൽ ഇൻറർനെറ്റിന് വേഗത കൈവരിക്കാനായിട്ടുണ്ട്.

Tags:    
News Summary - YouTube touches 1 billion hours of video viewing per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.