ഇനി സ്​മാർട്ട്​ വാച്ചും; വിപണി പിടിക്കാൻ ഷവോമി

ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള മൊബൈൽ വിപണിയിൽ സാന്നിധ്യമറിയിച്ച കമ്പനിയാണ്​ ഷവോമി. ഇന്ത്യ, ചൈന പോലുള്ള ഏ ഷ്യൻ രാജ്യങ്ങളിൽ വേരോട്ടമുള്ള കമ്പനി നിരവധി ഉൽപന്നങ്ങളാണ്​ പുറത്തിറക്കുന്നത്​. ഇൗ ഉൽപന്നനിരയിലേക്കാണ്​ സ് ​മാർട്ട്​ വാച്ചും എത്തുന്നത്​. ഷവോമിയുടെ സ്​മാർട്ട്​ വാച്ചിനെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ ടെക്​ സൈറ്റായ വെബിബോ പുറത്തു വിട്ടു.

ആപ്പിൾ വാച്ചുമായി സാമ്യമുള്ളതാണ്​ ​ഷവോമിയുടെ പുതിയ ഡിവൈസും. പുറത്തു വരുന്ന ആദ്യ സൂചനകൾ അനുസരിച്ച്​ 3ഡി ഗ്ലാസോട്​ കൂടി ബ്ലാക്ക്​, സിൽവർ നിറങ്ങളിൽ ഷവോമിയുടെ സ്​മാർട്ട്​ വാച്ച്​ വിപണിയിലെത്തും. ഇ-സിം കണക്​ടിവിറ്റിയും വാച്ചിനൊപ്പമുണ്ടാകുമെന്നാണ്​ സൂചന.

ജി.പി.എസ്​, എൻ.എഫ്​.സി, വൈ-ഫൈ, ​സ്​പീക്കർ തുടങ്ങിയവയാവും മറ്റ്​ സവിശേഷതകൾ. സ്​നാപ്​ഡ്രാഗണായിരിക്കും പ്രൊസസർ നിർമിക്കുക. സ്​മാർട്ട്​വാച്ചിനായി ഓപ്പറേറ്റിങ്​ സിസ്​റ്റത്തിൻെറ നിർമാണവും ഷവോമി തുടങ്ങി കഴിഞ്ഞു.

Tags:    
News Summary - Xiaomi Watch Design Revealed, to Feature Cellular, GPS, and NFC Connectivity-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.