ഷവോമിയുടെ മടക്കാവുന്ന ഫോൺ ഇന്ത്യയിലുമെത്തും; പുതിയ വീഡിയോ പുറത്ത്​

ചൈനീസ്​ സ്​മാർട്ട്​ ഫോൺ നിർമാതാക്കളായ ഷവോമിയുടെ മടക്കാവുന്ന ഫോണിൻെറ പുതിയ വീഡിയോ പുറത്ത്​. 10 സെക്കൻഡ്​ ദ ൈർഘ്യമുള്ള വീഡിയോയാണ് ടെക്​ സൈറ്റായ​ വെബിബോയിലൂടെ പുറത്ത്​ വന്നത്​. സാംസങ്ങിനും വാവേയ്​ക്കും ശേഷമാണ്​ ഷവേ ാമിയും മടക്കാവുന്ന ഫോണുമായി രംഗത്തെത്തുന്നത്​. സാംസ്​ങ്ങിൻെറ ഗാലക്​സി ഫോൾഡ്​, വാവേയുടെ മേറ്റ്​ എക്​സ്​ എന്നിവയാണ് ഇരു കമ്പനികളുടെയും​ മടക്കാവുന്ന ഫോണുകൾ.

Full View

ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഷവോമി പുറത്ത്​ വിട്ടിട്ടില്ല. പുറത്ത്​ വന്ന വീഡിയോയിൽ നിന്ന്​ ജെസ്​റ്ററുകൾ അടിസ്ഥാനമാക്കിയുള്ള ഇൻപുട്ട്​ ​ഷവോമിയുടെ പുതിയ ഫോണിലുണ്ടാകുമെന്നാണ്​ സൂചന. ഇരു വശങ്ങളിലേക്ക്​ മടക്കാൻ കഴിയുമെന്നതാണ്​ ഷവോമി ഫോണിൻെറ പ്രത്യേകത. ഈ രീതിയിൽ മറ്റ്​ കമ്പനികളുടെ മടക്കാവുന്ന ഫോണുകളിൽ നിന്ന്​ വ്യത്യസ്​തമാണ്​ ഷവോമിയുടെ ഫോൾഡബിൾ ഫോൺ.

ഏകദേശം 70,000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ മടക്കാവുന്ന ഫോണിൻെറ വിലയെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇന്ത്യൻ വിപണിയിലും ഷവോമി മടക്കാവുന്ന ഫോൺ പുറത്തിറക്കും.

Tags:    
News Summary - Xiaomi's foldable phone leaks in short video again-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.