വാർത്തകളിൽ നിറഞ്ഞ്​ റിലയൻസ്​ ജിയോ

കഴിഞ്ഞ വർഷം ഇന്ത്യയിൽ ടെക്​ ലോകത്ത്​ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്​ റിലയൻസ്​ ജിയോയും ഗാലക്​സി നോട്ട്​ 7നും ​വില കുറഞ്ഞ മൊബൈൽ ഫോണായ ഫ്രീഡും 251ഉം ആയിരുന്നു. ഇതിനൊപ്പം തന്നെ നിരവധി പുതിയ മോഡലുകളും ഇന്ത്യയിലെത്തി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, വിർച്വൽ റിയാലിറ്റി എന്നീ സംവിധാനങ്ങൾ വ്യാപകമായതും പോയ കാലത്തി​െൻറ കാഴ്​ചകളാണ്​. ഗാലക്​സി എസ്​ 7, ​െഎ ഫോൺ 7 എന്നിവയുടെ ​ലോഞ്ചിങ്ങാണ്​ മറ്റൊരു പ്രത്യേകത. നോക്കിയ പുതിയ ആൻഡ്രോയിഡ്​ ഫോണിലൂടെ വിപണിയിലേക്ക്​ തിരിച്ചുവരവ്​ പ്രഖ്യാപിച്ചതും 2016ലായിരുന്നു.

മാക്​ ബുക്ക്​ പ്രോയും വിൻഡോസ്​ സർഫസ്​ സ്​റ്റുഡിയോയും കമ്പ്യൂട്ടിങ്​ രംഗത്തെ കഴിഞ്ഞ വർഷത്തെ താരങ്ങളായിരുന്നു. വിൻഡോസും ലിനക്​സും ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചതും ആഗോളതലത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന്​.  ​ഡ്രൈവറില്ല കാറുകൾ വ്യാപകമാവുമെന്ന സൂചനകളും 2016 നമുക്ക്​ നൽകുന്നുണ്ട്​.

റിലയൻസ്​ ജിയോ

ഇന്ത്യയിലെ മൊബൈൽ നെറ്റ്​വർക്ക്​ രംഗത്തെ ചരിത്രത്തിലേക്കാണ്​ ജിയോയുമായി മുകേഷ്​ അംബാനി എത്തിയത്​. എകദേശം ആറ്​ മാസത്തേക്ക്​ മുഴവൻ സേവനങ്ങളും സൗജന്യമായി നൽകുകയെന്നത്​ ഏതൊരു മൊബൈൽ കമ്പനിയെ സംബന്ധിച്ചടത്തോളം ബുദ്ധിമു​േട്ടറിയ കാര്യമായിരുന്നു ഇതാണ്​ ജിയോ യാഥാർഥ്യമാക്കിയത്​. 3 ജി കണ്​കടിവിറ്റി പോലും ലഭ്യമല്ലാതിരുന്ന പല പ്രദേശങ്ങളിലും 4 ജി നെറ്റ്​വർക്ക്​ നൽകി ജിയോ ഇന്ത്യയെ ​െഞട്ടിച്ചു. മറ്റ്​ കമ്പനികൾ നിരവധി തവണ ജിയോയെ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ട്രായിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസംബർ 31ന്​ ജിയോ സൗജന്യ സേവനം നിർത്തുമെന്ന്​ അറിയിച്ചിരുന്നുവെങ്കിലും പിന്നീട്​ അത്​ മാർച്ച്​ 31 വരെ നീട്ടി നൽകുകയായിരുന്നു.

ഗാലക്​സി നോട്ട്​ 7

സാംസങ്ങി​െൻറ തലവര തന്നെ മാറ്റി മറിക്കാൻ ​കാരണമായ മോഡലാണ്​ കമ്പനി​ ആഗസ്​റ്റിൽ പുറത്തിറക്കിയ നോട്ട്​ 7. ഗൂഗ്ളി​െൻറ പിക്​സലിനെ മൽസരിക്കുന്നതിനായാണ്​​ നോട്ട്​7 സാംസങ്​ പുറത്തിറക്കിയത്​. എന്നാൽ, ​നോട്ട്​ 7 പൊട്ടി​ത്തെറിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെ സാംസങിന്​ തിരിച്ചടിയേറ്റു. ലോകത്താകമാനം 2.5 മില്യൺ ഫോണുകൾ കമ്പനിക്ക്​ തിരിച്ച്​ വിളിക്കേണ്ടി വന്നു. നോട്ട്​ 7 സാംസങിന്​ ഉണ്ടാക്കിയ നഷ്​ടം എകദേശം 2 ബില്യൺ ഡോളറാണ്​. പുതു വർഷത്തിലും നോട്ട്​ 7 ഉണ്ടാക്കിയ പ്രതിസന്ധി സാംസങിനെ അലട്ടുമെന്നുറപ്പാണ്​.

ഫ്രീഡം 251

​251 രൂപക്ക്​ സ്​മാർട്ട്​ഫോൺ ആരെയും ആകർഷിക്കുന്ന ഒാഫറുമായാണ്​ റിംഗിങ്​ ബെൽസ്​ എന്ന കമ്പനി രംഗത്തെത്തിയത്​. നിരവധി പേർ കമ്പനിയുടെ വെബ്​സൈറ്റിലെത്തി ഫോൺ ബുക്ക്​ ചെയ്​തു. പല ടെക്നോളജി വിദഗ്​ധൻമാരും ഇത്​ സാധ്യമാണോ എന്ന്​ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. ബുക്ക്​ ചെയ്​തവർക്ക്​ ഫോണുകൾ ലഭ്യമാകാതിരുന്നതോടു കൂടിയാണ്​ ഒാഫർ തട്ടിപ്പാണെന്ന്​ പലർക്കും ബോധ്യമായത്​. 

​െഎഫോൺ 7

ഒക്​ടോബറിലായിരുന്നു ആപ്പിൾ ​െഎഫോൺ 7 ഇന്ത്യയിൽ അവതരിപ്പിച്ചത്​. ​െഎഫോൺ 7​െൻറ 32 ജി.ബി വേരിയിൻറിന്​ 60,000 രൂപയായിരുന്നു ഇന്ത്യയിലെ വിപണി വില. കാലങ്ങളായി നിലനിന്നിരുന്ന ഉഹാപോഹങ്ങൾക്ക്​ അറുതി വരുത്തി കൊണ്ടാണ്​ ആപ്പിൾ പുതിയ ഫോണി​െൻറ ലോഞ്ച്​ നിർവഹിച്ചത്​. ഹെഡ്​ഫോൺ ജാക്ക്​ ഇല്ലാതെയാണ്​ പുതിയ ഫോണിനെ ആപ്പിൾ രംഗത്തിറക്കിയത്​. പകരം വയർ​െലസ്സ്​ ഹെഡ്​ഫോണും ആപ്പിൾ നൽകിയിരുന്നു.

മൈക്രോ​സോഫ്​റ്റ്​ സർഫസ്​ സ്​റ്റുഡിയോ

ആപ്പിളി​െൻറ പാത പിന്തുടർന്നാണ്​ സർഫസ്​ സ്​റ്റുഡിയോയുമായി മൈക്രോസോഫ്​റ്റ്​ വിപണിയിലേക്ക്​ പ്രവേശിച്ചത്​. പൂർണമായും ലോഹത്തിൽ നിർമിച്ച വലിയ സ്​ക്രീനോട്​ കൂടിയ സർഫസ്​ സ്​റ്റുഡിയോ 2016ൽ മൈക്രോസോഫ്​റ്റിനുള്ള പിടിവള്ളിയായി. സർഫസ്​ സ്​റ്റുഡിയോയുടെ ഒപ്പം ലഭ്യമാവുന്ന സര്‍ഫസ് പെന്‍ ഉപയോഗിച്ച് ഡെസ്ക് ടോപിന്‍െറ സ്ക്രീനില്‍ വരക്കാം, എഴുതാം. ടച്ച് സ്ക്രീനിന്‍െറ മുകളില്‍ വെച്ച് കലാപരമായ ജോലി ചെയ്യാന്‍ വട്ടത്തിലുള്ള സര്‍ഫസ് ഡയല്‍ എന്ന ഉപകരണം സഹായിക്കും. ഇത്തരത്തിൽ നിരവധി പ്രത്യേകതകളുമായാണ്​ സർഫസ്​ സ്​റ്റുഡിയോ പുതിയ ​കമ്പ്യൂട്ടർ വിപണിയിലെത്തിച്ചത്​.

ആപ്പിൾ മാക്ബുക്ക്​ പ്രോ

ഐഫോണ്‍ വിപണിയിലുള്ള മേധാവിത്തം ലാപ്ടോപിലും കൈക്കലാക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിൾ മാക്​ബുക്ക്​ പ്രോയെ വിപണിയിൽ അവതരിപ്പിച്ചത്​. അതിനായി കണ്ടുമടുത്ത ലാപ്ടോപ് സാങ്കേതികവിദ്യയെ അപ്പാടെ പരിഷ്കരിച്ചിരിക്കുകയാണ് മാക്ബുക് പ്രോയില്‍ ആപ്പിള്‍. കീബോര്‍ഡില്‍ മുകളിലെ ഒരുനിര ഫങ്ഷനല്‍ (F) കീകളുടെ സ്ഥാനത്ത് ടച്ച് ബാര്‍ എന്നപേരില്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒ.എല്‍.ഇ.ഡി) ടച്ച്പാനലാണ് പുതിയ കണ്ടെത്തൽ‍. മിനി റെറ്റിന ഡിസ്പ്ലേയാണ് ഇതിന്. ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് അനുസരിച്ച് ടച്ച് ബാറിലെ സംവിധാനം മാറും. നെറ്റില്‍ സെർച്ചിങ്, ഫോട്ടോകള്‍ നന്നാക്കല്‍, വീഡിയോ എഡിററിങ്, ടൈപ്പിങ്, സന്ദേശങ്ങളില്‍ ഇമോജികള്‍ ഉള്‍പ്പെടുത്തല്‍, ശബ്ദ നിയന്ത്രണം തുടങ്ങിയ ജോലികള്‍ ടച്ച് ബാര്‍ എളുപ്പമാക്കും. വിരല്‍ സ്പര്‍ശം, വിരല്‍ ചലനം എന്നിവയിലൂടെയും നിയന്ത്രണം സാധിക്കും. ലാപ്​ടോപ്പ്​ വിപണിയിൽ കഴിഞ്ഞ വർഷം തങ്ങളുടെതായ സ്​ഥാനം ഉറപ്പിക്കാൻ മാക്​ബുക്ക്​ പ്രോയിലൂടെ ആപ്പിളിന്​ സാധിച്ചിട്ടുണ്ട്​.

ലിനക്​സിനൊപ്പം ചേർന്ന്​ മൈക്രോസോഫ്​റ്റ്​

ലിനക്​സി​ലെ പ്ലാറ്റിനം അംഗമായി മൈ​ക്രോസോഫ്​റ്റ്​ ചേർന്നതാണ്​ കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന​പ്പെട്ട സംഭവം. ഒരു കാലത്ത്​ പരസ്​പരം പോരടിച്ചിരുന്ന ഇരുവരുടെയും ഒത്തുചേരൽ ടെക്​ ലോകത്ത്​ കൗതുകമുണ്ടാക്കിയ സംഭവമായിരുന്നു. ക്ലൗഡ്​ കമ്പ്യൂട്ടിങ്​, ഒാപൺ സോഴ്​സ്​ എന്നിവയിൽ പുതിയ പദ്ധതികൾക്കായാണ്​ ലിനക്​സുമായി മൈ​ക്രോസോഫ്​റ്റ്​ ധാരണയിലെത്തിയത്​.

നോക്കിയ തിരിച്ച്​ വരുന്നു

നോക്കിയ തിരിച്ച്​ വരുമെന്നതാണ്​ കഴിഞ്ഞ വർഷത്തെ ടെക്​നോളജി ലോകത്ത്​ നിന്നുള്ള മറ്റൊരു പ്രധാന വാർത്ത. സ്​മാർട്ട്​ഫോണുകളുടെ വരവോടു കൂടിയാണ്​ നോക്കിയക്ക്​ പഴയ മേധാവിത്തം നഷ്​ടമായത്​. മറ്റ്​ നിർമാതാക്കളെല്ലാം ആൻഡ്രോയിഡ്​ അടിസ്​ഥാനമാക്കിയുള്ള ഫോണുകൾ പുറത്തിറക്കിയപ്പോൾ നോക്കിയ വിൻഡോസ്​ സോഫ്​റ്റ്​വെയറായിരുന്നു ഉപയോഗിച്ചത്​. ഇതാണ്​ കമ്പനിക്ക്​ തിരിച്ചടിയായത്​. 10,000 രൂപക്ക്​ പുതിയ ആൻഡ്രോയിഡ്​ സ്​മാർട്ട്​ഫോണുമായി നോക്കിയ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്​. 2017ൽ നോക്കിയയുടെ ആൻ​ഡ്രോയിഡ്​ ഫോൺ വിപണിയിൽ പുതിയ മൽസരത്തിന്​ തുടക്കമിടുമെന്ന്​ ഉറപ്പാണ്.

 ഇ വാലറ്റുകളുടെ വ്യാപനം

നവംബർ എട്ടിന്​ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നോട്ട്​ നിരോധനം പ്രഖ്യാപിച്ചതോടു കൂടി ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമം സർക്കാറി​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായി. ഇതി​െൻറ ഫലമായി ഇ-വാലറ്റുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചു. പേടിഎം പോലുള്ള സ്വകാര്യ പണമിടപാട്​ വെബ്​സൈറ്റുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതും പോയ വർഷത്തി​െൻറ കാഴ്​ചകളിലൊന്നാണ്​.

ഡ്രൈവറില്ല കാറുകൾ

ഗൂഗിളാണ്​ ​ഡ്രൈവറില്ല കാറുകൾക്കായുള്ള ഗവേഷണം തുടങ്ങിയത്​. എന്നാൽ, 2016ൽ കമ്പനികൾ ഇൗ രംഗത്ത്​ ഗവേഷണം നടത്തുകയും ഡ്രൈവറില്ല കാറുകൾ വികസിപ്പിക്കുകയും ചെയ്​തു. യൂബർ സാൻഫ്രാൻസിസ്​കോയിൽ വൈകാതെ തന്നെ ഇത്തരം കാറുകൾ അവതരിപ്പിക്കുമെന്നാണ്​ അറിയുന്നത്​. വോൾവോ, ടെസ്​ല കമ്പനികളും ഡ്രൈവറില്ലാ കാറുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്​. വരും വർഷങ്ങളിൽ ഇത്തരം കാറുകൾ ഗതാഗത രംഗത്ത്​ വൻ വിപ്ലവമുണ്ടാക്കുമെന്ന സൂചന നൽകിയാണ്​ 2016 കടന്നു പോവുന്നത്​. 

തയാറാക്കിയത്: വിഷ്ണു ജെ.

Tags:    
News Summary - year ender 2016 technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.